മെയ് മാസത്തിൽ കേരളത്തിൽ സാധാരണയേക്കാൾ കൂടുതൽ മഴ സാധ്യത

മെയ്  മാസത്തിൽ കേരളത്തിൽ സാധാരണയെക്കാൾ കൂടുതൽ വേനൽ മഴ ലഭിക്കാൻ സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഉത്തരേന്ത്യയിൽ ഉൾപ്പെടെ മിക്ക സംസ്ഥാനങ്ങളിലും സാധാരണയേക്കാൾ കൂടുതൽ മഴയാണ് വേനലിൽ പ്രതീക്ഷിക്കുന്നത്

Weather Desk
1 min mins read

മെയ് മാസത്തിൽ കേരളത്തിൽ സാധാരണയേക്കാൾ കൂടുതൽ മഴ സാധ്യത

മെയ്  മാസത്തിൽ കേരളത്തിൽ സാധാരണയെക്കാൾ കൂടുതൽ വേനൽ മഴ ലഭിക്കാൻ സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഉത്തരേന്ത്യയിൽ ഉൾപ്പെടെ മിക്ക സംസ്ഥാനങ്ങളിലും സാധാരണയേക്കാൾ കൂടുതൽ മഴയാണ് വേനലിൽ പ്രതീക്ഷിക്കുന്നത്.

ഒഡീഷയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ആണ് മഴ കുറവ് പ്രതീക്ഷിക്കുന്നത്. മെയ് മാസത്തിൽ ചൂടും കുറയും. രാജ്യത്തെ എല്ലായിടത്തും കൂടിയതാപനില സാധാരണ നിലയിലാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ദക്ഷിണേന്ത്യയിൽ ചൂട് സാധാരണയേക്കാൾ കൂടാൻ സാധ്യത.

വരുന്ന തെക്ക് പടിഞ്ഞാറൻ മൺസൂൺ സീസണിൽ എൽനിനോ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും പ്രവചനത്തിൽ പറയുന്നു. കേരളത്തിൽ ഉഷ്ണ തരംഗം മെയ് മാസത്തിൽ പ്രവചിക്കുന്നില്ല.

കേരളത്തിൽ കാസർകോട് ,  കണ്ണൂർ ഒഴികെയുള്ള ജില്ലകളിലാണ് മെയ് മാസത്തിൽ സാധാരണയേക്കാൾ കൂടുതൽ മഴ സാധ്യത. ഈ ജില്ലകളിൽ സാധാരണ മഴ ലഭിക്കും.

English Summary: The India Meteorological Department (IMD) has released its forecast for May, indicating a shift in weather patterns across Kerala and the rest of the country