കേരളത്തിൽ ശനിയാഴ്ച വരെ തണുപ്പ് തുടരും

കൊടൈക്കനാലിൽ റെക്കോർഡ് തണുപ്പ് തുടരുകയാണ്. ഇന്ന് അതി രാവിലെ രേഖപെടുത്തിയത് 3.8°c താപനിലയാണ്. ജനുവരി യിൽ ഇത് മൂന്നാം തവണയാണ്  5 °c താഴെ കുറഞ്ഞ താപനില റെക്കോർഡ് ചെയ്യുന്നത്.

Maneesha M.K
1 min mins read

കേരളത്തിൽ ശനിയാഴ്ച വരെ തണുപ്പ് തുടരും

മഴ പിൻവാങ്ങിയപ്പോൾ കേരളത്തിൽ തണുപ്പ് വീണ്ടും സജീവമായി. ഈ തണുപ്പ് ശനിയാഴ്ച വരെ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതിരാവിലെയുള്ള തണുപ്പ് തുടരുമെന്നും അധികൃതർ അറിയിച്ചു. മലയോരമേഖലകളിൽ മാത്രമല്ല വടക്കൻ കേരളത്തിലും മധ്യകേരളത്തിലും താപനില ഗണ്യമായി കുറഞ്ഞു. 

കൊടൈക്കനാലിൽ റെക്കോർഡ് തണുപ്പ് തുടരുകയാണ്. ഇന്ന് അതി രാവിലെ രേഖപെടുത്തിയത് 3.8°c താപനിലയാണ്. ജനുവരി യിൽ ഇത് മൂന്നാം തവണയാണ്  5 °c താഴെ കുറഞ്ഞ താപനില റെക്കോർഡ് ചെയ്യുന്നത്. ഇന്നലെ ഉയർന്ന താപനില 16.7°c ആയിരുന്നു. ഊട്ടിയിലും കുറഞ്ഞ തണുപ്പ് 5.2°c  കൂടിയത് 17.8°c താപനിലയാണ് എന്നാണ് കാലാവസ്ഥാ പ്രവാചകൻ രാജീവ് എരിക്കുളം ചൂണ്ടികാട്ടിയത്. 

മൂന്നാറിലും അതിശൈത്യം

അതേസമയം മൂന്നാർ ഉൾപ്രദേശങ്ങളിലും വീണ്ടും  താപനില കുറഞ്ഞു. ചെണ്ടു് വരൈ  1°c, നുള്ളിത്താനി  3°c, സൈലന്റ് വാലി  3°c, ലെച്മി  4°c, സെവൻമമലൈ   4°c, ദേവികുളം  4°c, മൂന്നാർ 7.5°c എന്നിങ്ങനെയാണ് താപനില. 

English Summary : Kodaikanal continues to experience record cold. The temperature recorded early this morning was 3.8°C. This is the third time in January that the temperature has fallen below 5°C.