കൺപീലികൾ വരെ ഐസായി, ലോകത്തിലെ ഏറ്റവും കൂടുതൽ തണുപ്പ് കൂടിയ നഗരത്തിൽ മനുഷ്യർ തണുത്തുറയുന്നു

3.36 ലക്ഷം ആളുകൾ ജീവിക്കുന്ന നഗരത്തിൽ ഇതോടെ സ്കൂളുകളും മറ്റും അടച്ചിട്ടു. ഏഷ്യയിൽ ചില മേഖലകൾ റിപ്പബ്ലിക് എന്ന സ്‌ഥാനമുള്ളവയാണ്. 21 റിപ്പബ്ലിക്കുകൾ റഷ്യയിലുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും വലുതാണ് യാക്കൂട്ടിയ.

Maneesha M.K
2 mins mins read

കൺപീലികൾ വരെ ഐസായി, ലോകത്തിലെ ഏറ്റവും കൂടുതൽ തണുപ്പ് കൂടിയ നഗരത്തിൽ മനുഷ്യർ തണുത്തുറയുന്നു

ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ തണുപ്പനുഭവപ്പെടുന്നത് റഷ്യയിലായാണ്. റഷ്യയിലെ യാകുട്സ്കിൽ അതിശൈത്യമാണ്  അനുഭവപ്പെടുന്നത്. താപനില -56 ഡിഗ്രി സെൽഷ്യസായി. 3.36 ലക്ഷം ആളുകൾ ജീവിക്കുന്ന നഗരത്തിൽ ഇതോടെ സ്കൂളുകളും മറ്റും അടച്ചിട്ടു. 

ഏഷ്യയിൽ ചില മേഖലകൾ റിപ്പബ്ലിക് എന്ന സ്‌ഥാനമുള്ളവയാണ്. 21 റിപ്പബ്ലിക്കുകൾ റഷ്യയിലുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും വലുതാണ് യാക്കൂട്ടിയ. റഷ്യയിലെ തണുപ്പുകൂടിയ സൈബീരിയൻ മേഖലയിലാണ് യാകുട്സ്ക‌്. ജനങ്ങളിൽ ഭൂരിഭാഗവും ആൽറോസ എന്ന വജ്ര കമ്പനിക്കുവേണ്ടി ജോലി ചെയ്യുന്നവരാണ്. 

-76 ഡിഗ്രി സെൽഷ്യസ് വരെ താഴുന്ന താപനില യാകുട്സ്കിലുണ്ട്. 

റഷ്യയിൽ ഏറ്റവും വേഗത്തിൽ വളരുന്ന പട്ടണങ്ങളിലൊന്നാണ് യാകുട്‌സ്. ഖനനമാണ് ഈ മേഖലയിലെ പ്രധാന വ്യവസായം. കൽക്കരി, സ്വർണ, വജ്ര ഖനികൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. -76 ഡിഗ്രി സെൽഷ്യസ് വരെ താഴുന്ന താപനില യാകുട്സ്കിലുണ്ട്. ശരാശരി വാർഷിക താപനില മൈനസ് 7.5 ഡിഗ്രി സെൽഷ്യസാണ്. ഉത്തരധ്രുവമേഖലയിൽ പെട്ട പെർമഫ്രോസ്റ്റിൽ അതായത് കാലങ്ങളോളം തണുത്തുറഞ്ഞു കിടക്കുന്ന മഞ്ഞ് നിർമ്മിച്ച വൻനഗരമാണ് യാകുട്സ‌്. ഈ മഞ്ഞ് ഉരുകാതെയിരിക്കാൻ നഗരത്തിലെ പല കെട്ടിടങ്ങളും പ്രത്യേക ഘടനകളിലാണ് ഉയർത്തി നിർത്തിയിരിക്കുന്നത്. 

അതിശൈത്യമുള്ള ഈ മേഖലയിൽ കപ്പലിൽ തണുത്തുറഞ്ഞിരിക്കുന്ന ഐസ് പ്രത്യേക ഉളി ഉപയോഗിച്ചു ചീളിക്കളയലാണ് വൈമൊറോസ്കകയിൽ നടക്കുന്നത്. യാകുട്സ്ക് നഗരത്തിലെ ഹാർബറിലാണ് വൈമൊറോസ്ക അരങ്ങേറുന്നത്. ശൈത്യകാലത്താണ് ഈ ജോലി.തണുപ്പിനെ പ്രതിരോധിക്കാനുള്ള ശക്തി, ആരോഗ്യം, സ്റ്റാമിന എന്നിവയ്ക്കൊപ്പം കൃത്യത കൂടി വൈമൊറോസ്കയിൽ ഏർപ്പെടുന്ന തൊഴിലാളികൾക്കു വേണം. 1632ൽ ലെന നദീതിരത്ത് കൊസാക് വിഭാഗത്തിലുള്ള ആളുകളാണ് ഈ നഗരം സ്ഥാപിച്ചത്. യാകുട്‌സ‌് എന്ന വടക്കൻ സൈബീരിയയിലെ ആളുകളാണ് ഇവിടെ കൂടുതലും താമസിക്കുന്നത്.

English Summary : Yakutsk is one of the fastest growing cities in Russia. Mining is the main industry in the region. Coal, gold, and diamond mines operate here. Yakutsk has temperatures that can drop to -76 degrees Celsius. The average annual temperature is minus 7.5 degrees Celsius.