മാനത്ത് ഇന്നു കാണാം പിങ്ക് മൂണ്‍ എന്ന പൂര്‍ണ ചന്ദ്രന്‍ 

മെയ് 1 നാണ് അടുത്ത പൂര്‍ണ ചന്ദ്രന്‍. ഈ പൂര്‍ണ ചന്ദ്രന്‍ Flower Moon എന്നാണ് അറിയപ്പെടുക. മെയ് മാസത്തില്‍ രണ്ടു പൂര്‍ണ ചന്ദ്രനെ കാണാനാകും. അങ്ങനെ രണ്ടു പൂര്‍ണ ചന്ദ്രന്‍ ഒരു മാസത്തില്‍ വന്നാല്‍ രണ്ടാമത്തെ പൂര്‍ണ ചന്ദ്രന്‍ ബ്ലൂ മൂണ്‍ എന്നു അറിയപ്പെടും. 

Maneesha Prasoon
2 mins mins read

മാനത്ത് ഇന്നു കാണാം പിങ്ക് മൂണ്‍ എന്ന പൂര്‍ണ ചന്ദ്രന്‍ 

ഇപ്പോള്‍ മാനത്ത് നോക്കിയാല്‍ പൂര്‍ണ ചന്ദ്രനെ (Full Moon) കാണാം. ഇത് വെറും പൂര്‍ണ ചന്ദ്രനല്ല. പിങ്ക് മൂണാണ് (Pink Moon). ഏപ്രില്‍ മാസത്തെ പൂര്‍ണ ചന്ദ്രനെയാണ് പിങ്ക് മൂണ്‍ എന്നറിയപ്പെടുന്നത്. ഇപ്പോഴത്തെ പിങ്ക് മൂണിനെ Paschal Moon എന്നും അറിയപ്പെടും. വിഷുവത്തിന് ശേഷം ഉണ്ടാകുന്ന പിങ്ക് മൂണ്‍ ആണ് Paschal Moon എന്നറിയപ്പെടാറുള്ളത്. Breaking Ice Moon, Budding Moon എന്നൊക്കെ ഇതിനു പേരുണ്ട്. വിഷുവത്തിന് ശേഷം ശിശിരകാലം വരുന്നതിനാല്‍ ചെടികളിലെ മുകുളങ്ങള്‍ വരുന്ന കാലമാണ് ബഡ്ഡിങ് മൂണ്‍ എന്നു പേരു വരാന്‍ കാരണം.  

1775055282W.webp  Photo:  Vivek

എന്തുകൊണ്ട് പിങ്ക് മൂൺ

ഏപ്രിലിലെ പൂര്‍ണ്ണചന്ദ്രനെ 'പിങ്ക് മൂണ്‍' എന്ന് വിളിക്കുന്നത് അതിന്റെ നിറം കൊണ്ടല്ല. വാസ്തവത്തില്‍ അതിന് സ്വര്‍ണ്ണ നിറമായിരിക്കും, മറിച്ച് ഓള്‍ഡ് ഫാര്‍മേഴ്‌സ് അല്‍മാനാക് അനുസരിച്ച്, ആ മാസത്തെ പൂര്‍ണ്ണചന്ദ്രനില്‍ പൂര്‍ണ്ണമായും വിരിഞ്ഞുനിന്ന പിങ്ക് പൂവ്, ക്രീപ്പിംഗ് ഫ്‌ലോക്‌സ് അല്ലെങ്കില്‍ മോസ് ഫ്‌ലോക്‌സ് എന്നറിയപ്പെടുന്നതിനാലാണ് ഈ പേര് അറിയപ്പെടുന്നത്. 

ഉത്തരാര്‍ധ ഗോളത്തിലെ കടുത്ത ശൈത്യകാലം മാറി വേനലിലേക്ക് പോകുന്ന സമയമാണ് വിഷുവം. കടുത്ത ഐസ് പാളികള്‍ അലിഞ്ഞു തുടങ്ങുന്ന സാഹചര്യമായതിനാലാണ് ബ്രേക്കിങ് ഐസ് മൂണ്‍ എന്നു വിളിപ്പേര് വന്നത്.

അടുത്ത പൂർണ്ണ ചന്ദ്രൻ Flower

മെയ് 1 നാണ് അടുത്ത പൂര്‍ണ ചന്ദ്രന്‍. ഈ പൂര്‍ണ ചന്ദ്രന്‍ Flower Moon എന്നാണ് അറിയപ്പെടുക. മെയ് മാസത്തില്‍ രണ്ടു പൂര്‍ണ ചന്ദ്രനെ കാണാനാകും. അങ്ങനെ രണ്ടു പൂര്‍ണ ചന്ദ്രന്‍ ഒരു മാസത്തില്‍ വന്നാല്‍ രണ്ടാമത്തെ പൂര്‍ണ ചന്ദ്രന്‍ ബ്ലൂ മൂണ്‍ ( blue moon) എന്നു അറിയപ്പെടും. 

English Summary : Tonight, the sky features a stunning celestial event known as the Pink Moon. Despite its evocative name, the moon won't actually glow with a rosy hue; instead, it typically appears as a brilliant golden or white sphere.