Menu

സൂര്യന്റെ കഷ്ണം അടർന്നതല്ല, അത് സോളാർ പോളാർ വൊർടക്സ്

സൂര്യന്റെ ഒരുഭാഗം അടർന്നു പോയെന്ന തരത്തിലുള്ള വാർത്ത കേട്ട് ഞെട്ടേണ്ട. സൂര്യന് ഒന്നും സംഭവിച്ചിട്ടില്ല. സൂര്യന്റെ ഉത്തര ധ്രുവത്തിൽ നിന്നുള്ള ജ്വാല (solar flare) ചുഴലിയായി രൂപപ്പെട്ടതാണ് ഇത്. സൂര്യോപരിതലത്തിൽ നിന്ന് പ്ലാസ്മ ഫിലമെന്റുകൾ ചുഴലിക്കാറ്റുപോലെ രൂപപ്പെട്ട നിലയിൽ കാണുന്നുണ്ട്. ഇതിനെയാണ് സൂര്യന്റെ ഒരു ഭാഗം അടർന്നു മാറിയെന്ന തരത്തിൽ വാർത്ത വരുന്നത്. ഇതിന്റെ ദൃശ്യങ്ങൾ നാസയുടെ സോളാർ ഡൈനാമിക് ഒബ്‌സർവേറ്ററി പുറത്തുവിട്ടിരുന്നു.

ലോസ്ആഞ്ചൽസ് ആസ്ഥാനമായ ബഹിരാകാശ കാലാവസ്ഥാ ഭൗതികശാസ്ത്രജ്ഞ ഡോ. തമിത സ്‌കോവ് ട്വീറ്റ് ചെയ്തതോടെ ദൃശ്യങ്ങൾ വൈറലായി.
സ്‌പേസ് വെതർ വുമൺ ‘Space Weather Woman’ എന്ന പേരിൽ ഇവർക്ക് ഒരു വെബ്‌സൈറ്റുണ്ട്. ഇിതലാണ് സൗര് ധ്രുവചുഴലിയുടെ പടവും വാർത്തയും വന്നത്.
ഇതിനെ solar polar vortex അഥവാ സൗര ധ്രുവചുഴലി എന്നാണ് ശാസ്ത്രം ഈ പ്രതിഭാസത്തെ വിളിക്കുന്നത്. സൂര്യന്റെ അക്ഷാംശ രേഖയിൽ 60 ഡിഗ്രിയിലാണ് ഈ പ്രതിഭാസം ഇപ്പോൾ ദൃശ്യമായത്. ഇവിടെ സൗരക്കാറ്റിന്റെ വേഗത സെക്കന്റിൽ 96 കിലോമീറ്ററാണ്.
സാധാരണ സോളാർ പോളാർ വൊർടെക്‌സ് ഒരോ 11 വർഷം കൂടുമ്പോഴുമുള്ള സോളാർ സൈക്കിൾ (സൗര ധ്രുവ മാറ്റം) വരുമ്പോഴും ഇങ്ങനെ സംഭവിക്കാറുണ്ടെന്ന് വിദഗ്ധർ പറയുന്നു. 55 ഡിഗ്രി അക്ഷാംശം മുതൽ ധ്രുവങ്ങളിലേക്കാണ് ഇത് മാറുക. ഇത് പിന്നീട് അപ്രത്യക്ഷമാകുകയും മൂന്നു നാലു വർഷത്തിനു ശേഷം വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യാറുണ്ട്. സൂര്യന്റെ ഒരു കഷ്്ണം അകന്നു പോയതുപോലെ ശക്തമായ പോളാർ വൊർടെക്‌സ് ആണ് ഉത്തരധ്രുവത്തിലുള്ളതെന്നാണ് സ്‌പേസ് വെതർ വുമൺ വെബ്‌സൈറ്റിൽ പറയുന്നത്.
ഭൂമിയിലും ഉത്തര ദക്ഷിണ ധ്രുവത്തിൽ നിന്ന് ശൈത്യക്കാറ്റ് അതിമർദമുണ്ടാകുമ്പോൾ വരാറുണ്ടല്ലോ. സൂര്യനിൽ പക്ഷേ, ഭൂമിയിൽ നിന്ന് വ്യത്യസ്തമായി ഉത്തര, ദക്ഷിണ ധ്രുവങ്ങൾ പരസ്പരം മാറാറുണ്ട്. 11 വർഷം കൂടുമ്പോഴാണിത്. ഇതിനെ സോളാർ സൈക്കിൾ എന്നാണ് വിളിക്കുന്നത്. എല്ലാ സോളാർ സൈക്കിളിലും സോളാർ പോളാർ വൊർടെക്‌സ് ഉണ്ടാകാറുണ്ടെന്ന് സോളാർ ഫിസിസ്റ്റ് സ്‌കോട് മക്ലൻടോഷ് പറഞ്ഞു.

Related Posts

LEAVE A COMMENT

Make sure you enter the(*) required information where indicated. HTML code is not allowed