എം.ജെ.ഒ ഇന്ത്യന്‍ മഹാസമുദ്രത്തില്‍, അറബിക്കടലില്‍ മേഘരൂപീകരണം സജീവം
ആഗോള മഴപാത്തി എന്നറിയപ്പെടുന്ന മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍ (എം.ജെ. ഒ) ഇന്ത്യന്‍ മഹാസമുദ്രത്തിലെത്തി. ഇതോടെ കേരളത്തില്‍ ഉള്‍പ്പെടെ മഴ സാധ്യത വര്‍ധിക്കുകയാണ്. Madden-Julian Oscillation (MJO) അറബിക്കടലില്‍ സ്വാധീനം തുടങ്ങിയതോടെ കടലില്‍ മേഘങ്ങള്‍ പതിവില്ലാതെ ഇന്ന് ദൃശ്യമായിട്ടുണ്ട്. തെക്കു കിഴക്കന്‍ അറബി കടലില്‍ ലക്ഷദ്വീപിനും കന്യാകുമാരി കടലിനും ഇടയിലായാണ് മേഘങ്ങള്‍ കാണാനാകുന്നത്.
കഴിഞ്ഞ 48 മണിക്കൂറിലെ ഡാറ്റ പ്രകാരം തെക്ക്, മധ്യ അറബിക്കടലിലെ കാറ്റിന്റെ വിന്യാസത്തില്‍ മാറ്റം വരികയും പടിഞ്ഞാറന്‍ കാറ്റ് കൂടുതല്‍ ഈര്‍പ്പത്തെ ഇന്ത്യന്‍ കരഭാഗത്തേക്ക് കൊണ്ടുവരുന്നതായും നിരീക്ഷിക്കാന്‍ കഴിയുന്നുണ്ട്.
ഫേസ് 2 ല്‍ എത്തുമ്പോഴാണ് എം.ജെ.ഒ ഇന്ത്യന്‍ മഹാസമുദ്രത്തിലെത്തുക. കാറ്റിന്റെ ആന്ദോളമാണ് ഇത്. കഴിഞ്ഞ രണ്ടാഴ്ച ഫേസ് 2 ലായിരുന്നു എം.ജെ.ഒ. ഇത്തണ ആംപ്ലിറ്റിയൂഡും ശക്തമായതിനാല്‍ കേരളത്തില്‍ ശക്തമായ വേനല്‍ മഴ ലഭിക്കുമെന്നാണ് സൂചന. തുടര്‍ന്ന് എം.ജെ.ഒ ഫേസ് മൂന്നിലേക്ക് മാറും. ഫേസ് രണ്ടിലും മൂന്നിലും എം.ജെ.ഒ കണ്‍വക്റ്റീവ് മേഘങ്ങളുടെ അളവ് വര്‍ധിപ്പിക്കുന്നതാനില്‍ ദക്ഷിണേന്ത്യയില്‍ കൂടുതല്‍ മഴ ലഭിക്കാറുണ്ട്.
അറബിക്കടലില്‍ നിന്ന് ഫേസ് മൂന്നിലേക്ക് മാറുന്നതിന് മുന്നോടയായി ബംഗാള്‍ ഉള്‍ക്കടലിലൂടെയും എം.ജെ.ഒ കടന്നു പോകും. ഈ സമയത്ത് അവിടെ ചക്രവാതച്ചുഴികളും ന്യൂനമര്‍ദവും രൂപപ്പെടാനുള്ള സാധ്യത ഉണ്ടാക്കാറുണ്ട്. മെയ് ആദ്യ വാരം ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള ഈര്‍പ്പത്തിന്റെ ഭാഗമായ കിഴക്കന്‍ മഴയും കേരളത്തില്‍ ലഭിച്ചേക്കും. എന്നാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മെയ് ആദ്യവാരം ന്യൂനമര്‍ദം ഉണ്ടാകുമോയെന്ന് ഇപ്പോള്‍ വ്യക്തമല്ല.
English Summary - MJO Enters Indian Ocean: Active Cloud Formation Over the Arabian Sea. heavy pre-monsoon showers are expected. The Madden-Julian Oscillation (MJO), often called the "global rain belt," has moved into the Indian Ocean, significantly increasing the chances of rainfall across Kerala and Southern India. As it enters Phase 2, unusual cloud formations have already been observed in the Arabian Sea, specifically between Lakshadweep and the Kanyakumari sea.