ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യുന മർദ്ദം തെക്കൻ ഒഡിഷയിലെ ഗോപാൽപൂരിന് സമീപം രാവിലെ കരയിൽ പ്രവേശിച്ചു. അടുത്ത 24 മണിക്കൂറിൽ തെക്കൻ ഒഡിഷ വഴി ഛത്തീസ്ഗഡ് ഭാഗത്തേക്ക് നീങ്ങി ചെറുതായി ശക്തി കുറയാനാണ് സാധ്യത. തുടർന്ന് മഹാരാഷ്ട്ര ഗുജറാത്ത് വഴി തിങ്കളാഴ്ചയോടെ അറബികടലിൽ പ്രവേശിച്ചേക്കും.
കൂടാതെ സെപ്റ്റംബർ 30-ന് വടക്കൻ ആൻഡമാൻ കടലിൽ ഉയർന്ന ലെവലിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്.
ഇതിന്റെ സ്വാധീനത്തിൽ വടക്കൻ ബംഗാൾ ഉൾക്കടലിനും മധ്യ ബംഗാൾ ഉൾക്കടലിനും മുകളിലായി പുതിയ ന്യുനമർദ്ദം (Low Pressure Area) രൂപപ്പെടാൻ സാധ്യതയെന്നും imd. കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്കും അടുത്ത അഞ്ചു ദിവസങ്ങളിൽ ഇടവിട്ടുള്ള മഴയ്ക്കും സാധ്യത.
മധ്യ വടക്കൻ ജില്ലകളിൽ ഇന്ന് മഴയിൽ കൂടുതൽ വർധനവിന് സാധ്യതയുണ്ട്. ന്യൂനമർദ്ദത്തിന് പുറമേ ചൈന കടലിലെ ചുഴലിക്കാറ്റും ചെറിയ രീതിയിൽ നിലവിലെ തെക്കൻ കേരളത്തിലെ മഴയെ സ്വാധീനിക്കുന്നു.
ഇന്ന് കോഴിക്കോട് ,വയനാട്, കണ്ണൂർ, കാസർകോട്, ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. നാളെ കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. വടക്കൻ കേരളത്തിലെ വിവിധ ജില്ലകളിൽ രാവിലെ മുതൽ മഴ ലഭിക്കുന്നുണ്ട്.