റഷ്യയില്‍  7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; സുനാമി മുന്നറിയിപ്പ്

കഴിഞ്ഞ ജൂലൈയില്‍ പസഫിക് സമുദ്രത്തില്‍ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ട അതേ പ്രദേശത്താണ് ഇത്തവണയും ഭൂചലനം ഉണ്ടായത്.

Metbeat News
1 min mins read

റഷ്യയിലെ കാംചത്ക മേഖലയിലെ കിഴക്കന്‍ തീരത്തിന് സമീപം ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി. ശക്തമായ ഭൂകമ്പമാണ് ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. പസഫികില്‍ സുനാമി മുന്നറിയിപ്പ് നല്‍കി. ഇതുവരെ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം  റഷ്യന്‍ നഗരമായ പെട്രോപാവ്‌ലോവ്‌സ്‌ക്-കാംചത്സ്‌കിയില്‍ നിന്ന് 111 കിലോമീറ്റര്‍ (69 മൈല്‍) കിഴക്ക് 39.5 കിലോമീറ്റര്‍ താഴ്ചയിലാണ്. സമീപത്തുള്ള ചില റഷ്യന്‍ തീരങ്ങളില്‍ ഒരു മീറ്റര്‍(3.3 അടി) വരെ ഉയരത്തില്‍ അപകടകരമായ തിരമാലകള്‍ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ്. 

കഴിഞ്ഞ ജൂലൈയില്‍ പസഫിക് സമുദ്രത്തില്‍ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ട അതേ പ്രദേശത്താണ് ഇത്തവണയും ഭൂചലനം ഉണ്ടായത്. അന്ന് റഷ്യയുള്‍പ്പെടെ യു.എസ്, ജപ്പാന്‍, ചിലി എന്നിവിടങ്ങളില്‍ സുനാമി മുന്നിറിയിപ്പ് നല്‍കിയിട്ടുണ്ടായിരുന്നു.

റഷ്യയില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ആറാമത്തെ ഏറ്റവും വലിയ ഭൂകമ്പമാണ് ഇതെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കുന്നു. കാംചത്ക ഭൂകമ്പ സാധ്യതയുള്ള മേഖലയാണ്. ഈ വര്‍ഷം ജൂലൈ ആദ്യം പെട്രോപാവ്ലോവ്സ്‌ക്-കംചത്സ്‌കിയില്‍ നിന്ന് 144 കിലോമീറ്റര്‍ അകലെ 7.4 തീവ്രതയുള്ള ഭൂകമ്പം ഉള്‍പ്പെടെ അഞ്ച് പ്രധാന ഭൂകമ്പങ്ങള്‍ 
 ഈ മേഖലയില്‍ ഉണ്ടായിട്ടുണ്ട്.

Metbeat news