ന്യൂനമർദ്ദം ദുർബലമായി, ദക്ഷിണേന്ത്യയിൽ തെളിഞ്ഞ കാലാവസ്ഥ
കഴിഞ്ഞദിവസം ബംഗാൾ ഉൾക്കടലിൽ നിന്ന് ഒഡിഷയിൽ കരകയറിയ ന്യൂനമർദ്ദം ദുർബലമായി. ഇതോടെ കേരളം ഉൾപ്പെടെയുള്ള തെക്കൻ സംസ്ഥാനങ്ങളിലും, അഞ്ചുദിവസമായി പ്രാദേശിക പ്രളയം (local food) തുടരുന്ന മഹാരാഷ്ട്രയിലും മഴ കുറയും.
ദക്ഷിണേന്ത്യയിൽ പകൽ താപനിലയിലും മാറ്റമുണ്ടാകും. നിലവിൽ മഴ നൽകാൻ അനുകൂലമായ അന്തരീക്ഷ സ്ഥിതികൾ ഇല്ല. എങ്കിലും മൺസൂണിന്റെ ഭാഗമായി ഒറ്റപ്പെട്ട മഴ കേരളത്തിൽ ലഭിക്കും. കേരളതീരത്ത് കഴിഞ്ഞദിവസം ഉണ്ടായിരുന്ന ന്യൂനമർദ്ദ പാത്തി ദുർബലമായി. ഇപ്പോൾ ഗുജറാത്ത് മുതൽ കൊങ്കൺ വരെയുള്ള മേഖലയിലാണ് ന്യൂനമർദ്ദ പാത്തി ഉള്ളത്.
നേരത്തെ വടക്കൻ കേരളം വരെ ഇത് നീണ്ടിരുന്നു. മൺസൂൺ മഴപ്പാത്തി സാധാരണ നിലയിലേക്ക് എത്തിയിട്ടുണ്ട്. നേരത്തെ ഹിമാലയൻ മേഖലയിൽ ബ്രേക്ക് മൺസൂൺ പൊസിഷനിൽ ആയിരുന്നു. അതിനാൽ ഉത്തരേന്ത്യയിൽ മഴ തുടരാൻ സാധ്യത.
കേരളത്തിൽ ഇന്നലെ വിവിധ പ്രദേശങ്ങളിൽ വെയിൽ ലഭിച്ചു. തെളിഞ്ഞ കാലാവസ്ഥയാണ് എല്ലാ ജില്ലകളിലും ഉണ്ടായത്. സമാനമായ കാലാവസ്ഥ ഇന്നും തുടരും. ഈ മാസം 26ന് ശേഷം വീണ്ടും മഴ തിരികെയെത്താൻ സാധ്യത.
നിങ്ങളുടെ പ്രദേശത്തെ കാലാവസ്ഥ അറിയാം visit metbeat.com