സംസ്ഥാനത്ത് പരക്കെ മഴ: ആദ്യമായി ഓറഞ്ച് അലർട്ട്; തീര പ്രദേശത്ത് ജാഗ്രത നിർദേശം

ഒരിടവേളയ്ക്കുശേഷം കാലവർഷം വീണ്ടും ശക്തി പ്രാപിച്ചു. കേരളത്തിലെ മിക്ക ജില്ലകളിലും ഇന്ന് ശക്തമായ മഴ ലഭിച്ചു. വടക്കൻ കേരളത്തിലാണ് കൂടുതൽ മഴ ലഭിച്ചത്. വരും ദിവസങ്ങളിലും വ്യാപക മഴയ്ക്ക് സാധ്യത. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദവും കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദ പാത്തിയും നിലനിൽക്കുന്നതിനാലാണ് കേരളത്തിൽ കാലവർഷം കനക്കുന്നത്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും, മുപ്പതുവരെ ശക്തമായ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ന്യൂനമർദം നിലവിൽ വടക്കൻ ഛത്തിസ്ഗഡിനു മുകളിൽ നിലനിൽക്കുന്നുണ്ട്. അടുത്ത രണ്ടു ദിവസം പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് വടക്കൻ മധ്യ പ്രദേശിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. മുപ്പതാം തീയതി വരെ കേരള – കർണാടക തീരങ്ങളിലും, ലക്ഷദ്വീപിലും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.

ഇടുക്കി ജില്ലയിൽ ഇന്ന് അതിശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാലവർഷം തുടങ്ങി ആദ്യമായാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുന്നത്. ഇതിന് പുറമേ എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് ആണ്.


There is no ads to display, Please add some
Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment