kerala weather 06/01/24 : കേരളത്തിൽ ഒറ്റപ്പെട്ട മഴ തുടരും
കേരളത്തിൽ അടുത്ത നാല് ദിവസം ഒറ്റപ്പെട്ട മഴ സാധ്യത. എന്നാൽ കഴിഞ്ഞ ദിവസത്തെ പോലെ പരക്കെ മഴ ഉണ്ടാകില്ല എന്നാണ് മെറ്റ്ബീറ്റ് വെതർ നിരീക്ഷകർ പറയുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ രാത്രിയിലും പുലർച്ചെയും മഴ ലഭിക്കും. ഇടത്തരം മഴയോ ഒറ്റപ്പെട്ട ശക്തമായ മഴയോ ആണ് പ്രതീക്ഷിക്കേണ്ടത്.
അറബിക്കടലിലെ ന്യൂനമർദ്ദം (low pressure area) ഇന്നലെ ദുർബലമാവുകയും ചക്രവാത ചുഴിയായി ( cyclonic circulation) ആയി കേരളതീരത്ത് തുടരുകയും ചെയ്യുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ഈ ശൈത്യകാല സീസണിൽ (ജനുവരി ഒന്നു മുതൽ ഫെബ്രുവരി 19 വരെ പെയ്യുന്ന മഴ) ലഭിക്കേണ്ട മഴയേക്കാൾ 18 % അധിക മഴയാണ് കഴിഞ്ഞ 5 ദിവസത്തിനിടെ പെയ്തത്. ഇതേ കുറിച്ചുള്ള വിശദാംശങ്ങൾ ഇന്നലത്തെ പോസ്റ്റിൽ ഉണ്ട്. അത് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
രാവിലത്തെ ഉപഗ്രഹ ചിത്രങ്ങളിൽ അറബിക്കടലിൽ പലയിടങ്ങളിലായി മേഘങ്ങൾ ചിതറി കിടക്കുന്നുണ്ട്. കേരളത്തിന് മുകളിൽ ഇന്ന് വൈകിട്ടും രാത്രിയും ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴക്ക് കാരണമായേക്കാവുന്ന മേഘങ്ങളുടെ സാന്നിധ്യവും കാണുന്നു. കേരളം പകൽ പൊതുവേ മഴ രഹിതമായി തുടരും.
ഇപ്പോഴത്തെ അന്തരീക്ഷ സ്ഥിതി പ്രകാരം ഈ മാസം 10 വരെയെങ്കിലും കേരളത്തിൽ സമാന രീതിയിൽ മഴ തുടരാനാണ് സാധ്യത. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചതുപോലെ ശക്തമായ മഴ കൂടുതൽ പ്രദേശങ്ങളിൽ ഉണ്ടാകില്ല. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ചാറ്റൽ മഴയോ ഇടത്തരം മഴയോ ലഭിച്ചേക്കാം എന്ന് മാത്രം.
ഈ മാസം 15ന് ശേഷം കേരളത്തിൽ ശൈത്യം എത്തി തുടങ്ങും എന്നാണ് നേരത്തെയുള്ള Metbeat Weather ന്റെ നിരീക്ഷണം. ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളിൽ ശൈത്യകാലം സജീവമാണ്. ദക്ഷിണ ഇന്ത്യയിലെ കാറ്റിന്റെ പാറ്റേണുകൾ പ്രകാരം തണുപ്പ് എത്താൻ വൈകുകയാണ്. കൂടുതൽ കാലാവസ്ഥ വിവരങ്ങൾക്കും അപ്ഡേഷനുകൾക്കുമായി ഞങ്ങളുടെ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
Metbeat News ന്റെ ഏറ്റവും പുതിയ തൊഴിൽ വിദ്യാഭ്യാസ വാർത്തകൾ ലഭിക്കാൻ ഈ ഗ്രൂപ്പിൽ അംഗമാകാം
Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me?