ഇന്ന് ലോക കാലാവസ്ഥാ ദിനം : മാറുന്ന കാലത്ത് കാലാവസ്ഥ ദിനത്തിന്റെ പ്രാധാന്യം എന്ത് ?

മാർച്ച് 23 ലോക കാലാവസ്ഥാ ദിനമായി ആചരിക്കുന്നു. അന്താരാഷ്ട്ര കാലാവസ്ഥ ഓർഗനൈസേഷൻൻറെ (WMO) 150ത്തെ വാർഷികം കൂടെയാണ് ഇന്ന്. കാലാവസ്ഥ ദിനത്തിന് ഓരോ വർഷവും ഓരോ തീം ഉണ്ടാവാറുണ്ട്. ഇത്തവണത്തെ വിഷയം വരും തലമുറകളിൽ കാലാവസ്ഥാ, ജലം എന്നിവയുടെ ഭാവി എന്താവും എന്നതാണ്.

കാലാവസ്ഥ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും ആളുകളിലേക്ക് എത്തിത്തുടങ്ങിയത് വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ(WMO) രൂപീകരിച്ചതോടെയാണ്.കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട എല്ലാ ദേശീയ അന്തർദേശീയ പ്രശ്നങ്ങളും കൈകാര്യം ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് 1950 മാർച്ച് 23 ഓർഗനൈസേഷൻ ആരംഭിച്ചത്.

എല്ലാവർഷവും ലോക കാലാവസ്ഥാ ദിനത്തിൽ മുൻകാലങ്ങളിൽ ചെയ്തിട്ടുള്ള പ്രവർത്തനങ്ങളും ഇപ്പോൾ എന്തു ചെയ്യുന്നു എന്നും, ഭാവി തലമുറയെ സഹായിക്കാൻ എന്ത് ചെയ്യാൻ ആകുമെന്നും ചർച്ചചെയ്യുന്നു.
കാലാവസ്ഥ ദിനം ആചരിക്കുമ്പോൾ നമ്മുടെ കാലാവസ്ഥയിലുള്ള മാറ്റങ്ങളെ ഓർക്കാനുള്ള നല്ലൊരു വഴിയാണ് എന്ന് ഡബ്ലിയു.എം.ഒ പറയുന്നു.

കാലാവസ്ഥ കൂടുതൽ മോശമാകുന്നു, താപനില ഓരോ വർഷവും കൂടുന്നു. സമുദ്രം കൂടുതൽ ചൂടാവുകയും അമ്ലത കൂടുകയും ചെയ്യുന്നു., സമുദ്രനിരപ്പ് ഉയരുന്നു. ഇത്തരത്തിലുള്ള മാറ്റങ്ങൾ വർഷം കഴിയുംതോറും കൂടി വരികയാണ്.കാലാവസ്ഥ എന്തായിരിക്കും എന്ന് അറിയിക്കുന്നതിനേക്കാൾ കാലാവസ്ഥ എന്ത് ചെയ്യുമെന്ന് പൊതുജനങ്ങളിലേക്ക് എത്തിക്കുകയാണ് വേണ്ടത്.

കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി ലോകത്തിലെ പല ഭാഗങ്ങളിലും കാലാവസ്ഥ ജലലഭ്യത എന്നിവയുടെ തീവ്രത മാറി കൊണ്ടിരിക്കുന്നു. ജനസംഖ്യാ വളർച്ച, പാരിസ്ഥിതിക മാറ്റം, നഗരവൽക്കരണം എന്നിവയെല്ലാം കാലാവസ്ഥ വ്യതിയാനത്തിന് കാരണമാകുന്നു.വരൾച്ച കഴിഞ്ഞ 50 വർഷത്തിനിടെ ഒരുപാട് ജീവനുകൾ അപഹരിക്കുന്നതിന് കാരണമായി. ഏറ്റവും കൂടുതൽ ബാധിച്ചത് ആഫ്രിക്കയിലാണ്.

ഉഷ്ണമേഖല ചുഴലിക്കാറ്റുകൾ, വെള്ളപ്പൊക്കം തുടങ്ങിയവയും ഒരുപാട് നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്. അതിനാൽ അത്തരം തീവ്രതകളുമായി ബന്ധപ്പെട്ട അപകട സാധ്യതകൾ തിരിച്ചറിയുന്നതിനും കുറയ്ക്കുന്നതിനും ഉള്ള ശേഷി വർദ്ധിപ്പിക്കാൻ ഡബ്ലിയു.എം.ഒ ശ്രമിക്കുന്നുണ്ട്.

Leave a Comment