തുലാവര്‍ഷം ചൊവ്വാഴ്ചയോടെ വിടവാങ്ങും, ഇനി വേനലിന്റെ പരിവര്‍ത്തന കാലം

കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വടക്കു കിഴക്കന്‍ മണ്‍സൂണ്‍ ( തുലാവര്‍ഷം) ചൊവ്വാഴ്ചയോടെ വിടവാങ്ങും. ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 30 വരെ പെയ്ത മഴയാണ് തുലാവര്‍ഷ കലണ്ടറില്‍ ഉള്‍പ്പെടുകയെങ്കിലും തുലാവര്‍ഷം ഔദ്യോഗികമായി

Weather Desk
1 min mins read

തുലാവര്‍ഷം ചൊവ്വാഴ്ചയോടെ വിടവാങ്ങും, ഇനി വേനലിന്റെ പരിവര്‍ത്തന കാലം

കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വടക്കു കിഴക്കന്‍ മണ്‍സൂണ്‍ ( തുലാവര്‍ഷം) ചൊവ്വാഴ്ചയോടെ വിടവാങ്ങും. ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 30 വരെ പെയ്ത മഴയാണ് തുലാവര്‍ഷ കലണ്ടറില്‍ ഉള്‍പ്പെടുകയെങ്കിലും തുലാവര്‍ഷം ഔദ്യോഗികമായി വിടവാങ്ങിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. സാധാരണ ജനുവരി ആദ്യ വാരം തന്നെ തുലാവര്‍ഷം വിടവാങ്ങാറുണ്ടെങ്കിലും ഇത്തവണ രണ്ടാം വാരവും കടക്കാന്‍ കാരണം ഇടയ്ക്കു വന്ന ന്യൂനമര്‍ദമാണ്. 

കേരളം, മാഹി, കാരൈക്കല്‍, തമിഴ്‌നാട്, പുതുച്ചേരി, തീരദേശ ആന്ധ്രാപ്രദേശ്, യാനം, രായലസീമ, ഉള്‍നാടന്‍ കര്‍ണാടക എന്നിവിടങ്ങളിലാണ് തുലാവര്‍ഷ മഴ ലഭിക്കാറുള്ളത്. തമിഴ്‌നാടിന്റെ പ്രധാന മണ്‍സൂണ്‍ കാലമാണ് തുലാവര്‍ഷം. 

ഇനി വേനലിലേക്കുള്ള പരിവര്‍ത്തന കാലം

തുലാവര്‍ഷം വിടവാങ്ങുന്നതോടെ അന്തരീക്ഷം വേനല്‍ക്കാലത്തിലേക്ക് മാറുന്നതിനുള്ള പരിവര്‍ത്തന ഘട്ടത്തിലേക്ക് (transition period) മാറും. ഇപ്പോള്‍ തന്നെ ഉത്തരേന്ത്യയിലെ തണുപ്പ് കേരളം വരെ വ്യാപിച്ച ശേഷം കേരളത്തില്‍ നിന്ന് വടക്കോട്ട് ചൂടു കൂടി തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളില്‍ കേരളത്തിലായിരുന്നു രാജ്യത്തെ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയിരുന്നത്. ഇപ്പോള്‍ മഹാരാഷ്ട്രയിലും കേരളത്തേക്കാള്‍ ചൂട് രേഖപ്പെടുത്താന്‍ തുടങ്ങി.

ഇത് വടക്കോട്ടും ചൂടുകൂടുന്നുവെന്നും വേനലിന്റെ തുടക്കത്തിലേക്ക് അന്തരീക്ഷം മാറുന്നു എന്നുമാണ് നാം മനസിലാക്കേണ്ടത്. വരുന്ന ഒരാഴ്ച ദക്ഷിണേന്ത്യയില്‍ മഴ പാടെ വിട്ടുനിന്ന് വരണ്ട അന്തരീക്ഷസ്ഥിതി അനുഭവപ്പെടുന്നതോടെ തുലാവര്‍ഷം വിടവാങ്ങിയതായി പ്രഖ്യാപിക്കാനാകും. 

ജനുവരി അവസാന വാരം കേരളത്തില്‍ ഒറ്റപ്പെട്ട ചാറ്റല്‍ മഴ സാധ്യതയുണ്ടെങ്കിലും അത് ശൈത്യകാല മഴയുടെ കണക്കില്‍പെടുത്താനേ കഴിയൂ. ഇത്തവണ ശൈത്യകാലമഴയുടെ കണക്കില്‍ കേരളത്തില്‍ ലഭിച്ച മഴ വളരെ കൂടുതലാണ്. ഇതിന് കാരണം. ജനുവരി 7 നും 11 നും ഇടയില്‍ ലഭിച്ച ന്യൂനമര്‍ദ മഴയാണ്.

Metbeat News 

English Summary: The Libra year will end on Tuesday, and now it's time for the transition to summer.