തുലാവർഷം 2023: കേരളത്തിൽ 27% കൂടുതൽ മഴ

തുലാവർഷം 2023: കേരളത്തിൽ 27% കൂടുതൽ മഴ

2023 തുലാവർഷത്തിന്റെ (North East Monsoon 2023 ) ഔദ്യോഗിക മഴ കണക്കെടുപ്പ് ഡിസംബർ 31 ആയ ഇന്നലെ അവസാനിപ്പിച്ചപ്പോൾ കേരളത്തിൽ മഴ 27% കൂടുതൽ . ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെ നീളുന്ന തുലാവർഷ കലണ്ടറിൽ കേരളത്തിൽ  492 mm മഴ ലഭിക്കേണ്ടതിന് പകരം ഇത്തവണ ലഭിച്ചത്  624.8 mm മഴയാണ്. 27 % കൂടുതൽ. ദീർഘകാല ശരാശരി (long period avarage) പ്രകാരമാണ് സാധാരണ ലഭിക്കേണ്ട മഴ എത്രയെന്ന് കണക്ക് കൂട്ടുന്നത്.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്ക് അനുസരിച്ച് കഴിഞ്ഞ വർഷം കേരളത്തിൽ തുലാമഴ 476.1 mm ആയിരുന്നു ലഭിച്ചത്. സാധാരണ ലഭിക്കേണ്ട മഴയുടെ അളവിനേക്കാൾ മൂന്ന് ശതമാനം കുറവായിരുന്നു ഇത്. ഇത്തവണ 27 ശതമാനം മഴ കൂടുതൽ ലഭിച്ചു. എങ്കിലും വയനാട്, കണ്ണൂർ ജില്ലകളിൽ മഴ ലഭ്യത കുറഞ്ഞു.

ഇത്തവണയും കൂടുതൽ പത്തനംതിട്ടയിൽ

ഏറ്റവും കൂടുതൽ മഴ പത്തനംതിട്ട ജില്ലയിലാണ് ലഭിച്ചത്. 94 % അധിക മഴ പത്തനംതിട്ടയിൽ രേഖപ്പെടുത്തി. 1220.2 mm മഴയാണ്  പത്തനംതിട്ട ജില്ലയിൽ ഈ കാലയളവിൽ ലഭിച്ചത്. കഴിഞ്ഞ വർഷവും പത്തനംതിട്ട ജില്ലയിലായിലായിരുന്നു കൂടുതൽ മഴ ലഭിച്ചത്.

വയനാട്ടിൽ വരൾച്ചാ സാധ്യത, കർഷകർ മുൻകരുതൽ സ്വീകരിക്കണം

ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട് ജില്ലയിലാണ്. 4 % മഴ കുറവാണ് വയനാട് ജില്ലയിലുള്ളതെങ്കിലും സാധാരണ തോതിൽ മഴ ലഭിച്ചതായാണ് സാങ്കേതികമായി പറയുക. 18% വരെ മഴ കുറഞ്ഞാലും സാധാരണ രീതിയിൽ മഴ ലഭിച്ചു എന്നാണ് കണക്കാക്കുക. വയനാട്ടിൽ ഈ കാലയളവിൽ ലഭിച്ചത് 309.6 mm മഴയാണ്. കാലവർഷത്തിലും 55 ശതമാനത്തിൽ കുറവ് മഴയാണ് വയനാട്ടിൽ ലഭിച്ചിരുന്നത്. അതിനാൽ കഴിഞ്ഞ വർഷങ്ങളെപ്പോലെ വരൾച്ച സാധ്യത ഈ ജില്ലയിൽ ഏറെയാണ്. വയനാട്ടിലെ കർഷകർ ഇനിയുള്ള ദിവസങ്ങളിലെ കാലാവസ്ഥ വിവരങ്ങൾ നിരീക്ഷിക്കുകയും കൃഷിക്ക് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും വേണം. metbeatnews.com ൽ കർഷകർക്ക് ആവശ്യമായ കാലാവസ്ഥാ വിവരങ്ങൾ ലഭ്യമാകും.

വയനാട്, കണ്ണൂർ  ഒഴികെയുള്ള ജില്ലകളിൽ സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ ലഭിച്ചു. തുലാവര്‍ഷത്തില്‍ കണ്ണൂരിലും നാലു ശതമാനത്തിന്‍റെ കുറവാണ് ഉണ്ടായിരിക്കുന്നത്. 391.3 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 377.1 മില്ലി മീറ്ററാണ് ലഭിച്ചത് (4 ശതമാനത്തിന്‍റെ കുറവ്).

പത്തനംതിട്ടക്ക് പുറമെ തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഇത്തവണ കൂടുതൽ തുലാവർഷ മഴ ലഭിച്ചത്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഇത്തവണ കൂടുതൽ തുലാവർഷ മഴ ലഭിച്ചത്. തിരുവനന്തപുരത്ത് 836.6 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത് (52 ശതമാനം അധികം), കോട്ടയത്ത് 38 ശതമാനവും ആലപ്പുഴയില്‍ 40 ശതമാനവും എറണാകുളത്ത് 24 ശതമാനവും അധികമായി മഴ ലഭിച്ചു. വടക്കൻ ജില്ലകളിൽ പതിവുപോലെ തുലാവർഷം കുറഞ്ഞു തന്നെ അനുഭവപ്പെടുകയാണ്.

Kerala Weather Today 01/01/24 ഇന്നത്തെ കാലാവസ്ഥ വിവരം അറിയാൻ

© Metbeat News

Share this post

It is the editorial division of Metbeat Weather, the only private weather agency in Kerala. The desk consists of expert meteorologists and Senior Journalists. It has been operational since 2020.

Leave a Comment