Kerala Assembly Election 2026 : കടുത്ത ചൂടിലും ശക്തമായ പോളിംഗ് തുടരുന്നു, 62.71% കടന്നു , ആരോഗ്യ ജാഗ്രത വേണം

47.61% വോട്ട് രേഖപ്പെടുത്തിയ കാസർകോട് ആണ് ഏറ്റവും കുറഞ്ഞ പോളിംഗ്. വൈകീട്ട് 3.40 നുള്ള വോട്ടിങ് കണക്കനുസരിച്ച് വയനാട് ആണ് ഏറ്റവും കുറഞ്ഞ പോളിങ്. 

Weather Desk
3 mins mins read

കടുത്ത ചൂടിലും ശക്തമായ പോളിംഗ് തുടരുന്നു, 62.71% കടന്നു , ആരോഗ്യ ജാഗ്രത വേണം 

കേരളത്തില്‍ വൈകിട്ട് 3.40 വരെയുള്ള കണക്കനുസരിച്ച് പോളിങ് 62.71 ശതമാനമായി. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെ പോളിങ് 75 % ആയിരുന്നു. തിരുവനന്തപുരത്ത് 61.38%, കൊല്ലം 61.44%, പത്തനംതിട്ട - 59. 25 %, ആലപ്പുഴ 62.16 %, കോട്ടയം 61.46 %, ഇടുക്കി 62. 35 %, എറണാകുളം 66 %, തൃശൂര്‍ 63.17 %, പാലക്കാട് 64.69 %, മലപ്പുറം  62.27 %, കോഴിക്കോട് 64.17 %, വയനാട് 56.31 %, കണ്ണൂര്‍ 62.11 %, കാസര്‍കോട് 61.32 % എന്നിങ്ങനെയാണ് 3.40 നുള്ള വോട്ടിങ് കണക്ക്.

കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കടുത്ത ചൂടിലും ശക്തമായ പോളിംഗ് തുടരുന്നു

ഉച്ചയ്ക്ക് ഒരു മണിക്കുള്ള ഔദ്യോഗിക കണക്കനുസരിച്ച് 49.7%  ആയിരുന്നു സംസ്ഥാനത്തെ പോളിംഗ്. 52.94% ശതമാനം വോട്ട് രേഖപ്പെടുത്തിയ എറണാകുളത്തായിരുന്നു ഏറ്റവും കൂടുതൽ പോളിംഗ്. 47.61% വോട്ട് രേഖപ്പെടുത്തിയ കാസർകോട് ആണ് ഏറ്റവും കുറഞ്ഞ പോളിംഗ്. വൈകീട്ട് 3.40 നുള്ള വോട്ടിങ് കണക്കനുസരിച്ച് വയനാട് ആണ് ഏറ്റവും കുറഞ്ഞ പോളിങ്. 

കന്നി വോട്ടർമാർക്ക് അലുവ വിതരണം ചെയ്തു

കോഴിക്കോട് നൈനാം വളപ്പ് ഗവ. എൽ.പി സ്‌കൂളിലാണ് കന്നി വോട്ടർമാർക്ക് അലുവ വിതരണം ചെയ്തത്.

1775734931W.webpകന്നി വോട്ടർമാർക്കുള്ള ഹലുവ വിതരണം. നൈനാംവളപ്പ് ഗവ. എൽ. പി. സ്കൂൾ

ഇത്തവണ കേരളത്തിൽ ഏകദേശം 5 ലക്ഷം മുതൽ 6 ലക്ഷം വരെ കന്നി വോട്ടർമാർ ഉണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്

യുവജനങ്ങളുടെ സ്വാധീനം

പോളിംഗ് കേന്ദ്രങ്ങളിൽ ആവേശം

കനത്ത കൂട്

40 ഡിഗ്രിക്കു മുകളിലാണ് മിക്ക മണ്ഡലങ്ങളിലും അനുഭവപ്പെടുന്ന ചൂട് (feels like temperature) അഥവാ heat index. അതിനാൽ വോട്ട് ചെയ്യാൻ എത്തുന്നവർ നിർബന്ധമായും ചൂടിനെ പ്രതിരോധിക്കാനുള്ള നിർദ്ദേശങ്ങൾ പാലിക്കണം.

ഇന്നലെ നൽകിയ പോസ്റ്റിലും ഇന്ന് മഴ മുന്നറിയിപ്പ് കാലാവസ്ഥ വകുപ്പ് നൽകുന്നുണ്ടെങ്കിലും പോളിംഗ് നടക്കുന്ന സമയം മക്കയിടങ്ങളിലും അടുത്ത ചൂടും വരണ്ട കാലാവസ്ഥയും ആയിരിക്കുമെന്ന് Metbeat News റിപ്പോർട്ട് ചെയ്തിരുന്നു. വോട്ട് ചെയ്യാൻ പോകുന്നവർ താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം.


1. നിര്‍ജലീകരണം ഒഴിവാക്കാന്‍ ഇടയ്ക്കിടെ വെള്ളം കുടിയ്ക്കുന്നത് ശീലിക്കുക

2. ക്യൂവില്‍ നില്‍ക്കുമ്പോഴും മറ്റും പരമാവധി തണല്‍ ലഭ്യമായ ഇടങ്ങള്‍ തെരഞ്ഞെടുക്കുക

3. വെയിലില്‍ നിന്ന് സംരക്ഷണം തേടാന്‍, കുടയോ തൊപ്പിയോ ഉപയോഗിക്കുക. 

4. സ്ഥിരമായി മരുന്നു കഴിക്കുന്നവര്‍ അത് മുടക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക

5. കുട്ടികളെയും വളര്‍ത്തു മൃഗങ്ങളെയും വെയിലത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളില്‍ ഇരുത്തരുത്.

6. ദേഹാസ്വാസ്ഥ്യം തോന്നിയാല്‍ ഉടന്‍ വൈദ്യസഹായം തേടുക.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം അനുസരിച്ച് ഇന്ന് എല്ലാ ജില്ലകളിലും മഴ സാധ്യത പ്രവചിക്കുന്നുണ്ട്. 

മെറ്റ്ബീറ്റ് വെതറിന്റെ നിഗമന പ്രകാരം ഇന്ന് വൈകിട്ട് മുതൽ കിഴക്കൻ മലയോര മേഖലകളിൽ ഒറ്റപ്പെട്ട മഴ സാധ്യത.

കേരളത്തിൽ 90% പോളിംഗ് പ്രതീക്ഷിക്കുന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ പറഞ്ഞു. പോളിംഗ് സമാധാന പരമാണ് അദ്ദേഹം പറഞ്ഞു. 

Photo Courtesy: Fb Page CEO Kerala 

English Summary: High Voter Turnout in Kerala Amidst Intense Heat; Safety Precautions Advised. Despite scorching temperatures, Kerala is witnessing a strong voter turnout for the Assembly elections. By 1:00 PM, the state average surpassed 49.7%, with several constituencies crossing the 52% mark. Ernakulam district recorded the highest polling at 52.94%, while Kasaragod saw the lowest at 47.61%.