ഉത്രാടപ്പാച്ചിലിനൊപ്പം ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കാം: തിരുവോണ ദിവസം മഴ ലഭിക്കുമോ അറിയാം

Discover the weather forecast for Thiruvonam and learn if we can expect rain alongside Uthradapachil. Stay updated with our detailed insights

Metbeat News
1 min mins read

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ഒഡിഷ തീരത്തിനു സമീപം കരകയറിയെങ്കിലും ശക്തി കുറഞ്ഞിട്ടില്ല. well marked low pressure ( WML) ആയി തുടരുകയാണ്. അടുത്ത 24 മണിക്കൂറിൽ ജാർഖണ്ഡ് ലക്ഷ്യമാക്കി ഇത് നീങ്ങും. മധ്യ ഇന്ത്യയിൽ ശക്തമായ മഴ സാധ്യത തുടരുന്നുണ്ട്. പടിഞ്ഞാറൻ തീരത്ത് ഗുജറാത്ത് മുതൽ കർണാടക തീരം വരെ ഒറ്റപ്പെട്ട ശക്തമായ മഴ നാളെയും തുടരുമെന്ന് metbeat weather. കൊങ്കൺ മേഖലയിലും മുംബൈയിലും മഴ ശക്തമാകും.

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ഇടത്തരം / ശക്തമായ മഴ ലഭിക്കും. ഇന്ന് മഴ സാധ്യത കൂടുതൽ വടക്കൻ ജില്ലകളിലാണ്. ഉത്രാട പാച്ചിലിന് മഴ തടസ്സമാകില്ലെങ്കിലും ഇടക്കുള്ള മഴ അലോസരം സൃഷ്ടിക്കും. പ്രത്യേകിച്ച് വടക്കൻ കേരളത്തിലും മധ്യകേരളത്തിലും. എന്നാൽ തെക്കൻ ജില്ലകളിൽ പൊതുവേ നല്ല കാലാവസ്ഥ ഇന്നും നാളെയും . 

തിരുവോണ ദിവസമായ നാളെ (വെള്ളി) കേരളത്തിൽ എല്ലായിടത്തും മഴ ഇന്നത്തേക്കാൾ കുറവായിരിക്കും. എന്നാൽ പൂർണ്ണമായി മഴ മാറിനിൽക്കില്ല . ഒന്നോ രണ്ടോ മഴ ദീർഘമായ ഇടവേളകളുടെ നാളെയും ലഭിക്കും. ഈ മഴ കൂടുതലും ലഭിക്കുക വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ആണ്. തെക്കൻ കേരളത്തിൽ പൊതുവേ നല്ല കാലാവസ്ഥ തുടരും. 

നബിദിനമായ നാളെ, വടക്കൻ കേരളത്തിൽ രാവിലെ ഒറ്റപ്പെട്ട മഴ സാധ്യതയുണ്ട്.  നബിദിന റാലികൾ മഴയുടെ ദീർഘമായ ഇടവേളകളിൽ നടത്താനാകും. തുടർച്ചയായ ശക്തമായ മഴക്ക് ഇപ്പോൾ സാധ്യതയില്ല. ശനിയാഴ്ച പരിപാടികൾ നടത്തുന്നവർക്ക് മഴ തടസ്സമാകാൻ സാധ്യതയില്ല. മധ്യകേരളത്തിലും നാളെ ഒറ്റപ്പെട്ട മഴ മാത്രം. 

കരകയറിയ ന്യൂനമർദ്ദം ദുർബലമാകുന്നതുകൊണ്ടും ജാർഖണ്ഡ് ഭാഗത്തേക്ക് നീങ്ങുന്നതുകൊണ്ടും ആണ് കേരളത്തിൽ ഇത്തരം ഒരു കാലാവസ്ഥ പ്രതീക്ഷിക്കുന്നത്. 

 എല്ലാ വായനക്കാർക്കും ഉത്രാടദിന  ആശംസകൾ