അമേരിക്കയിൽ കാലാവസ്ഥാ വളരെ മോശം, കടുത്ത മഞ്ഞു വീഴ്ച്ചയും, ഐസ് മഴയും, വാഹനങ്ങൾ കൂട്ടിയിടിച്ച് വൻ അപകടം

ശക്തമായ കാറ്റിനെ തുടർന്ന് മണ്ണും പൊടിയും ഉയർന്ന് കാഴ്ച മറഞ്ഞതോടെ ഹൈവേയിൽ ഏകദേശം മുപ്പതോളം വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

Maneesha Prasoon
1 min mins read

അമേരിക്കയിൽ കാലാവസ്ഥാ വളരെ മോശം, കടുത്ത മഞ്ഞു വീഴ്ച്ചയും, ഐസ് മഴയും, വാഹനങ്ങൾ കൂട്ടിയിടിച്ച് വൻ അപകടം

അമേരിക്ക (United Stateട) യുടെ പല ഭാഗങ്ങളും കടുത്ത മഞ്ഞുവീഴ്ചയുടേയും ഐസ് മഴയുടേയും പിടിയിലാണ്.കാലിഫോർണിയ(California)യിലെ മലനിരകളിൽ അടുത്ത ദിവസങ്ങളിൽ നാല് അടി വരെ മഞ്ഞുവീഴ്ചയുണ്ടാകാമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനിടയിൽ കൊളറാഡോ(Colorado)യിൽ ഉണ്ടായ വാഹനാപകടത്തിൽ നാല് പേർ മരിച്ചു. ശക്തമായ കാറ്റിനെ തുടർന്ന് മണ്ണും പൊടിയും ഉയർന്ന് കാഴ്ച മറഞ്ഞതോടെ ഹൈവേയിൽ ഏകദേശം മുപ്പതോളം വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. ഗതാഗതം മണിക്കൂറുകളോളം നിലച്ചു.

അതേസമയം വരണ്ട കാലാവസ്ഥയും അതിശക്തമായ കാറ്റും തുടരുന്നതിനാൽ ഇനിയും സമാന അപകടങ്ങൾക്ക് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വടക്കൻ സംസ്ഥാനങ്ങളിൽ താപനില സാധാരണയേക്കാൾ കുത്തനെ താഴ്ന്നതോടെ ജനജീവിതം ദുസ്സഹമായി. റോഡുകളിൽ ഐസ് കട്ടപിടിച്ചതിനാൽ അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

വിമാനത്താവളങ്ങളിൽ സർവീസുകൾ മണിക്കൂറുകളോളം വൈകി

റോഡിനെ മാത്രമല്ല വ്യോമഗതാഗതത്തെയും കാലാവസ്ഥാ വ്യതിയാനം സാരമായി ബാധിച്ചു. രാജ്യത്തുടനീളം 4,000-ലധികം വിമാന സർവീസുകൾ റദ്ദാക്കി. Dallas, Boston, Chicago എന്നിവിടങ്ങളിലെ പ്രധാന വിമാനത്താവളങ്ങളിൽ സർവീസുകൾ മണിക്കൂറുകളോളം വൈകി. വിമാനങ്ങളിൽ ഐസ് രൂപപ്പെടുന്നത് തടയുന്നതിനുള്ള നടപടികൾ വൈകുന്നതും യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടായി. യാത്രയ്ക്കു മുൻപ് വിമാനങ്ങളുടെ പുതുക്കിയ സമയക്രമം പരിശോധിക്കണമെന്ന് എയർലൈൻ കമ്പനികൾ യാത്രക്കാരോട് അഭ്യർത്ഥിച്ചു. അനാവശ്യ യാത്രകൾ ഒഴിവാക്കാനും സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കാനും അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

English Summary : Severe weather conditions are affecting large parts of the United States, with heavy snowfall and freezing rain disrupting normal life. In the mountainous regions of California, up to four feet of snow is forecast in the coming days.