കാലവർഷം ഇന്ത്യ മുഴുവൻ വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തെക്കു പടിഞ്ഞാറൻ മൺസൂൺ ഇന്ത്യ മുഴുവൻ വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജൂലൈ എട്ടിന് ഇന്ത്യ മുഴുവൻ വ്യാപിക്കും എന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നതെങ്കിലും കാലവർഷം നേരത്തെ തന്നെ …

Read more

കേരളത്തിൽ മഴ തിരികെ എത്തി; അടുത്ത ആഴ്ച മഴ കനക്കും

ഒരു ദിവസത്തെ ഇടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും മഴ തിരികെ എത്തി. ചൊവ്വാഴ്ച കനത്ത മഴ മിക്ക ജില്ലകളിലും ലഭിച്ചിരുന്നു. എന്നാൽ ബുധനാഴ്ച മഴ കുറയും എന്നും വ്യാഴാഴ്ച വീണ്ടും മഴ തിരികെയെത്തും എന്നായിരുന്നു ചൊവ്വാഴ്ചത്തെ Metbeat Weather ന്റെ പ്രവചനം. വിശദാംശങ്ങൾക്ക് ഈ വെബ്സൈറ്റിലെ ചൊവ്വാഴ്ചത്തെ പോസ്റ്റ് നോക്കുക. ബുധനാഴ്ച കേരളത്തിൽ മിക്ക ജില്ലകളിലും  മഴ വിട്ടു  നിന്നു. ഒറ്റപ്പെട്ട മഴയാണ് ചിലയിടങ്ങളിൽ ലഭിച്ചത്. വ്യാഴാഴ്ച മഴ തുടരുമെന്ന് ഇന്നലെയും ഞങ്ങളുടെ പോസ്റ്റുകളിൽ വ്യക്തമാക്കിയിരുന്നു. ബുധനാഴ്ച രാത്രി മുതൽ കേരളത്തിൻറെ വിവിധ പ്രദേശങ്ങളിൽ മഴ ലഭിക്കാൻ തുടങ്ങി. ഇന്ന് പുലർച്ചയോടെ കൂടുതൽ മഴക്കുള്ള അന്തരീക്ഷം അറബിക്കടലിലും കേരളതീരത്തും ഒരുങ്ങുകയായിരുന്നു.

രാവിലെ മുതൽ വിവിധ ജില്ലകളിൽ മഴ ലഭിച്ചു വരുന്നുണ്ട്. ഉച്ചയ്ക്കുശേഷം കിഴക്കൻ പ്രദേശങ്ങളിലും മഴ ശക്തിപ്പെടും. കേരളത്തിനൊപ്പം ലക്ഷദ്വീപിലും എന്ന ശക്തമായ മഴ പ്രതീക്ഷിക്കാം. മാലദ്വീപ്, ശ്രീലങ്ക, തമിഴ്നാട്, കർണാടക തുടങ്ങിയ പ്രദേശങ്ങളിലും ഇന്ന് ശക്തമായ മഴ ലഭിക്കും. ഉത്തരേന്ത്യയിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ഇന്ന് മഴ ദിവസമാകും. കൊങ്കൺ, മഹാരാഷ്ട്ര തീരങ്ങളിൽ ശക്തമായ മഴക്കുള്ള സാധ്യതയുണ്ട്.

മഹാരാഷ്ട്ര മുതൽ കേരളതീരം വരെ ന്യൂനമർദ്ദ പാത്തി (Trough) നിലനിൽക്കുന്നു. ചൊവ്വാഴ്ച ഛത്തീസ്ഗഡിന് മുകളിൽ ആയിരുന്ന ന്യൂനമർദ്ദം കിഴക്കൻ മധ്യപ്രദേശിൽ ആണ് ഇപ്പോൾ സ്ഥിതി ചെയ്യുന്നത്. ഈ ന്യൂനമർദ്ദം മധ്യ ഇന്ത്യയിലും ദക്ഷിണേന്ത്യയിലും മഴക്ക് അനുകൂല സാഹചര്യം ഒരുക്കുന്നു. കാലവർഷക്കാറ്റ് പതിയെ ശക്തിപ്പെട്ടു വരുന്നുണ്ട്. അറബി കടലിലെ MJO സ്വാധീനവും മഴ കേരളത്തിൽ ലഭിക്കാൻ അനുകൂലമാകുന്നുണ്ട്.

അടുത്തയാഴ്ചയും കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയോ അതിശക്തമായ മഴയോ ഉണ്ടാകും. ജൂലൈ 2ന് ശേഷം ജൂലൈ 10 വരെയുള്ള തീയതികളിൽ ആണ് കനത്ത മഴ സാധ്യതയുള്ളത്. ഈ സമയം ഡാമുകളിലേക്കും നീരൊഴുക്ക് വർദ്ധിക്കും. ഇപ്പോഴത്തെ ഡാമുകളിലെ ജലക്ഷാമം പരിഹരിക്കാൻ ഈ മഴക്ക് കഴിയുമെന്നാണ് പ്രാഥമിക നിരീക്ഷണം. ജൂലൈ മാസത്തിലെ മഴയെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ ഞങ്ങളുടെ യൂട്യൂബ് ചാനലിലും വെബ്സൈറ്റിലും അടുത്ത ദിവസങ്ങളിൽ പ്രതീക്ഷിക്കാം. metbeat.com, metbeatnews.com എപ്പോഴും സന്ദർശിക്കുക.

Read more

മഴ കനക്കാൻ കാരണങ്ങൾ ഇവയാണ്, നാളെ മഴ കുറഞ്ഞേക്കും, വ്യാഴം വീണ്ടും മഴ

കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന ശക്തമായ മഴ മിക്കയിടങ്ങളിലും നാളെ രാവിലെ വരെ തുടരും. ഇന്ന് വൈകിട്ട് അഞ്ചര വരെയുള്ള ഡാറ്റ അനുസരിച്ച് കൊയിലാണ്ടി മുതൽ കായംകുളം വരെയുള്ള …

Read more

സംസ്ഥാനത്ത് പരക്കെ മഴ: ആദ്യമായി ഓറഞ്ച് അലർട്ട്; തീര പ്രദേശത്ത് ജാഗ്രത നിർദേശം

ഒരിടവേളയ്ക്കുശേഷം കാലവർഷം വീണ്ടും ശക്തി പ്രാപിച്ചു. കേരളത്തിലെ മിക്ക ജില്ലകളിലും ഇന്ന് ശക്തമായ മഴ ലഭിച്ചു. വടക്കൻ കേരളത്തിലാണ് കൂടുതൽ മഴ ലഭിച്ചത്. വരും ദിവസങ്ങളിലും വ്യാപക …

Read more

തെക്കുപടിഞ്ഞാറൻ മൺസൂൺ ഇന്ത്യയുടെ 80 ശതമാനവും വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ബംഗാൾ ഉൾക്കടലിൽ ഇന്നലെ രൂപപ്പെട്ട ന്യൂനമർദം മൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൺസൂൺ അതിവേഗം എത്തി. ഈ വർഷത്തെ മൺസൂൺ ഇതുവരെ ഇന്ത്യയുടെ 80 ശതമാനത്തിലെത്തിയതായും ഇന്ത്യൻ …

Read more

തമിഴ്‌നാട്ടിൽ 13 ജില്ലകളിൽ നാളെയും ശക്തമായ മഴക്ക് സാധ്യത

തമിഴ്‌നാട്ടിലെ കനത്ത മഴ നാളെയും തുടരും. ചെന്നൈ മേഖലയിൽ ഇന്ന് രാവിലെ 8.30 ന് അവസാനിച്ച 24 മണിക്കൂറിൽ 11 സെ.മി വരെയാണ് മഴ രേഖപ്പെടുത്തിയത്. കഴിഞ്ഞ …

Read more