ആന്ധ്രയിൽ  3.7 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനം; വിശാഖപട്ടണത്തും ഭൂചലനം അനുഭവപ്പെട്ടു 

ആന്ധ്രാപ്രദേശ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കനുസരിച്ച്, പുലർച്ചെ 4:19 ന് 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം

Metbeat News
1 min mins read

ആന്ധ്രയിലെ  അല്ലൂരി സീതാരാമ രാജു ജില്ലയിൽ ചൊവ്വാഴ്ച രാവിലെ 3.7 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനം അനുഭവപ്പെട്ടു.  വിശാഖപട്ടണം ജില്ലയിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ.

 ആളപായമോ  നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

ആന്ധ്രാപ്രദേശ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കനുസരിച്ച്, പുലർച്ചെ 4:19 ന് 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം അനുഭവപ്പെട്ടത്.   പ്രഭവകേന്ദ്രം 18.02°N അക്ഷാംശത്തിലും 82.58°E രേഖാംശത്തിലുമാണ്.

 മുൻകരുതൽ നടപടിയായി പ്രാദേശിക ജില്ലാ ദുരന്ത നിവാരണ സംഘങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

Metbeat news