സൗദിയിൽ പത്തു വയസ്സിന് താഴെ പ്രായമുള്ള കുട്ടികളെ കാറുകളിലും മറ്റു വാഹനങ്ങളിലും ഒറ്റയ്ക്കിരുത്തി പുറത്തിറങ്ങരുതെന്ന് സൗദി ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകി . ഇങ്ങനെ ചെയ്യുന്നവർക്ക് 300 മുതൽ 500 റിയാൽ വരെ പിഴ ചുമത്തുമെന്നും അധികൃതർ നൽകിയ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. രാജ്യത്ത് താപനില ഉയരുന്ന സാഹചര്യവും വാഹനം പെട്ടെന്ന് നീങ്ങാനുള്ള സാധ്യതയും കണക്കിലെടുത്താണ് ഈ മുന്നറിയിപ്പ്.
മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ് കുട്ടികളുടെ സംരക്ഷണം. അതിനാൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അധികൃതർ പറഞ്ഞു. ആളുകൾക്കിടയിൽ സാമൂഹിക അവബോധം വളര്‍ത്താനും ജീവന്‍ സംരക്ഷിക്കാനുമാണ് ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പിഴ ചുമത്താൻ കാരണമെന്നും അധികൃതർ പറഞ്ഞു.