കാലവർഷം ഗുജറാത്തിലേക്ക്, കേരളത്തിൽ ഒറ്റപ്പെട്ട മഴ തുടരും

തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) ഗുജറാത്തിലേക്കും മധ്യപ്രദേശിലേക്കും വ്യാപിക്കുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഗുജറാത്തിലും ചിലയിടങ്ങളിൽ ശക്തമായ മഴ രേഖപ്പെടുത്തി. കേരളത്തിൽ ഒറ്റപ്പെട്ട മഴ തുടരും. കാലവർഷം കേരളത്തിൽ സജീവമായി നിലനിൽക്കാനുള്ള അനുകൂല സാഹചര്യങ്ങൾ ഇല്ലെങ്കിലും വടക്കേ ഇന്ത്യയിലും തെക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മഴ ശക്തമാണ്. കർണാടക- വടക്കൻ കേരള തീരത്ത് ന്യൂനമർദ പാത്തിയുണ്ടെങ്കിലും തുടർച്ചയായ കാലവർഷ പ്രതീതിയുള്ള മഴക്കുള്ള സാധ്യത കുറവാണ്. നിലവിൽ വടക്കൻ കേരളത്തിലെ എല്ലാ ജില്ലകളിലും കനത്ത മഴക്കുള്ള മേഘസാന്നിധ്യമുണ്ട്. എന്നാൽ അത് മഴയായി പെയ്യാനുള്ള അന്തരീക്ഷസാഹചര്യമില്ല. ചിലയിടത്ത് പൊടുന്നനെ ഏതാനും മണിക്കൂർ നീളുന്ന മഴയുണ്ടായേക്കാമെന്നതൊഴിച്ചാൽ പരക്കെ മഴ സാധ്യതയില്ല. കോഴിക്കോട് ജില്ലയുടെ വടക്കു കിഴക്കൻ മേഖലയിലാണ് ഇന്നു രാത്രി വൈകി മഴസാധ്യതയുള്ളത്. മലപ്പുറം ജില്ലയുടെ കിഴക്കും മഴക്ക് സാധ്യതയുണ്ട്.
എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഓന്നോ രണ്ടോ പ്രദേശങ്ങളിൽ രാത്രി മഴക്ക് സാധ്യതയുണ്ട്. രാത്രി വൈകിയോ പുലർച്ചെയോ തൃശൂർ ജില്ലയുടെ തീരദേശത്തും മഴ സാധ്യത.

Share this post

കേരളത്തിലെ ഏക സ്വകാര്യ കാലാവസ്ഥാ സ്ഥാപനമായ Metbeat Weather എഡിറ്റോറിയല്‍ വിഭാഗമാണിത്. വിദഗ്ധരായ കാലാവസ്ഥാ നിരീക്ഷകരും ജേണലിസ്റ്റുകളും ഉള്‍പ്പെടുന്നവരാണ് ഈ ഡെസ്‌ക്കിലുള്ളത്. 2020 മുതല്‍ പ്രവര്‍ത്തിച്ചുവരുന്നു.

Leave a Comment