ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ ന്യൂനമര്‍ദം രൂപപ്പെടും, 25 ന് മറ്റൊരു ന്യൂനമര്‍ദവും, നാളെ മുതല്‍ മഴ
ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത. മ്യാന്‍മറിനും തെക്കന്‍ ബംഗ്ലാദേശ് തീരത്തിനും സമീപമാണ് ന്യൂനമര്‍ദം രൂപപ്പെടുക. നാളെ ഉച്ചയ്ക്കു മുന്‍പ് ന്യൂനമര്‍ദം രൂപപ്പെടുമെന്നാണ് ഇപ്പോഴത്തെ സൂചനകള്‍. ഇവിടെ നിലവില്‍ സമുദ്രനിരപ്പില്‍ നിന്ന് 5.8 കി.മി ഉയരത്തിലായി അന്തരീക്ഷച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ സ്വാധീനത്തിലാണ് ന്യൂനമര്‍ദം രൂപം കൊള്ളുക.
ഈ സിസ്റ്റത്തിനു പിന്നാലെ സെപ്റ്റംബര്‍ 25 ഓടെ മറ്റൊരു ന്യൂനമര്‍ദവും മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടും. തുടര്‍ന്ന് പടിഞ്ഞാറ് വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് തെക്കന്‍ ഒഡിഷ- വടക്കന്‍ ആന്ധ്രാപ്രദേശ് തീരത്ത് 27 ഓടെ കര കയറിയേക്കും. ഇതിനിടെ ഈ സിസ്റ്റം തീവ്ര ന്യൂനമര്‍ദമായി മാറുകയും ചെയ്യും.
New low pressure area in Bay of Bengal on 25th; Rains will return to Kerala
https://metbeatnews.com/new-low-pressure-area-in-bay-of-bengal-on-25th
കേരളത്തിലും ഇന്ത്യയുടെ വടക്കുകിഴക്കന്‍, മധ്യ കിഴക്കന്‍ സംസ്ഥാനങ്ങളിലും മഴ നല്‍കും. കേരളത്തില്‍ ഈമാസം 24 ന് ശേഷം മഴ മെച്ചപ്പെട്ടു തുടങ്ങും. ഇതേ കുറിച്ച് കഴിഞ്ഞ ദിവസങ്ങളിലെ പോസ്റ്റുകളില്‍ പ്രതിപാദിച്ചിരുന്നു. നാളെ മുതല്‍ കേരളത്തില്‍ വിവിധ പ്രദേശങ്ങളില്‍ മഴ ലഭിക്കും.
English Summary: A low pressure area will form in the Bay of Bengal tomorrow, another low pressure area on the 25th, rain from tomorrow