kerala weather 16/11/23
ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ ദിവസം രൂപം കൊണ്ട ന്യൂനമർദം ഇന്ന് അതി തീവ്രമാകും. ഒഡിഷ തീരം വഴി സഞ്ചരിച്ച് ബംഗാൾ, ബംഗ്ലാദേശ് തീരത്ത് ശക്തി കുറയാനാണ് സാധ്യത. തീരത്തോട് അടുക്കുന്നതിനാൽ ഇനി ചുഴലിക്കാറ്റാകാൻ സാധ്യതയില്ല. അത്തരം ഒരു സാധ്യത നേരത്തെ മെറ്റ്ബീറ്റ് വെതറും കഴിഞ്ഞ ദിവസത്തെ പ്രവചനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
മഴ സാധ്യത ഇങ്ങനെ
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന് പിന്നാലെ തമിഴ്നാട് – ശ്രീലങ്ക തീരത്തായി അന്തരീക്ഷ ചുഴിയും (upper air circulation – UAC) രൂപപ്പെട്ടിരുന്നു. ഇത്പ്രകാരം തമിഴ്നാട്ടിൽ തീരപ്രദേശങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നുണ്ട്. ബംഗാൾ കടലിലെ ഈർപ്പത്തെ തമിഴ്നാടിന് മുകളിലേക്ക് ഈ സിസ്റ്റം എത്തിക്കും. ഈർപ്പം തമിഴ്നാട്ടിൽ മഴ നൽകിയശേഷം കേരളത്തിന്റെ ഭാഗങ്ങളിലും എത്തും.
പ്രധാനമായും തെക്കൻ കേരളത്തിന്റെ കിഴക്കൻ മേഖലകളിലാണ് ഒറ്റപ്പെട്ട മഴക്ക് സാധ്യത. ഇടുക്കി ജില്ലയിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. എറണാകുളം മുതൽ തെക്കോട്ടുള്ള മറ്റു ജില്ലകളിലും പലയിടങ്ങളിലായി ഒറ്റപ്പെട്ട നേരിയ തോതിലുള്ള മഴ ലഭിക്കും.
എറണാകുളം മുതൽ വടക്കോട്ടുള്ള ജില്ലകളിൽ ഇന്ന്മഴ സാധ്യത കുറവാണ്. വടക്കൻ കേരളത്തിലെ ജില്ലകളിൽ പകൽ വരണ്ട കാലാവസ്ഥ ഇന്നും തുടരും. രാത്രിയിലും നാളെയും (17/11/23) വടക്കൻ കേരളത്തിൽ ചിലയിടങ്ങളിൽ ചാറ്റൽ മഴക്ക് സാധ്യത.