ബംഗാൾ ഉൾകടലിൽ 13 ന് ന്യൂന മർദം; ഒറ്റപ്പെട്ട ഇടിയോടുകൂടിയുള്ള മഴ തുടരും

ബംഗാൾ ഉൾകടലിൽ 13 ന് ന്യൂന മർദം; ഒറ്റപ്പെട്ട ഇടിയോടുകൂടിയുള്ള മഴ തുടരും

കേരളത്തിൽ കാലവർഷം ദുർബലമായതോടെ ഇടിയോടുകൂടിയുള്ള മഴ ലഭിച്ചു തുടങ്ങും. ഇന്ന് പുലർച്ചെ കോട്ടയം ജില്ലയിൽ ഇടിയോടുകൂടെ മഴ ലഭിച്ചു. സമാന രീതിയിലുള്ള അന്തരീക്ഷസ്ഥിതി അടുത്ത ദിവസങ്ങളിലും ഉണ്ടാകും. കാലവർഷക്കാറ്റ് ദുർബലമാവുകയും കിഴക്കൻകാറ്റ് പടിഞ്ഞാറൻ കാറ്റുമായി സംഗമിച്ചാണ് ഇടിയും മഴയും ഉണ്ടാകുന്നത്. ഇടി സാധ്യത അറിയാൻ താഴെയുള്ള ലിങ്ക് ഉപയോഗിക്കാം.

കേരളത്തിൽ മൺസൂൺ ബ്രേക്ക് ഉണ്ടെങ്കിലും വരണ്ട കാലാവസ്ഥ ഉണ്ടാകാൻ സാധ്യതയില്ല. ഒറ്റപ്പെട്ട മഴ എല്ലാ ജില്ലകളിലും ലഭിക്കും. ഇന്നും നാളെയും കണ്ണൂർ, കാസർകോട് ജില്ലകളിൽ കൂടുതൽ മഴ സാധ്യത. സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15ന് ഒറ്റപ്പെട്ട മഴ മാത്രം പ്രതീഷിച്ചാൽ മതി.

ഓഗസ്റ്റ് 16 മുതൽ വീണ്ടും മഴ ഏതാനും ദിവസം ശക്തിപ്പെടാൻ സാധ്യത. എന്നാൽ കഴിഞ്ഞ തവണ ഉണ്ടായത് പോലെ അതിശക്തമായ മഴ സാധ്യതയില്ല. അടുത്ത ദിവസങ്ങളിലെ കാലാവസ്ഥ പ്രവചനം കൂടി നിരീക്ഷിച്ച ശേഷം ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കണം.

ഇന്ന് (ശനി) പുലർച്ചെ നാലുമണിയോടെ കോട്ടയം മേഖലയിൽ ഉണ്ടായ ഇടിമിന്നലോട് കൂടെയുള്ള മഴ

കർഷകർക്ക് വളമിടാം

മൺസൂൺ മഴ കുറഞ്ഞതോടെ കർഷകർക്ക് കൃഷിപ്പണികൾ നടത്താൻ അനുകൂലമായ സാഹചര്യമാണ്. കാർഷിക വിളകൾക്ക് വളം ഇടാനും മണ്ണ് കയറ്റാനും ഈ സമയം ഉപയോഗിക്കാം. തുടർന്ന് വീണ്ടും മഴ ലഭിക്കുന്നതിനാൽ വളം മണ്ണിൽ പിടിക്കും. മാത്രമല്ല ഒറ്റപ്പെട്ട മഴ വളം ഒലിച്ചു പോകാതെ ചെടികൾക്ക് വലിച്ചെടുക്കാൻ കഴിയുന്ന രീതിയിൽ ലഭ്യമാകുന്ന അവസ്ഥയുണ്ടാക്കും.

തമിഴ്നാട്ടിൽ ഇടിയോടുകൂടിയുള്ള മഴ

മൺസൂൺ ബ്രേക്കിനെ തുടർന്ന് തമിഴ്നാട്ടിൽ ഇടിയോടു കൂടിയുള്ള മഴയുണ്ടാകും. തീരദേശ ആന്ധ്രപ്രദേശ് മുതൽ ശ്രീലങ്ക വരെ നീളുന്ന ന്യൂനമർദ്ദ പാത്തി ആ മേഖലയിൽ നിലനിൽക്കുന്നുണ്ട്. കൂടാതെ ഉൾനാടൻ കർണാടകയ്ക്ക് മുകളിലും, തെക്ക് മധ്യ ആന്ധ്രപ്രദേശിൽ മുകളിലും രണ്ട് ചക്രവാത ചുഴികൾ നിലനിൽക്കുന്നു.

അന്തരീക്ഷ സ്ഥിതി

ഇവ കാരണം കാറ്റിന്റെ ദിശകളിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മാറ്റങ്ങൾ ഉണ്ടാകും. ഇതാണ് ഇടിയോടു കൂടെയുള്ള മഴക്കും കാരണമാകുന്നത്. എന്നാൽ കാലവർഷക്കാറ്റ് ദുർബലമായതിനാൽ ചക്രവാത ചുഴികളുടെ സ്വാധീനമൂലം അതിശക്തമായ മഴ പ്രതീക്ഷിക്കേണ്ടതില്ല.

പുതിയ ന്യൂനമർദ്ദം

ബംഗാൾ ഉൾക്കടലിൽ ഓഗസ്റ്റ് 13 പുതിയ ന്യൂനമർദ്ദം രൂപപ്പെടും. ബംഗാൾ ഉൾക്കടലിന്റെ വടക്കു പടിഞ്ഞാറ് മേഖലയിലാണ് ന്യൂനമർദ്ദ രൂപപ്പെടുക. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത് കേരളത്തെ ദോഷകരമായി ബാധിക്കാൻ സാധ്യതയില്ല. എന്നാൽ മുകളിൽ സൂചിപ്പിച്ചതുപോലെ ഓഗസ്റ്റ് 16ന് ശേഷം കേരളത്തിൽ ഇടത്തരം / ശക്തമായ മഴ നൽകാൻ കാരണമാകും.

English Summary: A low pressure system in the Bay of Bengal on the 13th will lead to continued isolated rainfall. Discover the latest weather updates and forecasts.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020