ഭൂമി ഇടിഞ്ഞു താഴുന്നതിനു പിന്നാലെ ഉത്തരാഖണ്ഡിൽ ഭൂചലനവും. 3.8 തീവ്രതയുള്ള ഭൂചലനമാണ് ഇന്ന് രാവിലെ ഉത്തരാഖണ്ഡിൽ അനുഭവപ്പെട്ടത്. നാഷനൽ സെന്റർ ഫോർ സീസ്മോളജിയും ഇക്കാര്യം സ്ഥിരീകരിച്ചു. രാവിലെ 8.58 ന് പിതോരഗ്രയിൽ നിന്ന് 23 കി.മി അകലെയാണ് ഭൂചലനമുണ്ടായത്. ഭൗമോപരിതലത്തിൽ നിന്ന് 10 കി.മി താഴ്ചയിലാണ് പ്രഭവ കേന്ദ്രം.
കഴിഞ്ഞ ഡിസംബറിലും ഉത്തരകാശിയിൽ ഭൂചലനം റിപ്പോർട്ട് ചെയ്തിരുന്നു. ജോഷിമഠിലും പരിസരത്തും ഭൂമി ഇടിഞ്ഞു താഴുന്ന സാഹചര്യത്തിൽ ചെറു ഭൂചലനങ്ങൾ പോലും പ്രദേശത്ത് ഭീതിദമായ സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. ഇന്ത്യൻ ടെക്ടോണിക് പ്ലേറ്റ് ഹിമാലയൻ മേഖലയിൽ യൂറേഷ്യൻ പ്ലേറ്റുമായി കൂട്ടിയിടിക്കുന്നതാണ് ഈ മേഖലയിൽ ഭൂചലനത്തിന് കാരണം. നാഷനഷ്ടം സംബന്ധിച്ച റിപ്പോർട്ടുകളില്ല.
വടക്കന്‍ കാലിഫോര്‍ണിയയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ ശക്തമായ ഭൂചലനത്തില്‍ രണ്ടു പേര് കൊല്ലപ്പെട്ടു. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. 75,000 വീടുകളില്‍ വൈദ്യുതി മുടങ്ങി. റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. കാലിഫോര്‍ണിയയുടെ വടക്കുകിഴക്കന്‍ തീരത്താണ് ചലനം അനുഭവപ്പെട്ടത്. തുടര്‍ന്ന് 80 ഓളം തുടര്‍ ചലനങ്ങളുമുണ്ടായി.
ഭൂചലനത്തെ തുടര്‍ന്ന് വൈദ്യുതി, കുടിവെള്ള വിതരണം മുടങ്ങി. പലയിടത്തും റോഡുകള്‍ വിണ്ടുകീറിയതു മൂലം കുടിവെള്ള പൈപ്പുകളും വൈദ്യുതി കേബിളുകളും മുറിഞ്ഞു. രണ്ടു പേര് മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. 20 ഓളം പേര്‍ക്ക് പരുക്കേറ്റു.
ചൊവ്വാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 2.30 നാണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്. ഹംബോള്‍ഡ് കൗണ്ടിയിലെ സാന്ഫ്രാന്സിസ്കോക്ക് വടക്ക് 350 കി.മി അകലെയാണ് ഭൂചലന പ്രഭവ കേന്ദ്രം. ചുവന്ന മരങ്ങളുടെ വനം എന്നറിയപ്പെടുന്ന മേഖലയിലാണ് പ്രഭവ കേന്ദ്രം. കൗണ്ടിയില്‍ ഭൂചലനത്തിനു പിന്നാലെ കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന് ന്യൂസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
പടിഞ്ഞാറൻ ഇന്തോനേഷ്യയിലെ ജാവ ദ്വീപിൽ ഇന്നലെ ശക്തമായ ഭൂചലനം രേഖപ്പെടുത്തി. റിക്ടർ സ്കെയിലിൽ 6.4 രേഖപ്പെടുത്തിയ ഭൂചലനം തലസ്ഥാനമായ ജക്കാർത്തയിലും അനുഭവപ്പെട്ടു. ഗാരൂത് നഗരത്തിൽ നിന്ന് 50 കി.മി അകലെ ഭൗമോപരിതലത്തിൽ നിന്ന് 118 കി.മി താഴ്ചയിലാണ് പ്രഭവകേന്ദ്രമെന്ന് ജിയോഫിസിക്സ് ഏജൻസി ബി.എം.കെ.ജി റിപ്പോർട്ട് ചെയ്തു.
സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെന്നും ഏജൻസി അറിയിച്ചു. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ മാസം പടിഞ്ഞാറൻ ജാവയിലെ സിയാൻജർ ടൗണിലുണ്ടായ ഭൂചലനത്തിൽ 331 പേർ കൊല്ലപ്പെട്ടിരുന്നു.
ഇന്തോനേഷ്യ ഭൂചലനത്തിന്റെ പ്രധാന കേന്ദ്രമാണ്. പസഫിക് മേഖലയിലെ റിംഗ് ഓഫ് ഫയർ എന്നാണ് ഇന്തോനേഷ്യ അറിയപ്പെടുന്നത്. ടെക്ടോണിക് പ്ലേറ്റുകളും സംഗമ മേഖലയായതിനാലാണ് ഇത്. കഴിഞ്ഞ ജനുവരിയിൽ സുലാവെസി ദ്വീപിൽ നടന്ന 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 100 ലേറെ പേർ മരിക്കുകയും പതിനായിരങ്ങൾ ഭവനരഹിതരാക്കപ്പെടുകയും ചെയ്തിരുന്നു.
ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 162 ആയി. ജാവ ഗവർണർ റിള്വാൻ കാമിൽ ആണ് ഇക്കാര്യം അറിയിച്ചത്. 600 ലേറെ പേർക്ക് പരുക്കേറ്റിട്ടുണ്ട്. . ജാവ ദ്വീപിലാണ് റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. പടിഞ്ഞാറൻ ജാവയിലെ സിയാൻചർ ടൗണിൽ ഭൗമോപരിതലത്തിൽ നിന്ന് 10 കി.മി താഴെയാണ് പ്രഭവ കേന്ദ്രമെന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ദുർബലമായ വീടുകളാണ് ഇവിടെയുള്ളത്. ഇതാണ് മരണസംഖ്യ വർധിപ്പിച്ചത്. 25 തുടർചലനങ്ങൾ റിപ്പോർട്ട് ചെയ്തു. 2,200 വീടുകൾ തകർന്നതായി ഇന്തോനേഷ്യൻ നാഷനൽ ഡിസാസ്റ്റർ മിറ്റിഗേഷൻ ഏജൻസി (ബി.എൻ.പി.ബി) അറിയിച്ചു. 13,000 പേരെ മാറ്റിപാർപ്പിച്ചു.
പ്രാദേശിക സമയം ഉച്ചയ്ക്ക് 1.21 ആണ് ഭൂചലനമുണ്ടായത്. സ്കൂളുകൾ തകർന്നു നിരവധി കുട്ടികൾക്ക് പരുക്കേറ്റു. ജക്കാർത്തയിലും ഭൂചലനം അനുഭവപ്പെട്ടു. ഇവിടെ ഓഫിസുകളും സ്കൂളുകളും ഒഴിപ്പിച്ചു.
പരുക്കേറ്റവരെ ആശുപത്രിയിലും റോഡരികിലും ചികിത്സിക്കുകയാണ്. വൈദ്യുതി നിലച്ചതിനാൽ ചികിത്സയെയും രക്ഷാപ്രവർത്തനത്തെയും വാർത്താവിനിമയത്തെയും ബാധിച്ചു. പലരും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. പരിശീലനം നേടിയ സ്നിഫർ നായകളുടെ സഹായത്തോടെയാണ് തെരച്ചിൽ നടക്കുന്നത്.
തകർന്ന വീടുകളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പരുക്കേറ്റവരെ പുറത്തെടുക്കുകയാണെന്നും മരണ സംഖ്യ കൂടാൻ ഇടയുണ്ടെന്നും ഇന്തോനേഷ്യൻ പൊലിസ് പറഞ്ഞു. നിരവധി കെട്ടിടങ്ങൾ തകർന്നുവെന്ന് നാഷനൽ ഡിസാസ്റ്റർ മിറ്റിഗേഷൻ ഏജൻസി വാർത്താ കുറിപ്പിൽ അറിയിച്ചു. തലസ്ഥാവനമായ ജക്കാർത്തയിൽ നിന്ന് 97 കിലോമീറ്റർ അകലെയാണ് ഭൂചലന പ്രഭവകേന്ദ്രം.
ഭൂചലന സാധ്യത കൂടിയ പ്രദേശം
പസഫിക്, യൂറേഷ്യൻ, ഇന്തോ ആസ്ത്രേലിയൻ ടെക്ടോണിക് പ്ലേറ്റുകളും സംഗമ മേഖലയിലാണ് ഇന്തോനേഷ്യ. പസഫിക് റിംഗ് ഓഫ് ഫയർ എന്നാണ് ഈ മേഖല അറിയപ്പെടുന്നത്. ഇവ തമ്മിലുള്ള ഉരസലാണ് ഇന്തോനേഷ്യയെ ഭൂചലന മേഖലയാക്കുന്നത്. 2004 ൽ സുമാത്രയിലുണ്ടായ ഭൂചലനത്തെ തുടർന്നുണ്ടായ സുനാമിയിൽ 2.26 ലക്ഷം പേർ 14 രാജ്യങ്ങളിൽ മരിച്ചിരുന്നു.
ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനത്തിൽ 56 മരണം. ജാവ ദ്വീപിലാണ് റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. 700 ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. 300 വീടുകൾ തകർന്നു.
Earthquake
5.6, 56 dead, 300 injured, West Java, Indonesia ?? pic.twitter.com/SxCepH03g6
— Earth & beyond (@umadevipavuluri) November 21, 2022
പടിഞ്ഞാറൻ ജാവയിലെ സിയാൻചർ ടൗണിൽ ഭൗമോപരിതലത്തിൽ നിന്ന് 10 കി.മി താഴെയാണ് പ്രഭവ കേന്ദ്രമെന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു. തുടർ ചലനത്തിന് സാധ്യതയുണ്ടെന്ന് ഇന്തോനേഷ്യൻ ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു. 25 തുടർചലനങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രദേശം മണ്ണിടിച്ചിലിനു സാധ്യതയുള്ള മേഖലയാണ്. ദുർബലമായ വീടുകളാണ് ഇവിടെയുള്ളത്. ഇതാണ് മരണസംഖ്യ വർധിപ്പിച്ചത്. തകർന്ന വീടുകളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പരുക്കേറ്റവരെ പുറത്തെടുക്കുകയാണെന്നും മരണ സംഖ്യ കൂടാൻ ഇടയുണ്ടെന്നും ഇന്തോനേഷ്യൻ പൊലിസ് പറഞ്ഞു. നിരവധി കെട്ടിടങ്ങൾ തകർന്നുവെന്ന് നാഷനൽ ഡിസാസ്റ്റർ മിറ്റിഗേഷൻ ഏജൻസി വാർത്താ കുറിപ്പിൽ അറിയിച്ചു.
ഭൂചലന സാധ്യത കൂടിയ പ്രദേശം
പസഫിക്, യൂറേഷ്യൻ, ഇന്തോ ആസ്ത്രേലിയൻ ടെക്ടോണിക് പ്ലേറ്റുകളും സംഗമ മേഖലയിലാണ് ഇന്തോനേഷ്യ. പസഫിക് റിംഗ് ഓഫ് ഫയർ എന്നാണ് ഈ മേഖല അറിയപ്പെടുന്നത്. ഇവ തമ്മിലുള്ള ഉരസലാണ് ഇന്തോനേഷ്യയെ ഭൂചലന മേഖലയാക്കുന്നത്. 2004 ൽ സുമാത്രയിലുണ്ടായ ഭൂചലനത്തെ തുടർന്നുണ്ടായ സുനാമിയിൽ 2.26 ലക്ഷം പേർ 14 രാജ്യങ്ങളിൽ മരിച്ചിരുന്നു
ഇന്തോനേഷ്യയിലെ സുമാത്രക്ക് സമീപം കടലിൽ 6.9 തീവ്രതയുള്ള ഭൂചലനം. നിലനിൽ സുനാമി മുന്നറിയിപ്പ് ഇല്ലെന്ന് ഇന്തോനേഷ്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പ്രാദേശിക സമയം ഇന്ന് രാത്രി 7.37 ന് ആണ് ഭൂചലനമുണ്ടായത്. ബെൻകുളുക്ക് തെക്കുപടിഞ്ഞാറ് 200 കി.മി ഉം തലസ്ഥാനമായ ജക്കാർത്തക്ക് വടക്കു പടിഞ്ഞാറ് 670 കി.മി അകലെയുമാണ് ഭൂചലന പ്രഭവ കേന്ദ്രം.
യു.എസ് ജിയോളജിക്കൽ സർവേയുടെ റിപ്പോർട്ട് അനുസരിച്ച് 6.9 തീവ്രതയാണ് പ്രാഥമിക റിപ്പോർട്ടിലുള്ളത്. ഇന്തോനേഷ്യൻ സീസ്മോളജിക്കൽ ഏജൻസി (ബി.എം.കെ.ജി) യുടെ റിപ്പോർട്ട് പ്രകാരം 6.8 ആണ് തീവ്രത. പസഫിക് റിംഗ് ഓഫ് ഫയർ എന്നറിയപ്പെടുന്ന മേഖലയിലാണ് ഇന്തോനേഷ്യ സ്ഥിതി ചെയ്യുന്നത്. ഇവിടെ ഏറ്റവും ശക്തമായ ഭൂചലനം പതിവാണ്. 2004 ഡിസംബർ 26 ന് 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ വൻ സുനാമി ഉണ്ടായിരുന്നു. 2,27,898 പേരാണ് അന്ന് മരിച്ചത്.
ഹിമാചൽ പ്രദേശിൽ 4.1 രേഖപ്പെടുത്തിയ ഭൂചലനം റിപ്പോർട്ട് ചെയ്തു. ഇന്നലെ രാത്രി 9 32 നാണ് ഭൂചലനം ഉണ്ടായത്. ടെംപ്ലോറിലാണ് പ്രഭവ കേന്ദ്രം. ഹിൽ സ്റ്റേഷൻ ആയ മണ്ടിയിക്ക് വടക്കു പടിഞ്ഞാറൻ മേഖലയിൽ 27 കി.മി. അകലെയാണ് ഭൂചലനം ഉണ്ടായ പ്രദേശം. ഏതാനും ദിവസമായി ഹിമാലയൻ മേഖലയിൽ ഭൂചലനം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം നേപ്പാളിലും ഭൂചലനം ഉണ്ടായിരുന്നു. നവംബർ 8 നും 16 നും ഇടയിൽ 10 ഭൂചലനങ്ങളുണ്ടായി.
നേപ്പാളിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 6 മരണം. ഇന്ന് പുലർച്ചെ 2 മണിയോടെ ഉത്തരാഖണ്ഡിന് സമീപമാണ് ഭൂചലന പ്രഭവ കേന്ദ്രം. തുടർന്ന് ഡൽഹിയിലും സമീപ നഗരങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു, പലരും അർദ്ധരാത്രിയോടെ വീടുകളിൽ നിന്ന് പുറത്തേക്ക് ഓടി.
ഏകദേശം 10 സെക്കൻഡ് നീണ്ടുനിന്ന ശക്തമായ ഭൂചലനം നോയിഡ, ഗുരുഗ്രാം എന്നിവിടങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു.
നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ കണക്കനുസരിച്ച് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം ഭൗമോപരിതലത്തിൽ നിന്ന് ഏകദേശം 10 കിലോമീർ താഴ്ചയിലാണ്.
Earthquake of Magnitude:6.3, Occurred on 09-11-2022, 01:57:24 IST, Lat: 29.24 & Long: 81.06, Depth: 10 Km ,Location: Nepal, for more information download the BhooKamp App https://t.co/Fu4UaD2vIS @Indiametdept @ndmaindia @Dr_Mishra1966 @moesgoi @OfficeOfDrJS @PMOIndia @DDNational pic.twitter.com/n2ORPZEzbP
— National Center for Seismology (@NCS_Earthquake) November 8, 2022