ലാ നിന പ്രതിഭാസം വരും മാസങ്ങളിൽ ന്യൂട്രൽ സ്ഥിതിയിലേക്ക് മാറാൻ സാധ്യത, വരാൻ പോകുന്നത് കടുത്ത ചൂട്

ഫെബ്രുവരിയിൽ കടുത്ത ചൂടാണ് വരാൻപോകുന്നതെന്ന് കാലാവസ്ഥാ പ്രവചനം. ഫെബ്രുവരിയിൽ സാധാരണ മഴ കുറവാണ് ലഴിക്കാറുള്ളത്. അതേസമയം പകൽ ചൂട് വടക്കൻ കേരളത്തിൽ സാധാരണയെക്കാൾ കൂടുതലും മറ്റിടങ്ങളിൽ  സാധാരണ പോലെ ലഭിക്കാനുമാണ് സാധ്യത.

Maneesha M.K
2 mins mins read

ലാ നിന പ്രതിഭാസം വരും മാസങ്ങളിൽ ന്യൂട്രൽ സ്ഥിതിയിലേക്ക് മാറാൻ സാധ്യത, വരാൻ പോകുന്നത് കടുത്ത ചൂട്

പസഫിക്  സമുദ്രത്തിലെ നിലവിലെ ലാ നിന പ്രതിഭാസം വരും മാസങ്ങളിൽ ന്യൂട്രൽ സ്ഥിതിയിലേക്ക്  മാറാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷൻ രാജീവൻ എരിക്കുളം ചൂണ്ടികാട്ടിയിരുന്നു. ഫെബ്രുവരിയിൽ കടുത്ത ചൂടാണ് വരാൻപോകുന്നതെന്ന് കാലാവസ്ഥാ പ്രവചനം. ഫെബ്രുവരിയിൽ സാധാരണ മഴ കുറവാണ് ലഴിക്കാറുള്ളത്. അതേസമയം പകൽ ചൂട് വടക്കൻ കേരളത്തിൽ സാധാരണയെക്കാൾ കൂടുതലും മറ്റിടങ്ങളിൽ  സാധാരണ പോലെ ലഭിക്കാനുമാണ് സാധ്യത. 

1770013855W.webp  

ജനുവരി പകുതിയോടെ തന്നെ കേരളത്തിലെ പല ജില്ലകളിലും താപനില 35 ഡിഗ്രി സെൽഷ്യസ് കടന്നിട്ടുണ്ട്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഇത് 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പാലക്കാട്, പുനലൂർ, തൃശൂർ തുടങ്ങിയ പ്രദേശങ്ങളിലാകും ചൂട് ഏറ്റവും കൂടുതൽ അനുഭവപ്പെടുക. മാർച്ച്, ഏപ്രിൽ മാസത്തിലുണ്ടാകേണ്ട അന്തരീക്ഷമാണ് കേരളത്തിൽ ഇപ്പോൾ പ്രകടമാവുന്നത്. അതുകൊണ്ട് തന്നെ വേനൽക്കാല ജാഗ്രത നിർദേശങ്ങൾ പാലിക്കേണ്ടതുമാണ്. നന്നായി വെള്ളം കുടിക്കണമെന്നും 11 മണിക്കും 3 മണിക്കുമുള്ള വെയിൽ ഏൽക്കുന്ന സാഹചര്യം പരാമവധി ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നൽകുന്നു.  

ഉരുകി കോട്ടയം

ഔദ്യോഗിക  റെക്കോഡ് പ്രകാരം സംസ്ഥാനത്തു   ഇത്തവണ ജനുവരിയിൽ ഏറ്റവും ഉയർന്ന പകൽ താപനില രേഖപ്പെടുത്തിയത്  കോട്ടയം (36.6°C ) ജില്ലയിലാണെന്ന് റിപ്പോർട്ട്. കഴിഞ്ഞ 2 വർഷത്തെ അപേക്ഷിച്ചു പക്ഷേ ഇത്തവണ കുറവാണെന്ന് രാജീവൻ എരിക്കുളം ചൂികാട്ടി. കഴിഞ്ഞ വർഷം കണ്ണൂർ എയർപോർട്ടിലും  (38 .2 °C ) 2024 ൽ  പുനലൂരും (37 .6°C )ആയിരുന്നു ഉയർന്ന താപനില രേഖപ്പെടുത്തിയത്. അതായത് ജനുവരി തുടക്കത്തിൽ  കൂടുതൽ  ദിവസങ്ങൾ  കോട്ടയത്തു  ഉയർന്ന ചൂട് രേഖപെടുത്തിയപ്പോൾ  ജനുവരി അവസാനത്തോടെ അത് കണ്ണൂരിലേക്കു മാറി . കഴിഞ്ഞ 2  ദിവസങ്ങളിൽ  സംസ്ഥാനത്തു കണ്ണൂർ എയർപോർട്ടിൽ ആണ് ഉയർന്ന താപനില ( 36.2 °C).
എന്നാൽ രാജ്യത്തെ തന്നെ  ഉയർന്ന ചൂട്  മഹാരാഷ്ട്രയിലെ  ബിറ ജില്ലയിലായിരുന്നു(38°C).

English Summary : Temperatures in many districts of Kerala have crossed 35 degrees Celsius by mid-January. The Meteorological Department has warned that it is likely to rise to 40 degrees Celsius in February and March.