Menu

കേരളവും ഭൂചലന സാധ്യതാ മേഖലയിൽ, ഇന്ത്യയിലെ ഭൂചലന മേഖലകൾ അറിയാം

തുർക്കിയിലെ ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ഭൂചലന സാധ്യത എത്രയാണെന്നാണ് പലരുടയും ചോദ്യം. ലഭ്യമായ കണക്കുകൾ അനുസരിച്ച് കേരളം ഇടത്തരം ഭൂചലന സാധ്യതാ പ്രദേശമാണ്. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ (Ministry of Earth Science) കീഴിലുള്ള National Centre for Seismology യുടെ പഠനങ്ങൾ അനുസരിച്ച് ഇന്ത്യയിൽ ഭൂകമ്പ സാധ്യതയിൽ മൂന്നാമത്തെ വിഭാഗത്തിൽപ്പെടുന്ന സംസ്ഥാനങ്ങളിലാണ് കേരളം ഉൾപ്പെടുന്നത്. 115 നിരീക്ഷണങ്ങൾ ആസ്പദമാക്കിയാണ് വിവിധ മേഖലകളാക്കി തിരിച്ചത്.

ഇന്ത്യയിൽ ആകമാനം ഭൂചലന സാധ്യത 50 ശതമാനമാണ്. ഇതിൽ 11 ശതമാനം മേഖലയിൽ ഏറ്റവും കൂടുതൽ ഭൂചലന സാധ്യതാ മേഖലയാണ്. ഇവയെ അഞ്ചാമത്തെ സോണിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 18 ശതമാനം പ്രദേശങ്ങൾ കൂടുതൽ ഭൂചലന സാധ്യതാ മേഖലയാണ്. ഇവയെ നാലാമത്തെ കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇടത്തരം ഭൂചലനാ സാധ്യതയുള്ള പ്രദേശങ്ങൾ 30 ശതമാനമാണ്. ഇവയെ മൂന്നാമത്തെ കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കേരളം ഈ ഗണത്തിലാണ് വരുന്നത്.

തീവ്ര സാധ്യതാ മേഖലകൾ
ഏറ്റവും കൂടുതൽ ഭൂചലനങ്ങളുണ്ടാകാൻ ഇന്ത്യയിൽ സാധ്യതയുള്ള മേഖലകളിൽ പെട്ടതാണ് ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ബിഹാർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവ. ഗുവാഹത്തി, ശ്രീനഗർ, പോർട്‌ബ്ലെയർ എന്നീ നഗരങ്ങളും ഈ പട്ടികയിൽ പെടും.

പടിഞ്ഞാറൻ ഹിമാലയൻ സംസ്ഥാനങ്ങളായ ജമ്മു കശ്മിർ, ലഡാക്ക്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശിന്റെ ഭൂരിഭാഗം മേഖലകളും പഞ്ചാബിന്റെ ചില പ്രദേശങ്ങൾ, ഹരിയാന, ഉത്തർപ്രദേശ്, ബിഹാർ, ബംഗാളിന്റെ വടക്കൻ മേഖല, സിക്കിം, ഗുജറാത്ത്, മഹാരാഷ്ട്ര, എന്നിവയാണ് നാലാം കാറ്റഗറിയിൽ വരിക. ഡൽഹി, കൊൽക്കത്ത, പട്‌ന, ഷിംല, ലുധിയാന, അമൃത്സർ, ചണ്ഡിഗഢ്, ഡാർജലിങ്, ഗാസിയാബാദ്, അംബാല, ഡെറാഡൂൺ, ഗോർഖ, മൊറാദാബാദ്, നൈനിറ്റാൾ, റൂർക്കി എന്നിവ നാലാമത്തെ കാറ്റഗറിയിൽ പെടുന്നു.

കേരളം, കർണാടകയുടെ തീരദേശം, മഹാരാഷട്രയുടെ ഭൂരിഭാഗം മേഖലകളും ഗുജറാത്തിന്റെ ചില ഭാഗങ്ങൾ ആന്ധ്രാപ്രദേശ് തുടങ്ങിയവയാണ് ഇടത്തരം ഭൂചലന സാധ്യത പ്രദേശങ്ങൾ. തമിഴ്‌നാടും കർണാടകയുടെ ഉൾനാടൻ പ്രദേശങ്ങളും ഭൂചലന സാധ്യത കേരളത്തേക്കാൾ കുറവാണ്.

Related Posts

LEAVE A COMMENT

Make sure you enter the(*) required information where indicated. HTML code is not allowed