വായുവിലൂടെ പടർന്ന് നമ്മുടെ ജീവനെടുത്ത കൊറോണ ഇന്നും പല മേഖലകളിൽ മനുഷ്യനെ വേട്ടയാടുന്നു 

കൊവിഡിൽ നിന്നും രക്ഷപ്പെടാൻ നമുക്ക് സാധിച്ചു. എന്നാൽ പലമേഖലകൾക്ക് കൊവിഡ് കാരണം കോട്ടം സംഭവിച്ചു. വൻകിട ബിസിനസ്സുകൾ വരെ കൊവിഡ് മൂലം തകർന്നിട്ടുണ്ട്.  പല മേഖലകളും വർഷങ്ങളോളം നഷ്ട്ടത്തിൽ കൂപ്പുകുത്തി.

Maneesha M.K
2 mins mins read

വായുവിലൂടെ പടർന്ന് നമ്മുടെ ജീവനെടുത്ത കൊറോണ ഇന്നും പല മേഖലകളിൽ മനുഷ്യനെ വേട്ടയാടുന്നു 

വായുവിലൂടെ പടർന്ന് ലോകത്തെ മുഴുവൻ ഭീഷണിയിലാഴ്ത്തിയ വൻ ദുരന്തയായിരുന്നു കൊറോണ. ആ നാളുകൾ ഒറ്റകെട്ടായി നമ്മൾ തരണം ചെയ്തു. പുറത്തിറങ്ങാൻ പോലും കഴിയാതെ നമ്മൾ മുന്നോട്ടുള്ള ജീവിതത്തിന് വേണ്ടി പൊരുതി. പിന്നീട് ഒരു പരിധിവരെ കൊവിഡിൽ നിന്നും രക്ഷപ്പെടാൻ നമുക്ക് സാധിച്ചു. എന്നാൽ പലമേഖലകൾക്ക് കൊവിഡ് കാരണം കോട്ടം സംഭവിച്ചു. വൻകിട ബിസിനസ്സുകൾ വരെ കൊവിഡ് മൂലം തകർന്നിട്ടുണ്ട്. 
പല മേഖലകളും വർഷങ്ങളോളം നഷ്ട്ടത്തിൽ കൂപ്പുകുത്തി. ഇപ്പോഴിതാ കോവിഡിനുശേഷം രാജ്യത്ത് വിദേശസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ ഇടിവ് കാണിച്ചു കൊണ്ടുള്ള റിപ്പോർട്ടാണ് പുറത്തു വരുന്നത്. 

റിസർവ് ബാങ്ക് പുറത്തു വിട്ട കണക്കുകൾ പറയുന്നതിങ്ങനെ

2024-ലും കോവിഡിനു മുന്‍പുണ്ടായിരുന്ന നിലയിലേക്ക് വിദേശസഞ്ചാരികളുടെ എണ്ണം എത്തിയിട്ടില്ലെന്ന് റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. കോവിഡിനു മുന്‍പ് 2019-ല്‍ 3.14 കോടി വിദേശ സഞ്ചാരികളായിരുന്നു ഇന്ത്യ സന്ദര്‍ശിച്ചത്. 2024-ലിത് 2.09 കോടി മാത്രമാണ്. ഇപ്പോഴും 1.05 കോടി പേരുടെ കുറവാണുള്ളത്. ചുരുക്കം ചില സംസ്ഥാനങ്ങളില്‍ മാത്രമാണ് കോവിഡിനു മുന്‍പുണ്ടായിരുന്നതിനെക്കാള്‍ സഞ്ചാരികളുടെ എണ്ണം കൂടിയത്.
26 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും 2019-നെ അപേക്ഷിച്ച് വിദേശസഞ്ചാരികള്‍ കുറഞ്ഞു. 2024-ല്‍ ഏറ്റവും കൂടുതല്‍ വിദേശസഞ്ചാരികളെത്തിയത് മഹാരാഷ്ട്രയിലും പശ്ചിമ ബംഗാളിലുമാണ്. മഹാരാഷ്ട്രയില്‍ 37 ലക്ഷംപേരും പശ്ചിമബംഗാളില്‍ 31.24 ലക്ഷം പേരും. ഇതില്‍ കോവിഡിനു മുന്‍പുണ്ടായിരുന്നതിനെക്കാള്‍ എണ്ണം കൂടിയത് ഗുജറാത്ത്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ മാത്രമാണ്.

വിദേശികൾക്ക് പ്രിയം കേരളവും ഗോവയും

എക്കാലത്തും വിദേശസഞ്ചാരികളുടെ പ്രിയ കേന്ദ്രങ്ങളായിരുന്നു കേരളവും ഗോവയും. രണ്ടിടത്തും വിദേശസഞ്ചാരികളുടെ എണ്ണത്തിൽ വൻ കുറവാണ് ഉണ്ടായത്. കേരളത്തില്‍ 2019-ല്‍ 11.89 ലക്ഷം വിദേശ സഞ്ചാരികളായിരുന്നു സന്ദര്‍ശിച്ചത്. 2024 -ലിത് 7.38 ലക്ഷം മാത്രമാണ്. ഇനിയും 4.5 ലക്ഷം പേരുടെ വ്യത്യാസമാണ് നിലനില്‍ക്കുന്നത്. ബീച്ചുകള്‍കൊണ്ടു സമൃദ്ധമായ ഗോവയില്‍ 2019-ല്‍ 9.37 ലക്ഷം പേരെത്തിയിരുന്നു. ഇപ്പോഴിത് 4.68 ലക്ഷം മാത്രമാണ്. അതുപോലെ പുരാതന ക്ഷേത്രങ്ങളുടെ തട്ടകമായ തമിഴ്‌നാട്ടില്‍ 2019-ല്‍ 68.66 ലക്ഷം വിദേശ സഞ്ചാരികളെത്തിയിരുന്നു. 2024-ലിത് 11.61 ലക്ഷം മാത്രമാണ്.

എല്ലാ മേഖലകളെയും കൊവിഡ് തകർത്തു

ലോകത്തെ സർവ്വ മേഖലകളേയും കൊവിഡ് തകർത്തത് കുറഞ്ഞ വർഷങ്ങൾ കൊണ്ടാണ്. വായുവിലൂടെ പകർന്ന് കൊവിഡ് മനുഷ്യനെ വേട്ടയാടി പിടിക്കുകയായിരുന്നു. ലക്ഷകണക്കിനാളുകൾ കൊവിഡ് മൂലം മരിച്ചു വീണു. പലരും ഇന്നും കൊവിഡിൻ്റെ ഭാരം ചുമക്കുന്നവരാണ്. ലോകം മുഴുവൻ കൊവിഡ് കൈപ്പിടിയിലാക്കിയ ദിനങ്ങൾ ഒരു മനുഷ്യനും ഒരിക്കലും മറക്കാൻ കഴിയില്ല. 

English summary : Discover the decline in foreign tourist numbers in Kerala and Goa from 2019 to 2024. Explore the impact on these beloved travel destinations.