ശീതകാല മഴ കേരളത്തിൽ 100 % കുറവ്

ജനുവരി ഒന്നു മുതൽ 18 വരെ കേരളത്തിൽ മഴക്കുറവ് 100 ശതമാനം. ജനുവരി മുതൽ ഫെബ്രുവരി അവസാനം വരെ കേരളത്തിൽ ശൈത്യകാല മഴയുടെ സീസണാണ്. ഈ സീണസിൽ ജനുവരി ഒന്നു മുതൽ ഇന്നു വരെ കേരളത്തിൽ ലഭിക്കേണ്ടത് 5.1 എം.എം മഴയാണ്. എന്നാൽ സംസ്ഥാനത്തെവിടെയും മഴ റിപ്പോർട്ട് ചെയ്തില്ല. എന്നാൽ ലക്ഷദ്വീപിൽ മഴ റിപ്പോർട്ട് ചെയ്തു. ലക്ഷദ്വീപിൽ 89 ശതമാനമാണ് മഴക്കുറവ്. 10 എം.എം മഴ ലഭിക്കേണ്ടതിനു പകരം ദ്വീപിൽ 1.1 എം.എം മഴ രേഖപ്പെടുത്തി.

കേരളത്തിൽ ഇതുവരെ മഴ രേഖപ്പെടുത്തിയിട്ടില്ലെങ്കിലും
ഈ മാസം അവസാനം ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നാണ് മെറ്റ്ബീറ്റ് വെതറിന്റെ നിരീക്ഷണം. ഇപ്പോഴത്തെ 100 ശതമാനം മഴക്കുറവ് നികത്താനും സാധ്യതയുണ്ട്.

Leave a Comment