Kerala weather 06/04/26 : ഇന്നും സാധ്യത, നാളെ മുതൽ തെരഞ്ഞെടുപ്പ് കഴിയും വരെ ഇടവേള
കേരളത്തിൽ വേനൽ മഴ സാധ്യതയെ തുടർന്ന് ഇന്നും നാലു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ( India meteorological department - IMD) ഇന്ന് (തിങ്കൾ) മഞ്ഞ അലർട്ട് (Yellow alert) പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് ഇടിയോട് കൂടെ മഴയെ തുടർന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്.
സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ അവസാനഘട്ട പ്രചാരണം നടക്കുന്ന നാളെ (ചൊവ്വ) മുതലുള്ള ദിവസങ്ങളിൽ മഴ കുറയും. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ എല്ലാ ജില്ലകളിലും മഴ വിട്ടുനിൽക്കാനാണ് സാധ്യതയെന്ന് Metbeat Weather ലെ നിരീക്ഷകർ പറയുന്നു.
ഇന്ന് ഉച്ചക്ക് ശേഷം രാത്രി വൈകി വരെ ഉള്ള സമയങ്ങളിലായി പത്തനംതിട്ട, കോട്ടയം, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഇടിയോടുകൂടിയുള്ള മഴ സാധ്യത. എറണാകുളം ഉൾപ്പെടെയുള്ള തീരദേശത്തും ഒറ്റപ്പെട്ട മഴ സാധ്യത.
പ്രചാരണത്തിന് മഴ തടസ്സമാകില്ല
വടക്കൻ കേരളത്തിൽ ഇന്ന് പൊതുവേ മഴ കുറയാനാണ് സാധ്യത. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന നാളുകൾ മഴ വിട്ടുനിൽക്കുന്നത് രാഷ്ട്രീയ പാർട്ടികൾക്ക് ഗുണകരമാകും. അതേസമയം ചൂട് കൂടുന്നത് നിർജലീകരണം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ നേരിടാനുള്ള സംവിധാനം ഒരുക്കണം.
വോട്ടെടുപ്പ് ദിനത്തിലും മഴ വിട്ടുനിൽക്കും
തെരഞ്ഞെടുപ്പ് ദിവസത്തിലും കേരളത്തിൽ മഴ വിട്ടുനിൽക്കും. ഉച്ചക്കുശേഷം കിഴക്കൻ മലയോര മേഖലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതിനാൽ അത്തരം പ്രദേശങ്ങളിലുള്ളവർ നേരത്തെ വോട്ട് ചെയ്യുന്നതാണ് ഉചിതം.
ശനിയാഴ്ച മുതൽ വീണ്ടും മഴ, ഇന്ന് കാറ്റിന് സാധ്യത
അടുത്ത ശനിയാഴ്ച മുതൽ വീണ്ടും കേരളത്തിൽ മഴ ലഭിച്ചു തുടങ്ങും. ഇന്ന് രാവിലെ മുതൽ പതിവില്ലാത്ത രീതിയിൽ കേരളത്തിൽ കാറ്റ് ഉണ്ടാകാൻ സാധ്യതയുണ്ട്. കാസർകോട് , കണ്ണൂർ ജില്ലകളിൽ ഉച്ചക്കുശേഷം മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിന് സാധ്യത. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലും രാവിലെ മുതൽ ഇടത്തരം കാറ്റുണ്ടാകും.
Wind Warning: Unusual wind patterns are expected today. Kasaragod and Kannur may see wind speeds up to 45 km/h, while Kozhikode, Malappuram, and Palakkad will experience moderate winds.
മിന്നൽ ലൈവ് ആയി ട്രാക്ക് ചെയ്യാനുള്ള റഡാറിന്റെ ലിങ്ക് താഴെ കൊടുക്കുന്നു
See lightning strikes in realtime nearby your area. Get free online access. This helps you to track the direction of thunderstorms.
https://metbeatnews.com/page/lightning-strike-map
English Summary: Kerala Weather Update: Rain Likely Today, Followed by a Break for Elections. weather experts predict a dry spell starting tomorrow to facilitate the final phase of election campaigning.