കേരളത്തിൽ വീണ്ടും വേനൽ മഴ തിരികെ എത്തുന്നു

കേരളത്തിൽ ഏതാനും ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും വേനൽ മഴക്ക് സാധ്യത. മാർച്ച് 25ന് ശേഷം വേനൽമഴ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഭിച്ചു തുടങ്ങും എന്നാണ് Metbeat Weather നിരീക്ഷണം.

ഇന്ന് വ്യാഴാഴ്ച ഒറ്റപ്പെട്ട മഴ തെക്കൻ കേരളത്തിന്റെ ചില ഭാഗങ്ങളിൽ ലഭിക്കും. ഇടുക്കി ഉൾപ്പെടെയുള്ള ജില്ലകളിലാണ് ഇന്ന് ഇടിയോട് കൂടെ മഴക്ക് സാധ്യതയുള്ളത്. ചൂടിനും നേരിയതോതിൽ ആശ്വാസമാകുന്ന വിധത്തിലാണ് അടുത്ത ദിവസങ്ങളിലെ കാലാവസ്ഥ മാറ്റം. വടക്കൻ കേരളത്തിന്റെ ജില്ലകളിലും 25നു ശേഷം ഏതാനും ദിവസം ഇടിയോട് കൂടിയുള്ള മഴക്ക് സാധ്യതയുണ്ട്. ഇതേക്കുറിച്ച് കൂടുതൽ അറിയാൻ താഴെ നൽകിയ വീഡിയോ റിപ്പോർട്ട് കാണുക.

Leave a Comment