ഡൽഹിയിലെ വായു മലിനീകരണത്തിൻ്റെ പ്രധാന കാരണം ഗൾഫിലെ പൊടിക്കാറ്റ്

ഇറാഖ്, കുവൈറ്റ്, സൗദി അറേബ്യ എന്നീ മേഖലകളിൽ നിന്നുമുണ്ടാകുന്ന വലിയ പൊടിക്കാറ്റുകൾ അന്തരീക്ഷത്തിൽ ഉയരത്തിൽ സഞ്ചരിച്ച് വടക്കേ ഇന്ത്യയിൽ എത്തുന്നു. ഇത് ശൈത്യകാലത്ത് നീങ്ങിപോകാൻ കഴിയാതെ ഉത്തരേന്ത്യ മുഴുവൻ കെട്ടികിടക്കുന്നു. 

Maneesha M.K
2 mins mins read

ഡൽഹിയിലെ വായു മലിനീകരണത്തിൻ്റെ പ്രധാന കാരണം ഗൾഫിലെ പൊടിക്കാറ്റ്

ഇന്ന് ശുദ്ധമായു ലഭിക്കുന്നവൻ ഭാഗ്യവാനാണ്. ഒരു പക്ഷേ ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ ശുദ്ധവായു ശ്വസിക്കുന്നിടമായിരിക്കും. വായുമലിനീകരണം കാരണം ഓരോവർഷവും മരണസംഖ്യ കൂടി വരികയാണ്. ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കുകള്‍ പ്രകാരം, ലോകത്തെ 99% ജനങ്ങളും ആരോഗ്യത്തിന് ഹാനികരമായ വായുവാണ് ശ്വസിക്കുന്നത്. ഇന്ത്യയില്‍ മാത്രം പ്രതിവര്‍ഷം ഏകദേശം 16-18 ലക്ഷം അകാല മരണങ്ങള്‍ വായു മലിനീകരണവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. സത്യത്തിൽ വായുമലിനീകരണത്തിൻ്റെ പ്രധാനകാരണം വേഗത്തിലുള്ള നഗരവല്‍ക്കരണവും ജനസംഖ്യാവര്‍ദ്ധനവുമാണെന്ന് പറയാം. ഇവയാണ് ഇന്ത്യയെ വായു മലിനീകരണത്തിന്റെ പ്രധാന കേന്ദ്രങ്ങളാക്കി  മാറ്റിയിരിക്കുന്നത്.

മലിനീകരണത്തിന് കാരണം ഗൾഫിൽ നിന്നുള്ള പൊടിക്കാറ്റ്

അദ്ഭുതപ്പെടുത്തിയ മറ്റൊരു കാര്യം എന്തെന്നാൽ ഡൽഹിയിലെ മലിനീകരണത്തിൻ്റെ പ്രധാന കാരണം ഒരു 40 ശതമാനത്തോളം ഗൾഫിൽ നിന്നുള്ള പൊടിക്കാറ്റാകാം എന്നുഉളതാണ്. സത്യത്തിൽ അറേബ്യയിലെ പൊടിക്കാറ്റുകൾ ഡൽഹിയുടെ മലിനീകരണത്തിന് കാരണമാകുമെങ്കിലും, അവ മാത്രമല്ല കാരണം. സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിംഗ് ആൻഡ് റിസർച്ച് (SAFAR) അനുസരിച്ച്, അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പൊടിക്കാറ്റുകളാണ് ഡൽഹിയിലെ മലിനീകരണത്തിന്റെ ഏകദേശം 40%.  ഈ കൊടുങ്കാറ്റുകളിൽ PM10, PM2.5 പോലുള്ള കണികകൾ അടങ്ങിയിട്ടുണ്ട്, ഇത് വായുവിനെ മലിനമാക്കുകയും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുമെന്ന് ഉറപ്പ്. ഇറാഖ്, കുവൈറ്റ്, സൗദി അറേബ്യ എന്നീ മേഖലകളിൽ നിന്നുമുണ്ടാകുന്ന വലിയ പൊടിക്കാറ്റുകൾ അന്തരീക്ഷത്തിൽ ഉയരത്തിൽ സഞ്ചരിച്ച് വടക്കേ ഇന്ത്യയിൽ എത്തുന്നു. ഇത് ശൈത്യകാലത്ത് നീങ്ങിപോകാൻ കഴിയാതെ ഉത്തരേന്ത്യ മുഴുവൻ കെട്ടികിടക്കുന്നു. 

തലസ്ഥാന നഗരം കാഴ്ച്ചമറയ്ക്കുന്ന തവിട്ടു നിറമായി മാറും

അന്തരീക്ഷത്തിലെ മുകളിലത്തെ പാളിയിലൂടെ പാകിസ്താന്‍ വഴി ഇന്ത്യയില്‍ എത്തിച്ചേരുന്ന പൊടി കലര്‍ന്ന വായു അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് മാരകമായ പുക കൂടി സ്വീകരിച്ച ശേഷമാണ് ഡല്‍ഹിയെ മലിനമാക്കുന്നതെന്ന കണ്ടെത്തലുകളും മുൻപ് ഉണ്ടായിട്ടുണ്ട്. പഞ്ചാബിലെ കൃഷിസ്ഥലങ്ങളില്‍ വൈക്കോല്‍ കത്തിക്കുന്ന സമയമാണിത്. വായുപ്രവാഹത്തില്‍ ഈ പ്രദേശങ്ങളില്‍ നിന്നുള്ള പുക കൂടി കലരും. ഡല്‍ഹിയിലേക്ക് ഇറങ്ങിവരുന്നതിനിടെ ഹരിയാണയടങ്ങുന്ന പരിസര പ്രദേശങ്ങളിലെ വായുവുമായി കലര്‍ന്ന് മാരകമായ അന്തരീക്ഷ പുതപ്പ് തീര്‍ക്കും. ഡല്‍ഹിയിലെ തണുത്ത അന്തരീക്ഷം വായുവില്‍ ജലകണങ്ങളുടെ അളവ് കൂട്ടും. അതോടെ തലസ്ഥാന നഗരം കാഴ്ച മറക്കുന്ന തവിട്ടു പുകയില്‍ മൂടും.  

വടക്കന്‍ സംസ്ഥാനങ്ങളിലെ കൃഷിസ്ഥലങ്ങളില്‍ നിന്നും ഉയരുന്ന പുകയാണ് പ്രശ്‌നം രൂക്ഷമാക്കുന്നത്. കാന്‍സറിന് കാരണമായേക്കാവുന്ന മാരകമായ വാതകങ്ങള്‍ വായുവില്‍ കലരുന്നത് ഇവിടെ നിന്നാണ്. 

ഡൽഹിയിലെ മലിനീകരണത്തിന് കാരണമാകുന്ന പ്രധാന ഘടകങ്ങൾ ഇവയാണ്

- വാഹന പുക, നിർമ്മാണ പൊടി, വ്യാവസായിക പ്രവർത്തനങ്ങൾ
- പഞ്ചാബ്, ഹരിയാന തുടങ്ങിയ അയൽ സംസ്ഥാനങ്ങളിലെ കാർഷിക തീപിടുത്തങ്ങൾ 

സത്യത്തിൽ ഡൽഹിയിലെ മലിനീകരണം ഒന്നിലധികം ഘടകങ്ങളുള്ള ഒരു വലിയ പ്രശ്നമാണെന്നതാണ് സത്യം. ഓരോ നിമിഷവും മരിച്ചു ജീവിക്കുന്ന മനുഷ്യരെയാണ് നാമിന്ന് ഡൽഹിനഗത്തിൽ കാണുന്നത്. എവിടെ ഓടി ഒളിച്ചാലും ഒരിക്കൽ ശ്വസിച്ച വിഷപ്പുക മനുഷ്യനെ ജീവിതകാലം മുഴുവൻ വേട്ടയാടും എന്നതാണ് വാസ്‌തവം.

English Summary : The problem is exacerbated by smoke rising from farms in the northern states, which releases deadly gases into the air that can cause cancer.