തെക്കുപടിഞ്ഞാറൻ മൺസൂൺ ഇന്ത്യയുടെ 80 ശതമാനവും വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ബംഗാൾ ഉൾക്കടലിൽ ഇന്നലെ രൂപപ്പെട്ട ന്യൂനമർദം മൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൺസൂൺ അതിവേഗം എത്തി. ഈ വർഷത്തെ മൺസൂൺ ഇതുവരെ ഇന്ത്യയുടെ 80 ശതമാനത്തിലെത്തിയതായും ഇന്ത്യൻ കാലാവസ്ഥാ വകുപ്പിലെ മുതിർന്ന ശാസ്ത്രജ്ഞൻ ഡോ.നരേഷ് കുമാർ എൻഡിടിവിയോട് പറഞ്ഞു.

മൺസൂൺ ഡൽഹിയിലും മുംബൈയിലും ഒരേ ദിവസമാണ് എത്തിയത്. 62 വർഷത്തിന് ശേഷമാണ് ഇത് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. സാധാരണ ജൂൺ 11 നും ജൂൺ 27 നും ഇടയിലാണ് മൺസൂൺ മുംബൈയിൽ എത്താറുള്ളത്. എന്നാൽ രണ്ട് മെട്രോ നഗരങ്ങളിലും ഒരേ ദിവസം എത്തി. ഇത് കാലാവസ്ഥാ വ്യതിയാനവുമായി നേരിട്ട് ബന്ധിപ്പിക്കാൻ കഴിയില്ല, കാരണം ഇത് നിർണ്ണയിക്കാൻ 30 മുതൽ 40 വർഷം വരെയുള്ള ഡാറ്റ വേണം, ഡോ നരേഷ് കുമാർ പറഞ്ഞു.

ഈ വർഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതിയ രീതിയിലാണ് മൺസൂൺ എത്തിയിരിക്കുന്നത്. സാധാരണയായി, മൺസൂൺ ഒരു ന്യൂനമർദ മേഖലയിലാണ് സജീവമാകുന്നത്. ന്യൂനമർദ്ദം മൂലമുണ്ടായ അതിവേഗ കാറ്റ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൺസൂൺ അതിവേഗം എത്തിച്ചു. അതിനാൽ മഴ പെയ്തു,” അദ്ദേഹം പറഞ്ഞു. അറബിക്കടലിൽ നിന്നുള്ള പടിഞ്ഞാറൻ കാറ്റ് മൺസൂണിനെ കൂടുതൽ മുകളിലേക്ക് തള്ളിവിടുന്നത് ന്യൂനമർദ്ദ മേഖലയുടെ രൂപീകരണവുമായി പൊരുത്തപ്പെട്ടു.

ഇത് മുംബൈ ഉൾപ്പെടെയുള്ള മഹാരാഷ്ട്രയിൽ മഴ പെയ്യാൻ കാരണമായി, അതേ സമയം ഡൽഹി ഉൾപ്പെടെ വടക്കുപടിഞ്ഞാറൻ ഇന്ത്യയിലേക്ക് കാറ്റ് വീശുകയും ഒരേ സമയം രണ്ട് പ്രദേശങ്ങളെയും ഉൾക്കൊള്ളുകയും ചെയ്തു, ഡോ കുമാർ പറഞ്ഞു. അസമിലെ മേഘങ്ങൾ അസ്തമിച്ചു, അവിടെ കാര്യമായ മഴ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

രുദ്രപ്രയാഗിലും ഉത്തരാഖണ്ഡിലെ വിവിധ പ്രദേശങ്ങളിലും 12 സെന്റീമീറ്റർ മഴ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ ഭാഗമായി ലഭിച്ച മഴയിൽ രാജ്യത്തെ പല നഗരങ്ങളിലും കനത്ത മഴക്കൊപ്പം വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യത്തിനും സാക്ഷ്യം വഹിച്ചു .

പഞ്ചാബിലും ഹരിയാനയിലും ഇന്ന് ശക്തമായ മഴയ്ക്കും ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത രണ്ട് ദിവസങ്ങളിലും നേരിയതോ മിതമായതോ ആയ മഴ തുടരാൻ സാധ്യതയുണ്ട്. ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിൽ കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കമുണ്ടായി. കുളുവിൽ ഒലിച്ചുപോയ നിരവധി വാഹനങ്ങൾ തകർന്നു.

Leave a Comment