തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ് (കാലവര്‍ഷം) കേരളത്തോട് കൂടുതല്‍ അടുക്കുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശ്രീലങ്കയുടെ തെക്കന്‍ മേഖല, കന്യാകുമാരി കടല്‍, തെക്കുകിഴക്കന്‍, തെക്കുപടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) സ്ഥിരീകരിച്ചു. മ്യാന്‍മറിലും ബംഗാള്‍ ഉള്‍ക്കടലിന്റെ കൂടുതല്‍ പ്രദേശങ്ങളിലും കാലവര്‍ഷം എത്തി. അടുത്ത രണ്ടു ദിവസത്തിനകം തെക്കന്‍ അറബിക്കടല്‍, മാലദ്വീപ് പൂര്‍ണമായും, ലക്ഷദ്വീപിന്റെ തെക്കന്‍ മേഖല എന്നിവിടങ്ങളിലും കാലവര്‍ഷം എത്തും. കേരളത്തില്‍ നാളെ കാലവര്‍ഷം എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പ് നേരത്തെ അറിയിച്ചതെങ്കിലും ഇക്കാര്യത്തില്‍ ഇപ്പോഴും കൃത്യമായ വിവരം ലഭ്യമായിട്ടില്ല. കേരളത്തിലേക്കുള്ള കാലവര്‍ഷത്തിന്റെ പ്രവേശനം നിരീക്ഷിക്കുന്നുവെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്.