രാത്രിയും പകലും കേരളം തണുത്തു വിറയ്ക്കുന്നു, കാരണക്കാരൻ ഡിറ്റ് വാ ചുഴലിക്കാറ്റ്, ന്യൂനമർദ്ദമാവാൻ സാധ്യത

ഉത്തര കേരളത്തിലേയും മധ്യ കേരളത്തിലേയും ജില്ലകളെ അപേക്ഷിച്ച് തെക്കന്‍ കേരളത്തിലാണ് കൂടുതല്‍ തണുപ്പ് അനുഭവപ്പെടുന്നത്. കേരളത്തില്‍ ചൂട് മുൻപുള്ളതിനേക്കാൾ താപനില ഉയര്‍ന്നത് പോലെ തണുപ്പിലും ഇതേ പ്രതിഭാസമുണ്ടായിരിക്കുന്നുമെന്നാണ് ആദ്യം പലരും കരുതിയത്.

Maneesha M.K
2 mins mins read

രാത്രിയും പകലും കേരളം തണുത്തു വിറയ്ക്കുന്നു, കാരണക്കാരൻ ഡിറ്റ് വാ ചുഴലിക്കാറ്റ്, ന്യൂനമർദ്ദമാവാൻ സാധ്യത

ഇത്തവണ കേരളത്തിൽ തണുപ്പ് അൽപ്പം നേരത്തെ എത്തിയോ എന്നതാണ് പലരുടേയും ചോദ്യം. കാരണം ഡിസംബർ മധ്യത്തോടെയാണ് കഠിനമായ തണുപ്പ് കേരളത്തിൽ അനുഭവപ്പെടുന്നത്. എന്നാൽ ഇത്തവണ തണുപ്പ് നേരത്തേ വന്നു എന്നാണ് എന്ന സംശയത്തിലാണ് കേരളജനത. കേരളത്തിലെ എല്ലാ ജില്ലകളിലും സാധാരണത്തേതിനേക്കാൾ തണുപ്പ് കൂടുതലാണ്. രാത്രിക്ക് പുറമേ പകല്‍ സമയത്ത് പോലും തണുത്ത കാലാവസ്ഥയാണ് ഇപ്പോൾ. 

ഏറ്റവും കൂടുതൽ തണുപ്പ് തെക്കൻ കേരളത്തിൽ

ഉത്തര കേരളത്തിലേയും മധ്യ കേരളത്തിലേയും ജില്ലകളെ അപേക്ഷിച്ച് തെക്കന്‍ കേരളത്തിലാണ് കൂടുതല്‍ തണുപ്പ് അനുഭവപ്പെടുന്നത്. അതേസമയം കേരളത്തില്‍ ചൂട് മുൻപുള്ളതിനേക്കാൾ താപനില ഉയര്‍ന്നത് പോലെ തണുപ്പിലും ഇതേ പ്രതിഭാസമുണ്ടായിരിക്കുന്നുവെന്നാണ് ആദ്യം പലരും കരുതിയത്. എന്നാൽ കാലാവസ്ഥാ നിരീക്ഷകർ പറയുന്നത് ഡിറ്റ് വ ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലമാണ് അസാധാരണ തണുപ്പ് അനുഭവപ്പെടുന്നത് എന്നാണ്. 

തിരുവനന്തപുരത്ത് മൂന്നാറിന് സമാനമായ തണുപ്പ്

തിരുവനന്തപുരത്ത് വലിയ തണുപ്പാണ് അനുഭവ പ്പെടുന്നത്. കഴിഞ്ഞ രണ്ട് ദിവസം മാത്രം തിരുവനന്തപുരത്ത് അനുഭവപ്പെട്ടത് മൂന്നാറിന് സമാനമായ തണുപ്പാണ്. ഏറ്റവും ഉയർന്ന താപനില 26.7 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 20.7 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. സാധാരണയേക്കാൾ നാല് മുതൽ എട്ട് ഡിഗ്രി വരെ കുറവാണിത്. ഏറ്റവും ഉയർന്ന ചൂട് അനുഭവപ്പെടാറുള്ള കൊല്ലം, പുനലൂർ മേഖലകളിലും കനത്ത മഞ്ഞാണ്. ഏഴ് ഡിഗ്രിയോളം താപനിലയാണ് ഇവിടെ കുറഞ്ഞത്.

ഡിറ്റ് വാ മൂലം കോഴിക്കോട് മുതൽ തിരുവനന്തപുരം വരെ മൂടികെട്ടിയ അന്തരീക്ഷം

ഡിറ്റ്‍ വ ചുഴലിക്കാറ്റിന്റെ ഭാഗമായുള്ള മേഘങ്ങള്‍ രണ്ടു ദിവസമായി കേരളത്തിന്റെ അന്തരീക്ഷത്തിന് മുകളില്‍ നില്‍ക്കുകയാണ്. കോഴിക്കോട് മുതല്‍ തിരുവനന്തപുരം വരെ ഇപ്പോഴും മൂടിക്കെട്ടിയ അന്തരീക്ഷം തുടരുകയാണ്. അതേസമയം ഡിറ്റ് വാ ചുഴലിക്കാറ്റിന്‍റെ ശക്തി ക്ഷയിച്ച് ന്യൂനമർദമാകാൻ സാധ്യതയെന്ന നിഗമനത്തിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിലെ തണുത്തുറഞ്ഞ കാലാവസ്ഥ ഇതൊടെ സാധാരണ നിലയിലാകുമെന്ന് കരുതുപ്പെടുന്നു. ഡിറ്റ് വ ചുഴലിക്കാറ്റ് തീരം തൊടുമെന്ന സൂചനയെ തുടർന്ന് തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. 

English Summary: Experience the unusual chill in Thiruvananthapuram, with temperatures dropping to 20.7°C. Discover how this weather compares to Munnar's cool climate.