ലോകം കാണാത്ത ചന്ദ്രൻറെ മറുപുറം പകർത്തി Artemis II ദൗത്യ സംഘം

ചന്ദ്രൻ ഭൂമിയോട് tidal locking നിലയിൽ ആയതിനാൽ ഒരേ വശം മാത്രമാണ് നമുക്ക് കാണുന്നത്. അതുകൊണ്ട് മറ്റേ ഭാഗം — “far side” — മനുഷ്യർക്കെപ്പോഴും മറഞ്ഞതായിരിക്കും. ഈ ഭാഗം കൂടുതലായി കുഴികളും (craters) പാറപ്രദേശങ്ങളും നിറഞ്ഞതാണ്.

Maneesha Prasoon
3 mins mins read

ലോകം കാണാത്ത ചന്ദ്രൻറെ മറുപുറം പകർത്തി Artemis II ദൗത്യ സംഘം

Artemis II ദൗത്യത്തിൽ ചരിത്ര നിമിഷം. മനുഷ്യരുടെ കണ്ണിൽ ഇതുവരെ നേരിട്ട് പതിയാത്ത ചന്ദ്രന്റെ മറുപുറം (far side) ദൃശ്യങ്ങൾ പകർത്തി Artemis II ദൗത്യം പുതിയ ചരിത്രം കുറിച്ചു.
NASAയുടെ ഈ നിർണായക ദൗത്യത്തിൽ, ചന്ദ്രനെ ചുറ്റി സഞ്ചരിക്കുന്നതിനിടെ ഭൂമിയിൽ നിന്ന് കാണാൻ കഴിയാത്ത ഭാഗത്തിന്റെ അത്ഭുതകരമായ ചിത്രങ്ങൾ ലഭിച്ചു. 

എന്താണ് ഈ “മറുപുറം”?

ചന്ദ്രൻ ഭൂമിയോട് tidal locking നിലയിൽ ആയതിനാൽ ഒരേ വശം മാത്രമാണ് നമുക്ക് കാണുന്നത്. അതുകൊണ്ട് മറ്റേ ഭാഗം — “far side” — മനുഷ്യർക്കെപ്പോഴും മറഞ്ഞതായിരിക്കും.
ഈ ഭാഗം കൂടുതലായി കുഴികളും (craters) പാറപ്രദേശങ്ങളും നിറഞ്ഞതാണ്.

ദൃശ്യങ്ങളുടെ പ്രത്യേകത

• മുൻവശത്തേക്കാൾ വളരെ വ്യത്യസ്തമായ ഭൂപ്രകൃതി
• വലിയ സമതലങ്ങൾ കുറവ്
• അനവധി ഇടിച്ചിലുകളുടെ പാടുകൾ. ഇത് ചന്ദ്രന്റെ രൂപീകരണവും ചരിത്രവും മനസ്സിലാക്കാൻ ശാസ്ത്രജ്ഞർക്ക് വലിയ സഹായമാകും. 

ചരിത്രത്തിലേക്ക് മറ്റൊരു ചുവട്

1972-ലെ Apollo 17 ന് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനെ സമീപിക്കുന്ന ഈ ദൗത്യം, ഭാവിയിലെ ചന്ദ്രയാത്രകൾക്ക് വഴിതെളിയിക്കും.

10 ദിവസം കൊണ്ട് ചന്ദ്രനെ ചുറ്റി ഭൂമിയിലെത്തും

10 ദിവസത്തെ ദൗത്യത്തിനായാണ് നാലു സഞ്ചാരികളുമായി ആര്‍ട്ടെമിസ് 2 ദൗത്യത്തിലെ ഒറിയോണ്‍ ക്യാപ്‌സ്യൂള്‍ 32 നില കെട്ടിടത്തിന്റെ ഉയരമുള്ള (98 മീറ്റര്‍) റോക്കറ്റില്‍ ഏപ്രില്‍ 2 ന് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് കുതിച്ചുയര്‍ന്നത്. സ്‌പേസ് ലോഞ്ച് സിസ്റ്റം (എസ്.എല്‍.എസ്) റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിച്ചത്. 

ഭൂമിയില്‍ നിന്ന് കാണാത്ത ചന്ദ്രന്റെ  ദക്ഷിണ ധ്രുവത്തിനു മുകളില്‍ ചുറ്റി പേടകം ഭൂമിയില്‍ തിരിച്ചെത്തും വിധമാണ് ആര്‍ട്ടെമിസ് 2 ദൗത്യം. സഞ്ചാരികള്‍ ചന്ദ്രനില്‍ ഇറങ്ങാതെ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ സഞ്ചരിച്ചു ഭൂമിയില്‍ തിരിച്ചിറങ്ങും. ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്ന് 7,500 കി.മി ഉയരത്തില്‍ വരെ പേടകം എത്തും. നമുക്ക് ഇത് വലിയ ദൂരമായി തോന്നുമെങ്കിലും സ്‌പേസില്‍ 7,500 കി.മി എന്നത് ചെറിയ ദൂരമാണ്. 

1972 ന് ശേഷം ആദ്യമായാണ് മനുഷ്യന്‍ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പോകുന്നത്. വിക്ഷേപിച്ച് ആറാം ദിനമാണ് ചന്ദ്രന്റെ ഭ്രമണപഥത്തില്‍ മനുഷ്യരെ വഹിച്ചുള്ള ഒറിയോണ്‍ ഇന്ന് എത്തിയത്. ഭൂമിയില്‍ നിന്ന് ഏറ്റവും അകലെയുള്ള ദൂരത്തിലെത്തിയ ശേഷം ഇന്ന് (ചൊവ്വ) മടക്കയാത്ര തുടങ്ങും. ഏപ്രില്‍ 10 ന് പേടകം പസഫിക് സമുദ്രത്തില്‍ തിരിച്ചിറങ്ങും.

നാലു സഞ്ചാരികളാണ് ദൗത്യത്തിന്റെ ഭാഗമായി പേടകത്തിലുള്ളത്. കമാന്‍ഡര്‍ റെയ്ഡ് വൈസ്മാന്‍, പൈലറ്റ് വിക്ടര്‍ ഗ്ലോവര്‍, മിഷന്‍ സ്‌പെഷലിസ്റ്റ് ക്രിസ്റ്റിന കോച്, ജെറേമി ഹാന്‍സെന്‍ എന്നിവരാണ് സംഘത്തിലുള്ളത്. പേടകത്തില്‍ അഞ്ചാമത്തെ എട്ടുവയസുകാരന്‍ ലൂകാസ് യെ തുന്നിയുണ്ടാക്കിയ ഒരു കളിപ്പാട്ടവും അഞ്ചാമത്തെ അംഗമായുണ്ട്. ബഹിരാകാശത്ത് എത്തിയാല്‍ സീറോ ഗ്രാവിറ്റി സൂചകമായി ഈ കളിപ്പാവ പ്രവര്‍ത്തിക്കും. ഭാരമില്ലാത്ത അവസ്ഥയിലേക്ക് പേടകം എത്തിയെന്ന് ഇതു കണ്ട് സഞ്ചാരികള്‍ക്ക് ഉറപ്പിക്കാം. 

ഇത്തവണ മനുഷ്യര്‍ ചന്ദ്രന്റെ മണ്ണില്‍ ഇറങ്ങാതെ പേടകം ദക്ഷിണ അര്‍ധഗോളത്തിലെത്തി തിരികെ വരും. അതേസമയം ആര്‍ട്ടെമിസ് 3 വിക്ഷേപിക്കാനുള്ള തിയതി നാസ പുറത്തുവിട്ടിട്ടില്ല. 1972 ന് ശേഷം ആദ്യമായി മനുഷ്യനെ ചന്ദ്രോപരിതലത്തില്‍ ഇറക്കുന്നതാണ് ഈ പദ്ധതി. ആര്‍ട്ടെമിസ് രണ്ട് ദൗത്യത്തിന് 9300 കോടി ഡോളറാണ് ചെലവ്. 2012 മുതല്‍ 2025 ലാണ് നിര്‍മാണവും ഗവേഷണവും നടന്നത്.

English Summary: The Artemis II mission has marked a monumental milestone in space exploration by capturing high-definition imagery of the Moon’s "Far Side"—a region eternally hidden from Earth's view due to tidal locking. This mission represents the first time since the 1972 Apollo 17 flight that humans have ventured into lunar orbit.