സൗദിയിൽ ഇനി മദ്യം വിൽക്കും, മുസ്ലിംങ്ങൾ അല്ലാത്ത വിദേശികൾക്ക്, 11 ലക്ഷം വരുമാനം വേണം

നേരത്തെ വിദേശ നയതന്ത്ര പ്രതിനിധികള്‍ക്ക് മാത്രം വിറ്റിരുന്ന മദ്യം ഇപ്പോള്‍ എല്ലാ വിദേശികള്‍ക്കും വില്‍ക്കാന്‍ തീരുമാനിച്ചു. മുസ്ലിങ്ങള്‍ അല്ലാത്ത വിദേശികള്‍ക്കാണ് മദ്യം വില്‍ക്കുക എന്നാണ് റിപ്പോർട്ട്.

Maneesha M.K
2 mins mins read

സൗദിയിൽ ഇനി മദ്യം വിൽക്കും, മുസ്ലിംങ്ങൾ അല്ലാത്ത വിദേശികൾക്ക്, 11 ലക്ഷം വരുമാനം വേണം

സൗദി അറേബ്യ ഒരുപാട് മാറിപ്പോയി. സമീപകാലത്തായി പല കടുത്ത തീരുമാനങ്ങളിലും സൗദി അറേബ്യ അയവ് വരുത്തിയിരുന്നു. വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കിയതും കളിസ്ഥലം ഒരുക്കിയതും സിനിമാ ഷൂട്ടിങ് അനുവദിച്ചതും താരങ്ങളുടെ ആഘോഷമെല്ലാം അടുത്ത കാലത്ത് വരുത്തിയ മാറ്റങ്ങളാണ്. ഇപ്പോഴിതാ മദ്യം വിദേശികള്‍ക്ക് വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് സൗദി അറേബ്യ. നേരത്തെ വിദേശ നയതന്ത്ര പ്രതിനിധികള്‍ക്ക് മാത്രം വിറ്റിരുന്ന മദ്യം ഇപ്പോള്‍ എല്ലാ വിദേശികള്‍ക്കും വില്‍ക്കാന്‍ തീരുമാനിച്ചു. മുസ്ലിങ്ങള്‍ അല്ലാത്ത വിദേശികള്‍ക്കാണ് മദ്യം വില്‍ക്കുക എന്നാണ് റിപ്പോർട്ട്. വിദേശ നയതന്ത്ര പ്രതിനിധികള്‍ക്ക് അനുവദിച്ചിരുന്ന മദ്യം ഇപ്പോള്‍ എല്ലാ വിദേശികള്‍ക്കും അനുവദിക്കുമെങ്കിലും ചില ‍ കടുത്ത നിബന്ധനയുണ്ട്. 

മദ്യം ലഭിക്കണമെങ്കിൽ 11 ലക്ഷം വരുമാനം വേണം

50000 റിയാല്‍ പ്രതിമാസം ശമ്പളം, അല്ലെങ്കില്‍ വരുമാനം ഉള്ളവര്‍ക്കാണ് മദ്യം വില്‍ക്കുക. അതായത്, ഏകദേശം 11 ലക്ഷം രൂപ വരുമാനം വേണം. റിയാദിലെ മദ്യശാലയില്‍ മാത്രമാണ് മദ്യം ലഭിക്കുക. വരുമാന സര്‍ട്ടിഫിക്കറ്റോ സാലറി സ്ലിപ്പോ കാണിക്കണം എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഉപഭോക്താക്കളില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട്. തലസ്ഥാനമായ റിയാദിലെ മദ്യശാല തുടങ്ങിയത് കഴിഞ്ഞ വര്‍ഷമാണ്. സൗദി അറേബ്യ ഏതാനും വര്‍ഷം മുമ്പ് പ്രീമിയം റസിഡന്‍സി പദവി നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്. വന്‍കിട നിക്ഷേപകര്‍ക്കാണ് ഈ പദവി ലഭിക്കുക. ദീര്‍ഘകാലം സൗദിയില്‍ താമസിക്കാന്‍ സഹായിക്കുന്നതാണിത്. മാത്രമല്ല, ടൂറിസം പ്രോല്‍സാഹിപ്പിക്കാനും പദ്ധതികള്‍ നിരവധിയാണ്. മദ്യം കൂടി അനുവദിച്ചാല്‍ കൂടുതല്‍ പേരെത്തുമെന്നാണ് വിലയിരുത്തല്‍.

മദ്യവും  മയക്കുമരുന്നും നിരോധിച്ച സൗദി

ലോകത്തെ പ്രധാന മുസ്ലിം രാജ്യമാണ് സൗദി അറേബ്യ. മുസ്ലിങ്ങളുടെ പുണ്യ ആരാധനാലയങ്ങളായ മസ്ജിദുല്‍ ഹറാമും മസ്ജിദുന്നബവിയും സൗദിയിലാണ്. ഇസ്ലാമിക നിയമങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഇവിടെയുടെ ചട്ടങ്ങള്‍. മദ്യം ഉള്‍പ്പെടെ എല്ലാ മയക്കുമരുന്നുകളും നിഷിദ്ധമാണ് എന്നാണ് ഇസ്ലാമിക നിയമം. ഇതില്‍ ഇളവ് വരുത്തിയാണ് ഇപ്പോള്‍ പുതിയ മാറ്റം സൗദി കൊണ്ടുവന്നിരിക്കുന്നത്. എന്നാല്‍ വിദേശികളായ മുസ്ലിങ്ങള്‍ക്ക് മദ്യം അനുവദിക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 

1765515662W.webp  

ലോകകപ്പ് ഫുട്ബോൾ മത്സരത്തിനായി സൗദി കാത്തിരിക്കുന്നു

സൗദി അറേബ്യയില്‍ 2034ല്‍ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം വരികയാണ്. ഒട്ടേറെ വിദേശികള്‍ ഈ വേളയില്‍ സൗദിയിലെത്തുമെന്നാണ് പ്രതീക്ഷ. മാത്രമല്ല, ഒരുപാട് ടൂറിസം കേന്ദ്രങ്ങളും സൗദി ഒരുക്കുന്നുണ്ട്. വിദേശികളെ ആകര്‍ഷിക്കാന്‍ ലോകത്തെ മിക്ക വിമാനത്താവളങ്ങളിലേക്കും നേരിട്ടുള്ള സര്‍വീസ് പദ്ധതിയിടുന്നുണ്ട്. ഈ വേളയില്‍ കൂടിയാണ് മദ്യ വില്‍പ്പനയില്‍ ഇളവ് നല്‍കുന്നത്. എന്നാല്‍ ഉയര്‍ന്ന വരുമാനമുള്ളവര്‍ക്ക് മാത്രമേ മദ്യം ലഭിക്കൂ. 

ഖത്തറില്‍ അടുത്തിടെ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം നടന്ന വേളയില്‍ മദ്യത്തില്‍ ഇളവ് ലഭിക്കുമെന്ന് യുറോപ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇളവ് നല്‍കാന്‍ ഖത്തര്‍ തയ്യാറായില്ല. ഇത് സന്ദര്‍ശകരെ കുറയ്ക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും നിറയെ വിദേശികളെത്തി. മാത്രമല്ല, മിക്ക വിദേശികളും ഖത്തറിനെ പുകഴ്ത്തിയാണ് മടങ്ങിയത്.

English Summary : Discover the new regulations for alcohol sales in Riyadh. Learn about income requirements and the impact of premium residency on tourism and investment.