ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള ഏർപ്പെടുത്തിയ 2025-ലെ സംസ്ഥാനതല മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു.മലയാളപത്രങ്ങളിൽ മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട് 2025-വർഷത്തിൽ പ്രസിദ്ധീകരിച്ച മികച്ച വാർത്തകൾക്കും ഫീച്ചറുകൾക്കും റിപ്പോർട്ടുകൾക്കുമാണ് പുരസ്കാരം നൽകുന്നത്. പ്രൊഫഷണൽ മാധ്യമപ്രവർത്തകർക്ക് അവാർഡിനായി അപേക്ഷിക്കാം.
അവാർഡിനായുള്ള അപേക്ഷയും നിയമാവലിയും www.ivakerala.com എന്ന വെബ്സൈറ്റിൽ നിന്നോ, 9447443167, 9895213500, 9495187522 എന്നീ വാട്സ്ആപ് നമ്പറുകളിൽ ബന്ധപ്പെട്ടാലോ ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷയും ഒരു പേജിൽ കവിയാതെ തയ്യാറാക്കിയ ബയോഡാറ്റയും സഹിതം വേണം അപേക്ഷിക്കേണ്ടത്. അപേക്ഷയോടൊപ്പം അപേക്ഷകന്റേതായി പ്രസിദ്ധീകരിച്ച മൃഗസംരക്ഷണമേഖലയുമായി ബന്ധപ്പെട്ട വാർത്തകളുടെയും ഫീച്ചറുകളുടെയും പംക്തികളുടെയും പരമ്പരകളുടെയും പകർപ്പ് ഉള്ളടക്കം ചെയ്തിരിക്കണം.
അപേക്ഷകൾ തപാൽ വഴി ഡോ. വി.കെ.പി. മോഹൻകുമാർ, ജനറൽ സെക്രട്ടറി, ഐ.വി.എ. കേരള,വെങ്ങാലിൽ, തിരുന്നാവായ, മലപ്പുറം ജില്ല -676301 എന്ന വിലാസത്തിലേക്ക് നവംബർ 25 ന് മുൻപ് ലഭിക്കുന്ന വിധം അയക്കേണ്ടതാണ്. 2025 ഡിസംബർ 27-ന് തിരുവനന്തപുരത്ത് നടക്കുന്ന ഐ. വി. എ കേരളയുടെ വാർഷിക യോഗത്തിൽ ജേതാക്കൾക്ക് പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.