കേരളത്തിൽ വീണ്ടും വേനൽ മഴക്ക് അനുകൂല അന്തരീക്ഷം ഒരുങ്ങുന്നു

കേരളത്തിൽ വീണ്ടും വേനൽ മഴ സജീവമാകുന്നു. തെക്കേ ഇന്ത്യയിൽ വേനൽമഴക്ക് അനുകൂല അന്തരീക്ഷസ്ഥിതി ഒരുങ്ങുന്നതാണ് കാരണം. ഇപ്പോൾ തെക്കൻ ജില്ലകളിൽ ലഭിക്കുന്ന ഒറ്റപ്പെട്ട വേനൽ മഴ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്ന വിധത്തിൽ അടുത്ത ദിവസങ്ങളിൽ അന്തരീക്ഷമാറ്റം ഉണ്ടാകുമെന്ന് മെറ്റ്ബീറ്റ് വെതർ പറയുന്നു. ദക്ഷിണേന്ത്യയിൽ പ്രാദേശിക ന്യൂനമർദ പാത്തി രൂപപ്പെടുന്നതാണ് കാരണം. ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, കർണാടക, കേരളം സംസ്ഥാനങ്ങൾക്കാണ് മഴ ലഭിക്കുക. ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ കേരളം ഉൾപ്പെടെ ജാഗ്രത പാലിക്കണമെന്നും മെറ്റ്ബീറ്റ് വെതർ നിർദേശിക്കുന്നു. ആന്ധ്രപ്രദേശ്, തെലങ്കാന, കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ് ശക്തമായ ഇടിമിന്നൽ പ്രതീക്ഷിക്കേണ്ടത്.

മഴക്ക് കാരണം ന്യൂനമർദ പാത്തി, ഗതിമുറിവ്
തെക്കൻ തമിഴ്‌നാട് മുതൽ കേരളത്തോട് ചാരി ഉൾനാടൻ കർണാടക വഴി വിദർഭ വരെ നീളുന്ന ന്യൂനമർദ പാത്തി രൂപപ്പെട്ടിട്ടുണ്ട്. സമുദ്ര നിരപ്പിൽ നിന്ന് 0.9 കി.മി ഉയരത്തിലാണിത്. ഇതോടൊപ്പം കാറ്റിന്റെ ഗതിമുറിവും ഉണ്ടാകും. ഇത് ഇടിമിന്നലോടെ മഴ നൽകുമെന്ന് ഞങ്ങളുടെ വെതർമാൻ പറയുന്നു. വടക്കൻ കേരളത്തിലും മഴ പ്രതീക്ഷ നൽകുന്ന അന്തരീക്ഷ മാറ്റമാണ് സംജാതമാകുന്നത്. നാളെ (ചൊവ്വ) തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിൽ വൈകിട്ടും രാത്രിയും ഒറ്റപ്പെട്ട മഴയുണ്ടാകും. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ വരണ്ട കാലാവസ്ഥ തുടരും. ബുധൻ, വ്യാഴം ദിവസങ്ങളിൽ വടക്കൻ കേരളം ഉൾപ്പെടെ ഇടിയോടെ മഴ സാധ്യതയുണ്ട്. ഈ അന്തരീക്ഷസ്ഥിതി അടുത്ത നാലു ദിവസം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വടക്കൻ ജില്ലകളിൽ ഉൾപ്പെടെ ഈർപ്പ സാന്നിധ്യം ബുധൻ മുതൽ വെള്ളിവരെ ഉണ്ടാകുമെന്നും മെറ്റ്ബീറ്റ് വെതർ സ്ഥാപകനും എം.ഡിയുമായ വെതർമാൻ കേരള പറഞ്ഞു. കേരളത്തിലും പെട്ടെന്നുള്ള ശക്തമായ ഇടിമിന്നൽ അടുത്ത ദിവസങ്ങളിൽ പ്രത്യേകിച്ച് കിഴക്കൻ മേഖലയിൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.

മിന്നൽ ട്രാക്ക് ചെയ്യാം, മെറ്റ്ബീറ്റ് വെതറിലൂടെ
മിന്നൽ എത്ര അകലെയാണെന്നതും എന്തെല്ലാം സുരക്ഷ സ്വീകരിക്കണമെന്നും തൽസമയം അറിയാൻ metbeatnews.com

Read more

സംസ്ഥാനത്ത് വേനൽ മഴ തുടങ്ങി ഒരു മാസം പിന്നിടുമ്പോൾ മഴ കൃത്യമായ അളവിൽ ലഭിച്ചോ ?

സംസ്ഥാനത്ത് വേനൽ മഴ തുടങ്ങി ഒരു മാസം പിന്നിടുമ്പോൾ 9 ശതമാനം മഴ കുറവ് അനുഭവപ്പെട്ടു. സാധാരണ ലഭിക്കേണ്ട മഴ 34.4 എംഎം ആണ് . എന്നാൽ …

Read more

ഇന്നത്തെ വേനൽ മഴ ഈ ജില്ലകളിൽ

കേരളത്തിൽ മധ്യ തെക്കൻ ജില്ലകളിലായി തുടരുന്ന വേനൽ മഴ ഇനി വടക്കൻ കേരളത്തിലെ ചില ജില്ലകളിലേക്കും പ്രവേശിക്കും. എറണാകുളം, ആലപ്പുഴ കോട്ടയം, പത്തനംതിട്ട, ഇടുക്കി, കൊല്ലം, വയനാട്, …

Read more

സൗദിയിൽ അടുത്തയാഴ്ച ഇടിയോടെ മഴക്ക് സാധ്യത

സൗദിയിൽ അടുത്തയാഴ്ച ഇടിയോടെ മഴക്ക് സാധ്യത സൗദിയിൽ വരും ദിവസങ്ങളിൽ മിക്ക പ്രദേശങ്ങളിലും അടുത്ത ആഴ്ച ആദ്യം വരെ മഴയും ഇടിമിന്നലുമുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം National …

Read more

ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ അമേരിക്ക ഒരു മണിക്കൂര്‍ മുന്നോട്ടേക്ക്; സമയലാഭം ലക്ഷ്യമിട്ട്

അമേരിക്കന്‍ ഐക്യനാടുകളില്‍ ഞായര്‍ പുലര്‍ച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ മുന്നോട്ട് തിരിച്ചുവയ്ക്കും. വസന്തകാലം ആരംഭിക്കുന്ന മാര്‍ച്ച് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് പകലിന്റെ ദൈര്‍ഘ്യം …

Read more

തായ്‌ലാൻഡിൽ വായുമലിനീകരണം രൂക്ഷം; രണ്ട് ലക്ഷത്തിലധികം ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തായ്‌ലാൻഡിൽ വായുമലിനീകരണം അതിരൂക്ഷം.രാജ്യ തലസ്ഥാനമായ ബാങ്കോക്കിൽ പുക നിറഞ്ഞിരിക്കുകയാണ്. 2 ലക്ഷത്തിലധികം ആളുകളെ ഈയാഴ്ച മാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബാങ്കോക്കിൽ വായുമലിനീകരണം രൂക്ഷമാണ്. ഈ …

Read more

പകൽ താപനില ക്രമാതീതമായി ഉയരും; തൊഴിൽ സമയം പുന:ക്രമീകരിച്ചു

പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ തൊഴിലാളിക ൾക്ക് സൂര്യാഘാതം ഏൽക്കുന്നത് തടയുന്നതിന് തൊഴിൽ സമയം പുനക്രമീകരിച്ചു. 2023 മാർച്ച്‌ 2 മുതൽ ഏപ്രിൽ 30 വരെയാണ് …

Read more

കേരളത്തിൽ ചൂട് 41.5 ഡിഗ്രി പിന്നിട്ടു, മഴ സാധ്യത എങ്ങനെ (Video)

കേരളത്തിൽ ചൂട് ഫെബ്രുവരിയിൽ തന്നെ 41.5 ഡിഗ്രിയും കടന്നു. അസാധാരണമാണ് ഫെബ്രുവരിയിൽ ഇത്രയും ചൂട് കേരളത്തിൽ രേഖപ്പെടുത്തുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ രണ്ട് സ്റ്റേഷനുകളിൽ കഴിഞ്ഞ ദിവസം …

Read more

യു.എ. ഇയിൽ ഒരു മാസത്തിനകം നടത്തിയത് 44 ക്ലൗഡ് സീഡിംങ്ങുകൾ

യു.എ.ഇയില്‍ കൃത്രിമ മഴക്ക് വേണ്ടി ഒരുമാസത്തിനകം നടത്തിയത് 44 ക്ലൗഡ് സീഡിങ്ങുകൾ. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ഇതുവരെ 13 ക്ലൗഡ് സീഡിങ് നടത്തിയതായും നാഷണല്‍ സെന്റര്‍ ഓഫ് …

Read more

ചത്രവാത ചുഴി അറബിക്കടലിൽ ന്യൂനമർദമാകും , ഇന്നും മഴ കനക്കും

വടക്കൻ തമിഴ്നാട്ടിൽ നിന്ന് വടക്കൻ കേരളത്തിന് മുകളിലെത്തിയ മന്ദൂസ് ചുഴലിക്കാറ്റിന്റെ ശേഷിപ്പുകൾ കേരളത്തിൽ രണ്ടുദിവസമായി കനത്ത മഴ നൽകുകയാണ്. ഇന്നലെ രാവിലെ വടക്കൻ കേരളത്തിന്റെ മുകളിൽ ചക്രവാത …

Read more