ഇടനാട് മേഖലകളിൽ താപനില കൂടുതൽ, പൊതുജനങ്ങൾ ജാഗ്രത പാലിക്കുക
അന്തരീക്ഷ താപനില നിലവിൽ പലയിടങ്ങളിലും സാധാരണ നിലയിലാണെങ്കിലും ഇടനാട് മേഖലയിൽ താപനില അല്പം കൂടുതലാണ്. പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ചൂട് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും എന്നതിൽ സംശയം വേണ്ട. ആയതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്.
ഫെയ്‌സ്ബുക്ക് പോസ്റ്റ്(രാജീവൻ എരിക്കുളം)
തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ (UV Index)ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാമെന്ന് പ്രശസ്ത കാലാവസ്ഥാ നിരീക്ഷകൻ രാജീവൻ എരിക്കുളം ചൂണ്ടിക്കാട്ടുന്നുണ്ട്. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്നും മുന്നറിപ്പ് നൽകുന്നുണ്ട്.
പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.
അൾട്രാവയലറ്റ് സൂചിക(UV index )
മഞ്ഞ ( 6 -7 )
കോന്നി (പത്തനംതിട്ട) 7
മൂന്നാർ (ഇടുക്കി) 7
മാനന്തവാടി (വയനാട്) 7
കൊട്ടാരക്കര (കൊല്ലം ) 6
ചെങ്ങന്നൂർ (ആലപ്പുഴ) 6
തൃത്താല (പാലക്കാട്) 6
ചങ്ങനാശ്ശേരി (കോട്ടയം) 6
പൊന്നാനി (മലപ്പുറം) 6
ഒല്ലൂർ (തൃശൂർ ) 6
കളമശ്ശേരി (എറണാകുളം) 5
ബേപ്പൂർ (കോഴിക്കോട്) 5
ഉദുമ (കാസർഗോഡ് ) 5
ധർമ്മടം (കണ്ണൂര്) 5
വിളപ്പിൽ ശ്ശാല (തിരുവനന്തപുരം) 4
അതേസമയം സംസ്ഥാനത്തെ ചില പ്രദേശങ്ങളിൽ കുറഞ്ഞ താപനിലയും അനുഭവപ്പെടുന്നുണ്ട്. രാവിലെയും രാത്രിയിലും തണുപ്പ് തുടരുകയാണ്.
കുറഞ്ഞ താപനില (°C)
കുണ്ടള ഡാം 6.4
വട്ടവാട 9.5
മുന്നാർ 9.9
കുപ്പാടി 13.4
കോവിലകടവ് 13.6
കബനിഗിരി 14.1
അയ്യപ്പൻകോവിൽ 14.2
കരാപ്പുഴ 14.6
കല്പറ്റ 15.6
വെള്ളത്തൂവൽ 15.7
ചെറുതോണി 16.2
പാടമല 16.2
ലോവർ ശോളയാർ 17.6
പാണത്തൂർ 18.4
കോന്നി 18.7
അതിരപ്പിള്ളി 19.6
പാലോട് 19.7
എന്നിങ്ങനെയാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയിരിക്കുന്നത്. അപ്പോഴും രാവിലെ 10 മണിക്ക് ശേഷം വെയിലിൻ്റെ ചൂട് കൂടും. ഇതാണ് സൂര്യാഘാതങ്ങൾക്കും മറ്റും വഴിവെക്കുന്നത്.
വടക്കേ ഇന്ത്യയിൽ ശൈത്യകാലം അവസാനത്തിൽ
കേരളത്തിൽ ചുട്ടുപൊള്ളുമ്പോൾ വടക്കേ ഇന്ത്യയിൽ ശൈത്യകാലം വിട പറയുകയാണ്. ഇത്തവണ അതികഠിനമായ തണുപ്പാണ് വടക്കേ ഇന്ത്യയിൽ അനുഭവപ്പെട്ടത്. മദ്ധ്യ ഇന്ത്യ യിൽ സാധാരണ താപനിലയിലാണ് മുന്നോട്ട് പോകുന്നത്.
തെക്കേ ഇന്ത്യയിൽ വേനൽ ചൂട് ആരംഭിച്ചു തുടങ്ങി. തീര പ്രദേശങ്ങൾ/ മലയോര മേഖലകളിൽ താപനില മിതമായി തുടരുകയാണ്.
ഏതായാലും സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങൾ പുറപ്പെടുപിച്ചിട്ടുണ്ട്.
പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക എന്നതാണ് ഒന്നാമത്തെ കാര്യം. നന്നായി വെള്ളം കുടിക്കുക, പുറത്തിറങ്ങുമ്പോൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കുക, കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുക തുടങ്ങി നിരവധി നിർദ്ദേശങ്ങളാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിരിക്കുന്നത്. രണ്ട് മാസം വേനൽകാല അവസ്ഥകളിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ നിർദ്ദേശങ്ങൾ പാലിച്ചേ പറ്റൂ.
English Summary : While Kerala is scorching hot, winter is saying goodbye to North India. This time, North India has experienced extremely cold weather.