2026-ൽ ഭൂകമ്പങ്ങളും, അഗ്നിപർവ്വത സ്ഫോടനങ്ങളും ഭൂമിയിലെ കാലാവസ്ഥയെ തകിടം മറിക്കും, മുന്നറിയിപ്പുമായി ബാബ വംഗയുടെ പ്രവചനങ്ങൾ

യുകെയിൽ 2022 -ൽ പ്രളയം പ്രവചിച്ച ബാബ വംഗ 2026 -ൽ കടുത്ത പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ്. ചുഴലിക്കാറ്റുകൾ, വേലിയേറ്റ തിരമാലകൾ, ഭൂകമ്പങ്ങൾ എന്നിവയുടെ എണ്ണം കൂടുമെന്നാണ് പ്രവചനം.

Maneesha M.K
1 min mins read

2026-ൽ ഭൂകമ്പങ്ങളും, അഗ്നിപർവ്വത സ്ഫോടനങ്ങളും ഭൂമിയിലെ കാലാവസ്ഥയെ തകിടം മറിക്കും, മുന്നറിയിപ്പുമായി ബാബ വംഗയുടെ പ്രവചനങ്ങൾ

2026 അത്ര സമാധാനപൂർവ്വമായൊരു വർഷമായിരിക്കില്ലെന്ന മുന്നറിയിപ്പുമായി ബാബ വംഗയുടെ പ്രവചനങ്ങൾ. കുട്ടിക്കാലം മുതലെ അന്ധയായിരുന്ന ഇവരുടെ 2026 നെ കുറിച്ചുള്ള പ്രവചനങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. മൂന്നാം ലോക മഹായുദ്ധം, എഐയുടെ അപ്രമാധിത്വം, സ്വർണ്ണവിലയിലെ വർദ്ധനവ്, സാമ്പത്തിക തകർച്ച. പ്രക‍ൃതി പ്രക്ഷോഭങ്ങൾ. പുടിന്‍റെ അധികാര നഷ്ടവും പുതിയൊരു നേതാവിന്‍റെ ഉദയവും തുടങ്ങി നിരവധി മേഖലകളിലെ അസ്ഥിരത, അനിശ്ചിതത്വം, പരിവർത്തനം എന്നിവ 2026 - ൽ സംഭവിക്കുമെന്നാണ് ബാബ വംഗയുടെ പ്രവചനം.

പാരിസ്ഥിതിക പ്രശ്നം

യുകെയിൽ 2022 -ൽ പ്രളയം പ്രവചിച്ച ബാബ വംഗ 2026 -ൽ കടുത്ത പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ്. ചുഴലിക്കാറ്റുകൾ, വേലിയേറ്റ തിരമാലകൾ, ഭൂകമ്പങ്ങൾ എന്നിവയുടെ എണ്ണം കൂടുമെന്നാണ് പ്രവചനം. എന്നാൽ പ്രകൃതിക്ഷോഭങ്ങൾ എവിടെ എപ്പോൾ സംഭവിക്കുമെന്ന് ബാബ വംഗ പ്രവചിട്ടില്ലെന്ന് ദി എക്സ്പ്രസ് യുഎസിന്‍റെ റിപ്പോർട്ട്. 2026-ൽ ഭൂകമ്പങ്ങളും, അഗ്നിപർവ്വത സ്ഫോടനങ്ങളും ഭൂമിയിലെ കാലാവസ്ഥയെ തകിടം മറിക്കും. ഇത് ഭൂമിയിലെ കര വിസ്തൃതിയുടെ ഒരു പ്രധാന ഭാഗത്തെ (7-8 ശതമാനം) ബാധിക്കും. അതേസമയം മറ്റ് ഭാഗങ്ങളില്‍ വെള്ളപ്പൊക്കം, വരൾച്ച, തീവ്ര കാലാവസ്ഥ വ്യതിയാനം എന്നിവ മൂലം ആവാസവ്യവസ്ഥയുടെ മൂന്നിൽ രണ്ട് ഭാഗത്തിനും മാറ്റം സംഭവിക്കാമെന്നും വംഗ പ്രവചിക്കുന്നു. 

1996 -ൽ മരണശേഷമാണ് ബാബ വംഗ ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ചത്. 

മുത്തശ്ശി വാംഗ എന്ന പേരിൽ ലോക പ്രശസ്തയാണ് ബാബ വംഗ. ബൾഗേറിയയിലെ ബെലാസിക്ക പർവതനിരകളിലെ റുപൈറ്റ് പ്രദേശത്ത് ജീവിച്ചിരുന്ന ഇവർ, ജീവിത കാലത്ത് റഷ്യൻ കമ്മ്യൂണിസ്റ്റുകാരാൽ വേട്ടയാടപ്പെട്ടിരുന്നു. എന്നാൽ പിന്നീട് റഷ്യയിൽ നിന്ന് തന്നെ ഏറെ അംഗീകാരവും ബാബ വംഗയെ തേടിയെത്തി. 1996 -ൽ മരണശേഷമാണ് ബാബ വംഗ ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ചത്. 

English Summary : Baba Vanga, who predicted floods in the UK in 2022, is warning of severe natural disasters in 2026. The prediction is that the number of hurricanes, tidal waves, and earthquakes will increase.