കാലവർഷം ഇന്ത്യ മുഴുവൻ വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തെക്കു പടിഞ്ഞാറൻ മൺസൂൺ ഇന്ത്യ മുഴുവൻ വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജൂലൈ എട്ടിന് ഇന്ത്യ മുഴുവൻ വ്യാപിക്കും എന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നതെങ്കിലും കാലവർഷം നേരത്തെ തന്നെ രാജ്യം മുഴുവൻ വ്യാപിച്ചതായി മുതിർന്ന ഐ എം ഡി ശാസ്ത്രജ്ഞനെ ഉദ്ധരിച്ച് വാർത്ത ഏജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിലും ഗുജറാത്തിലും ശക്തമായ മഴ ലഭിച്ചു. കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ട് ജന ജീവിതത്തെ ദുസഹമാക്കി. വടക്കു പടിഞ്ഞാറൻ ഇന്ത്യയിലും, മധ്യ പടിഞ്ഞാറൻ ഇന്ത്യയിലും അടുത്ത 24 മണിക്കൂറിനുള്ളിൽ സാമാന്യം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ജൂണിൽ ഉത്തരേന്ത്യയിൽ സാമാന്യം നല്ല മഴ ലഭിച്ചു. ജൂലൈയിലും സാധാരണ മഴ ലഭിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. എൽ നിന്നോയുടെ സ്വാധീന ഫലമായി നിലവിൽ മഴക്കുറവ് ഇല്ല എന്നും ഐ എം ഡി. കാലവർഷം എത്താൻ വൈകിയെങ്കിലും ജൂണിൽ നല്ല മഴ ലഭിച്ചു.

അതേസമയം വ്യാഴാഴ്ച വൈകുന്നേരം ചെന്നൈയുടെ തെക്കൻ ഭാഗങ്ങളിലും മറ്റു ചില പ്രദേശങ്ങളിലും കനത്ത മഴ പെയ്തിരുന്നു. ഒരു മണിക്കൂർ വീണ്ടും നിന്ന കനത്ത മഴയിൽ ചില പ്രദേശങ്ങളിൽ വെള്ളം കയറി.

Leave a Comment