ന്യൂനമർദം ദുർബലമായെങ്കിലും മഴ കനക്കാൻ കാരണം ഇതാണ്

ന്യൂനമർദം ദുർബലമായെങ്കിലും മഴ കനക്കാൻ കാരണം ഇതാണ്

കഴിഞ്ഞ ദിവസം കര കയറിയ ന്യൂനമർദം ദുർബലാവസ്ഥയിൽ മധ്യ ഇന്ത്യയിൽ തുടരുന്നു. ഇത് മധ്യ ഇന്ത്യയിലും കാലവർഷം ശക്തമാക്കും. കേരളത്തിലെ മഴയും ഏതാനും ദിവസം തുടരാൻ ഈ സിസ്റ്റം കാരണമാകുമെന്ന് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകർ പറയുന്നു.

മഴ കനക്കാൻ കാരണം ഇതാണ്

മധ്യപ്രദേശ്, മഹാരാഷ്ട്ര, ചത്തീസ്ഗഡ് എന്നിവിടങ്ങളിൽ മഴ കനക്കും. കഴിഞ്ഞ രണ്ടു ദിവസമായി ഇവിടങ്ങളിൽ മഴ ശക്തമാണ്. കരകയറിയ ന്യൂനമർദം ചക്രവാതച്ചുഴിയായി മധ്യപ്രദേശിനു മുകളിലാണുള്ളത്. മൺസൂൺ ട്രഫ് എന്ന കാലവർഷ പാത്തിയും സജീവമാണ്. ചക്രവാതച്ചുഴി അന്തരീക്ഷത്തിലെ ട്രോപോസ്ഫിയറിലെ മധ്യ ഭാഗത്തെ കാറ്റിനെ വരെ സ്വാധീനിക്കുന്ന സ്ഥിതിയാണുള്ളത്. അതിനാൽ കാലവർഷം രാജ്യത്ത് മിക്കയിടത്തും ഈ ചക്രവാതച്ചുഴി കാരണം സജീവമായി നിൽക്കുമെന്ന് ഞങ്ങളുടെ സ്ഥാപകൻ വെതർമാൻ കേരള പറഞ്ഞു.

ശക്തമായ മഴ തുടരും
ശക്തമായ മഴ തുടരും

കേരളത്തിലും മഴ തുടരും

കേരളത്തിലും തമിഴ്‌നാട്ടിലു കർണാടകയിലും മഴ സജീവമായി തുടരും. മധ്യ കേരളത്തിലാണ് കൂടുതൽ മഴക്ക് സാധ്യത. കോഴിക്കോട് മുതൽ ആലപ്പുഴ വരെയുള്ള ജില്ലകളിൽ അടുത്ത 24 മണിക്കൂർ ശക്തമായ മഴക്ക് സാധ്യതയുണ്ട്. തീരദേശത്തും ഇടനാട്ടിലും മഴ കനക്കും. എറണാകുളം നഗരത്തിൽ വെള്ളക്കെട്ടിന് സാധ്യതയുണ്ട്. ആലപ്പുഴയിലും തൃശൂരിലും ശക്തമായ മഴ ലഭിക്കും. ലക്ഷദ്വീപ്, മാലദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളിലും അറബിക്കടലിലും മഴ ശക്തമാകും.

മഴക്കുറവ് 43 ശതമാനം

ഇന്നലെ വരെ കേരളത്തിൽ മഴക്കുറവ് 43 ശതമാനമാണ്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ചതിനാലാണ് മഴ കുറവിൽ നേരിയ തോതിൽ മാറ്റം വരുന്നത്. ഇടുക്കിയിലെ മഴക്കുറവ് 60 ശതമാനത്തിൽ നിന്ന് 58 ശതമാനമായി കുറഞ്ഞു. ഇടുക്കി കഴിഞ്ഞാൽ മഴക്കുറവിൽ മുന്നിൽ വയനാടും തൊട്ടു പിന്നിൽ കോഴിക്കോടുമാണ്.

Share this post

കേരളത്തിലെ ഏക സ്വകാര്യ കാലാവസ്ഥാ സ്ഥാപനമായ Metbeat Weather എഡിറ്റോറിയല്‍ വിഭാഗമാണിത്. വിദഗ്ധരായ കാലാവസ്ഥാ നിരീക്ഷകരും ജേണലിസ്റ്റുകളും ഉള്‍പ്പെടുന്നവരാണ് ഈ ഡെസ്‌ക്കിലുള്ളത്. 2020 മുതല്‍ പ്രവര്‍ത്തിച്ചുവരുന്നു.

Leave a Comment