ആകാശത്തു നിന്ന് കൂറ്റൻ ഐസ് പാളി മലപ്പുറത്തെ ഒരു വീടിന് മുകളിൽ വീണു, അത്ഭുത പ്രതിഭാസമെന്ന് കാലാവസ്ഥാ വകുപ്പ്

മലപ്പുറം കാളികാവില്‍ മമ്പാട്ടുമൂലയിലെ ഓട്ടോ ഡ്രൈവര്‍ കൊമ്പന്‍ ഉമ്മറിന്റെ വീടിന് മുകളിലാണ് കൂറ്റന്‍ ഐസ് പാളി വീണത്. മഴക്കാലത്ത് ആലിപ്പഴം വീഴുന്നത് കണ്ടിട്ടുണ്ടെങ്കിലും ഇതുപോലൊരു സംഭവം അത്ഭുതമുണ്ടാക്കിയതായി ഉമ്മറിന്റെ ബന്ധുക്കള്‍ പറയുന്നു.

Maneesha M.K
2 mins mins read

ആകാശത്തു നിന്ന് കൂറ്റൻ ഐസ് പാളി മലപ്പുറത്തെ ഒരു വീടിന് മുകളിൽ വീണു, അത്ഭുത പ്രതിഭാസമെന്ന് കാലാവസ്ഥാ വകുപ്പ്

ആകാശത്ത് നിന്ന് ഒരു വലിയ ഐസ് പാളി താഴേക്ക് വീണതിന്റെ അങ്കലാപ്പിലാണ് കേരളത്തിലെ ഒരു ഗ്രാമം മുഴുവൻ. മലപ്പുറം ജില്ലയിലെ ഒരു വീടിന് മുകളിലാണ് 50 കിലോഗ്രാം ഭാരമുള്ള ഐസ് പാളി പതിച്ചത്. വീഴ്ചയില്‍ ഐസ് കട്ട ചിന്നിച്ചിതറി. ജനക്കൂട്ടത്തിനിടയിലേക്കോ വാഹനങ്ങള്‍ക്ക് മുകളിലേക്കോ വീണിരുന്നെങ്കില്‍ വലിയ അപകടം സംഭവിക്കുമായിരുന്നു. ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിക്കൂടി. സംഭവം നടക്കുമ്പോള്‍ വീട്ടുകാർ വീടിനകത്ത് ഉണ്ടായിരുന്നു. വലിയൊരു ശബ്ദം കേട്ടാണ് കുടുംബാംഗങ്ങള്‍ പുറത്തേക്ക് പോയത്. 

ആദ്യം വീടിന് ഇടിമിന്നലേറ്റതാണെന്ന് സംശയിച്ചെങ്കിലും വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് ഐസ് പാളികളുടെ അവശിഷ്ടങ്ങള്‍ താഴേക്ക് പതിച്ചതോടെയാണ് സംഭവം മനസ്സിലായത്. കോണ്‍ക്രീറ്റ് വീടിന് ചെറിയ തോതില്‍ കേടുപറ്റിയിട്ടുണ്ട്. എന്തായാലും വലിയൊരു അപകടത്തില്‍ നിന്ന് ഭാഗ്യം കൊണ്ടാണ് തങ്ങള്‍ രക്ഷപ്പെട്ടതെന്ന് കുടുംബം വ്യക്തമാക്കി. എന്നാൽ പറയുന്നത് പോലെയൊരു കാര്യം സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് അത്ഭുത പ്രതിഭാസമാണെന്നാണ് കാലാവസ്ഥാ വിഭാഗം പ്രതികരിച്ചിരിക്കുന്നത്.

ആശ്ചര്യപ്പെട്ട് കാലാവസ്ഥാ വകുപ്പ്

മലപ്പുറം കാളികാവില്‍ മമ്പാട്ടുമൂലയിലെ ഓട്ടോ ഡ്രൈവര്‍ കൊമ്പന്‍ ഉമ്മറിന്റെ വീടിന് മുകളിലാണ് കൂറ്റന്‍ ഐസ് പാളി വീണത്. മഴക്കാലത്ത് ആലിപ്പഴം വീഴുന്നത് കണ്ടിട്ടുണ്ടെങ്കിലും ഇതുപോലൊരു സംഭവം അത്ഭുതമുണ്ടാക്കിയതായി ഉമ്മറിന്റെ ബന്ധുക്കള്‍ പറയുന്നു. വേനല്‍ മഴയുടെ സമയത്തും മഞ്ഞ് കാലത്തുമാണ് ഇതുപോലെയുള്ള പ്രതിഭാസം സാധാരണയായി കാണപ്പെടാറുള്ളത്. എന്നാല്‍ തെളിഞ്ഞ കാലാവസ്ഥയില്‍ ഇത് സംഭവിച്ചത് വലിയ ആശ്ചര്യമാണ് അധികൃതരിലും ഉണ്ടാക്കിയിരിക്കുന്നത്.

ഇതിൻ്റെ ശാസ്ത്രീയ വശം ഇങ്ങനെ

ചതുരാകൃതിയിലുള്ള 'ഐസ് ക്യൂബുകള്‍' ആകാശത്ത് സ്വാഭാവികമായി രൂപപ്പെടുന്നില്ലെന്ന് ശാസ്ത്രീയ പഠനങ്ങള്‍ വിശദീകരിക്കുന്നു. ആകാശത്ത് നിന്ന് വീഴുന്ന എല്ലാത്തരം ഐസുകളും താപനില മരവിപ്പിക്കുന്നതിലും താഴെ (0°C അല്ലെങ്കില്‍ 32°F) മേഘങ്ങളില്‍ നിന്നാണ് ഉത്ഭവിക്കുന്നത് എന്നതാണ് ശാസ്ത്രീയ വശം. 

English Summary : A giant ice slab fell on auto driver Kompan Ummer's house in Malappuram, surprising locals. Discover the unusual weather phenomenon that has everyone talking.