കേരളത്തിൽ ചൂട് ഫെബ്രുവരിയിൽ തന്നെ 41.5 ഡിഗ്രിയും കടന്നു. അസാധാരണമാണ് ഫെബ്രുവരിയിൽ ഇത്രയും ചൂട് കേരളത്തിൽ രേഖപ്പെടുത്തുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ രണ്ട് സ്റ്റേഷനുകളിൽ കഴിഞ്ഞ ദിവസം കൂടിയ താപനില 41 ഡിഗ്രിക്കു മുകളിലും രണ്ടിടങ്ങളിൽ 40 ഡിഗ്രിക്കു മുകളിലും രണ്ടിടങ്ങളിൽ 39 ഡിഗ്രി ചൂടും റിപ്പോർട്ട് ചെയ്തു.
11 സ്‌റ്റേഷനുകളിൽ ചൂട് 38 ഡിഗ്രിക്കു മുകളിലാണ്. 22 സ്‌റ്റേഷനുകളിൽ 37 ഡിഗ്രിക്ക് മുകളിലും. ഈ സാഹചര്യത്തിൽ ഇനിയും ചൂടു കൂടുമോ. കേരളത്തിൽ വേനൽ മഴക്ക് സാധ്യത എപ്പോൾ. എന്താണ് ആഗോളതലത്തിലും പ്രാദേശിക തലത്തിലും കാലാവസ്ഥയിൽ സംഭവിക്കുന്നത്. മെറ്റ്ബീറ്റ് വെതർ എം.ഡിയും കാലാവസ്ഥാ നിരീക്ഷകനുമായ വെതർമാൻ കേരളയുടെ വെതർ അപ്‌ഡേറ്റ് കാണുക. താഴെയുള്ള വിഡിയോ കാണുക.