Menu

Agriculture

കേരളത്തിലെ മഴ : തമിഴകത്തിന് കാർഷിക കൊയ്ത്ത്

കേരളത്തിൽ സമൃദ്ധമായി ലഭിച്ച മഴയുടെ പ്രയോജനം തമിഴ്നാട്ടിലെ കർഷകർക്ക്. കേരളത്തിൽ നല്ല മഴ ലഭിച്ചതോടെ ഒരു മാസത്തിലധികമായി തേനി ജില്ലയിലെ വൈഗ അണക്കെട്ടിന്റെ 7 ഷട്ടറുകളും തുറന്നു വെള്ളം പുറത്തേക്ക് ഒഴുക്കിക്കൊണ്ടിരിക്കുകയാണ്. വർഷങ്ങൾക്ക് ശേഷമാണ് അടുപ്പിച്ച് ഒരു മാസത്തിലധികമായി അണക്കെട്ടിൽ നിന്നു വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. മഴക്കാലത്തു മുല്ലപ്പെരിയാറിൽ നിന്നു കൂടുതൽ വെള്ളം തുറന്നു വിട്ടതോടെയാണു വൈഗ അണക്കെട്ടിൽ ജലനിരപ്പ് പരാമവധി സംഭരണശേഷി പിന്നിട്ടത്.
മുല്ലപ്പെരിയാറിൽ നിന്നുള്ള വെള്ളം ശേഖരിക്കുന്ന തമിഴ്നാട്ടിലെ പ്രധാന അണക്കെട്ടാണു വൈഗ. കൃഷി ആവശ്യങ്ങൾക്കു വേണ്ടി നിയന്ത്രിതമായാണ് അണക്കെട്ടിൽ നിന്നു വെള്ളം കനാലുകൾ വഴി പുറത്തേക്ക് ഒഴുക്കിയിരുന്നത്. എന്നാൽ, 2018ൽ കേരളത്തിൽ പ്രളയമുണ്ടായപ്പോൾ 13 വർഷങ്ങൾക്കു ശേഷം വൈഗ അണക്കെട്ടിന്റെ ഷട്ടറുകളെല്ലാം തുറന്നു. തുടർന്നുള്ള വർഷങ്ങളിലും കേരളത്തിൽ മഴ ശക്തമായതിനാൽ‍ അണക്കെട്ട് തുറന്നു.
2021 ജൂണിലാണ് ഇതിനു മുൻപ് അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നത്. 71 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. മധുര, തേനി, രാമനാഥപുരം, ഡിണ്ടിഗൽ, ശിവഗംഗൈ ജില്ലകളിലെ കാർഷിക ആവശ്യത്തിന് ഉപയോഗിക്കുന്നത് വൈഗയിൽ നിന്നുള്ള വെള്ളമാണ്. തമിഴ്നാട്ടിൽ ജൂൺ മുതൽ കാര്യമായ മഴ ലഭിച്ചില്ലെങ്കിലും വൈഗ അണക്കെട്ട് ജല സമൃദ്ധമായതിനാൽ 5 ജില്ലകളിലെയും കൃഷിയിടങ്ങൾ ഹരിതാഭമാണ്.

കർക്കിടക പെയ്ത്തിൽ നിന്ന് വിളകളെ രക്ഷിക്കാം

ഡോ.ജസ്‌ന വി.കെ, അസ്സി. പ്രൊഫസർ, കെ.വി.കെ മലപ്പുറം

കേരളത്തിലെ ശക്തമായ മഴ മറ്റേത് മേഖലയെക്കാൾ രൂക്ഷമായി ബാധിക്കുന്നത് കാർഷികമേഖലയെയാണ് . കൃഷിയിടത്തിൽ വെള്ളം കെട്ടികിടന്നും മണ്ണിലെ വായു അറകൾ അടഞ്ഞും വിവിധ രോഗ ങ്ങൾ ബാധിച്ചും കൃഷിയിൽ കനത്ത വിള നഷ്ട്ടമുണ്ടാക്കുന്നു. ചില മുൻകരുതൽ പ്രവർത്തനങ്ങളും ഉചിത പരിപാലന മുറകളും പാലിച്ചു കൊണ്ട് മണ്ണിന്റെയും ചെടികളുടെയും ആരോഗ്യം വീണ്ടെടുത്ത് കാർഷിക മേഖലക്ക് ഊർജം പകരാം.
പരമ പ്രധാനമായി കൃഷിയി ടങ്ങളിൽ വെള്ളം കെട്ടികിടക്കാൻ അനുവദിക്കാതെ നീർ വാർച്ച ഉറപ്പുവരുത്താൻ ശ്രദ്ധി ക്കണം . വെള്ളവും ചെളിയും കെട്ടിക്കിടന്ന പ്രദേശങ്ങളിൽ വേരിനു ആഘാതം ഏൽക്കാതെ മണ്ണിളക്കി കുമ്മായം/ ഡോളോമയ്റ്റ് പച്ചക്കറിക്ക് 3 കിലോ ഒരു സെന്റിനും തെങ്ങൊന്നിന് ഒരു കിലോയും വാഴ/ കുരുമുളക് /കവുങ്ങിന് അര കിലോയും ചേർത്ത് കൊടുക്കുന്നത് മണ്ണിലെ നീർ വാർച്ച മെച്ചപ്പെടുത്തുന്നതിനോടപ്പം വായുസഞ്ചാരം ഉയർത്താനും രോഗപ്രതിരോധ ശേഷി പ്രധാനം ചെയ്യാനും സഹായകരമാണ്. തുടർച്ചയായി പെയ്യുന്ന മഴ കാരണം മണ്ണിന്റെ ഫലപൂഷ്ടി ഗണ്യമായി കുറയുന്നു. ഇത് പരിഹരിക്കുന്നതിന് നൈട്രജനും പൊട്ടാസ്യവും അടങ്ങിയ വളങ്ങളും സൂക്ഷ്മമൂലകമിശ്രതങ്ങളും താഴെ നൽകിയ തോതിൽ കൊടുക്കണം.
ക്ര. നം. വളങ്ങൾ തോത്
1. 191919 എല്ലാ വിളകളിലും
(ഇലകളിൽ തളിക്കാൻ) 5 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കണം
2. സമ്പൂർണ പച്ചക്കറി – സൂക്ഷ്മമൂലകമിശ്രതം (ഇലകളിൽ തളിക്കാൻ) 5ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി 15 ദിവസത്തെ ഇടവേളകളിൽ മൂന്ന് തവണ തളിക്കണം
3 സമ്പൂർണ സൂക്ഷ്മമൂലകമിശ്രതം നെല്ല്(ഇലകളിൽ തളിക്കാൻ) 10ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി നട്ട് ഒരു മാസം കഴിഞ്ഞു 15 ദിവസത്തെ ഇടവേളകളിൽ രണ്ടു തവണ
4 സമ്പൂർണ സൂക്ഷ്മമൂലകമിശ്രതം വാഴ (ഇലകളിൽ തളിക്കാൻ) കുലക്കാറായ വാഴകളിൽ 10ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കണം
5 അയർ സൂക്ഷ്മമൂലകമിശ്രതം വാഴ 100 ഗ്രാം രണ്ടാം മാസത്തിൽ 100 ഗ്രാം നാലാം മാസത്തിൽ വെള്ളക്കെട്ട് ഒഴിവാകുന്നതോടെ മണ്ണിൽ ചേർത്ത് കൊടുക്കണം

വെള്ളം കെട്ടി കിടന്നതു കാരണം നശിച്ചു തുടങ്ങിയ വേരുകളെ പുനഃരുജ്ജീവിപ്പിക്കാൻ ഒരു കിലോ ട്രൈക്കോഡെർമ 100 ലിറ്റർ പച്ചചാണക തെളിയിൽ ചേർത്ത് ചെടികളുടെ കടഭാഗത്തു ഒഴിച്ചുകൊടുക്കുന്നത് നല്ലതാണ്.
വിളകളെ ബാധിക്കുന്ന ഒട്ടുമിക്ക രോഗങ്ങളേയും പ്രതിരോധിക്കാനായി സ്യുഡോമോണാസ് എന്ന മിത്ര ബാക്ടീരിയ മികച്ച ഒരു ഉപാധിയാണ് . 20 ഗ്രാം സ്യുഡോമോണാസ് ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചത് ഇലകളിൽ തളിക്കാനും നടുന്നതിനു മുൻപ് തൈകൾ മുക്കാനും (30 മിനുട്ട്)ഉപയോഗിക്കാം. വിത്തുപരിചരണത്തിന് 10 ഗ്രാം സ്യുഡോമോണാസ് ഒരു കിലോ വിത്തിൽ പുരട്ടി 8 12 മണിക്കൂർ വച്ചതിന് ശേഷം ഉപയോഗിക്കാം. മഴജന്യ കുമിൾ രോഗ ങ്ങളായ പച്ചക്കറികളിലെ ചീയൽ വട്ടം, കവുങ്ങിൽ മാഹാളി , തെങ്ങിലെ കൂമ്പു ചീയൽ, വാഴയിലെ വട്ടം പുള്ളിക്കുത്ത് രോഗങ്ങൾ, കുരുമുളകിലെ മഞ്ഞളിപ്പും ധ്രുതവാട്ടവും, ജാതിയിലെ കൊമ്പുണക്കവും ഇല കൊഴിച്ചിലും നെല്ലിലെ കുമിൾ രോഗങ്ങൾ തുടങ്ങിയവക്ക് എതിരെ ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം മണ്ണിൽ ചേർക്കുന്നതും ഇലകളിൽ തളിക്കുന്നതും ഫലപ്രദമാണ് ..ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തയ്യാറാക്കുന്നതിന് 1 കിലോഗ്രാം തുരിശ് 50 ലിറ്റർ വെള്ളത്തിൽ ലയിപ്പിക്കുക . മറ്റൊരു 50 ലിറ്റർ വെള്ളത്തിൽ ഒരു കിലോ നീറ്റുകക്ക നന്നായി ലയിപ്പിച്ചെടുക്കുക, തുടർന്ന് കക്ക ലായനിയിലോട്ട് തുരിശ് ലായനി എന്ന ക്രമത്തിൽ തന്നെ സാവധാനത്തിൽ ചേർത്ത് ഇളക്കി യോജിപ്പിക്കണം. തളിച്ച് കൊടുക്കുന്ന ബോർഡോ മിശ്രിതം മഴയിൽ നഷ്ടപ്പെട്ട് പോകാതെ ഇലകളിൽ പറ്റിപിടിച്ചിരിക്കാൻ പശ ചേർക്കണം . ഇതിനായി 100 ലിറ്റർ വെള്ളത്തിൽ നിന്നും 10 ലിറ്റർ എടുത്ത് അര കിലോ അലക്കുകാരം ചേർത്ത് തിളപ്പിച്ചെടുത്ത ശേഷം ഇതിലോട്ട് ഒരു കിലോ വജ്ര പശ ചേർത്ത് കുമിളകൾ വരുന്നത് വരെ ചൂടാക്കണം. ഈ മിശ്രിതം ഇളം ചൂടിൽ ബാക്കി യുള്ള 90 ലിറ്റർ ബോർഡോ മിശ്രിതത്തിൽ കലർത്തി കൊടുക്കണം. ബോർഡോ മിശ്രിതം തയ്യാറാക്കിയ അന്നു തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. എന്നാൽ പച്ചക്കറി വിള കളിൽ പ്രത്യേകിച്ച് വെള്ളരി വർഗത്തിലും നെൽക്കൃഷിയിലും ചേമ്പ് വർഗ വിളകളിലും ബോർഡോ മിശ്രിതം ആഭികാമ്യമല്ല . പകരം പച്ചക്കറികയിലെ കുമിൾ രോഗങ്ങൾക്ക് 75 ശതമാനം വീര്യമുള്ള മംഗോസബ് 3 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ അല്ലെങ്കിൽ 50 ശതമാനം വീര്യമുള്ള കാർ ബെ ണ്ടാസിം 1 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് ഇലകളിൽ തളിച്ച് കൊടുക്കാം. നെല്ലിൽ 5 ശതമാനം വീര്യമുള്ള ഹെക്‌സകൊണസോള് 2 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ അല്ലെങ്കിൽ 25 ശതമാനം വീര്യമുള്ള പ്രൊപ്പികൊണസോൾ 1 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് ഇലകളിൽ തളിക്കാം. തികച്ചും കരുതലോടെയുള്ള കാർഷിക പ്രവർത്തനങ്ങൾ കീടരോഗ പോഷക പ്രശ്‌നങ്ങൾ പരിഹരിച്ചു വിളവ് നഷ്ട്ടം തടയാനും കാർഷിക മേഖലയെ മെച്ചപ്പെടുത്താനും സഹായിക്കും.

ഇന്നും മഴ തുടരും: കൃഷി നാശം കൂടുതൽ വടക്കൻ കേരളത്തിൽ

കാലവർഷം കനത്തതോടെ സംസ്ഥാനത്തുണ്ടായത് 61.41 കോടി രൂപയുടെ കൃഷിനാശം. 10 ദിവസത്തിലേറെയായി കനത്ത മഴ തുടരുന്ന വടക്കൻ കേരളത്തിൽ ആണ് കൃഷി നാശം കൂടുതൽ.
ഏറ്റവും കൂടുതൽ കൃഷിനാശം വയനാട് ജില്ലയിലാണ്. 11.58 കോടി രൂപയുടെ നാശനഷ്ടമാണ് വയനാട്ടിലുണ്ടായത്. മലപ്പുറത്ത് 8.77 കോടി രൂപയുടെയും കോഴിക്കോട് 6.56 കോടി രൂപയുടെയും കൃഷി നശിച്ചു. 23,545 കർഷകരെ മഴ പ്രതികൂലമായി ബാധിച്ചുവെന്നും കൃഷിവകുപ്പിന്റെ കണക്കിൽ വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. ഇടവേളകളോടെ വടക്കൻ കേരളത്തിൽ മഴ തുടരും. തീരമേഖലയിലും മലയോരമേഖലയിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. കടല്‍ക്ഷോഭ സാധ്യത നിലനില്‍ക്കുന്നതിനാല്‍ കടലില്‍ പോകുന്നതിന് മത്സ്യത്തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുകയാണ്. ഒഡിഷയ്ക്ക് മുകളില്‍ ചക്രവാത ചുഴി രൂപപ്പെട്ടതും ഗുജറാത്ത് കര്‍ണാടക തീരങ്ങളിലെ ന്യൂനമര്‍ദപാത്തിയുമാണ് മഴയ്ക്ക് പ്രധാന കാരണം. അടുത്ത ദിവസങ്ങളിലും മഴ തുടരും.

വടക്ക് പടിഞാറന്‍ സംസ്ഥാനങ്ങളിലും ഹിമാലയന്‍ സംസ്ഥാനങ്ങളിലും ശക്തമായ മഴ തുടരുകയാണ്. മഹാരാഷ്ട്രയില്‍ മൂന്ന് ജില്ലകളില്‍ അതി തീവ്ര മഴയാണ്. മറാത്തവാഡ, വിദര്‍ഭ മേഖലകളിലായി 128 ഗ്രാമങ്ങളുമായുള്ള ആശയവിനിമയം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. പ്രദേശത്ത് നിന്നും 200 ഓളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.

തിരുവാതിര ഞാറ്റുവേല കഴിഞ്ഞു പുണർതം പിറന്നു, മഴ പോയതെവിടെ ? കാരണം വായിക്കാം

തിരിമുറിയാത്ത മഴയാണ് തിരുവാതിര ഞാറ്റുവേലയ്ക്ക് എന്നാണ് പഴമക്കാരുടെ മൊഴി. കാലാവസ്ഥാ വ്യതിയാനം അത്രമേൽ ബാധിക്കപ്പെടാത്ത ഏതാനും വർഷങ്ങൾക്ക് മുൻപ് വരെ അങ്ങനെയായിരുന്നു. എന്നാൽ ഈ വർഷം 2022 ലെ തിരുവാതിര ഞാറ്റുവേല കഴിഞ്ഞത് രണ്ടു ദിവസം മുൻപാണ്. മഴ ലഭിച്ചോയെന്ന് ചോദിച്ചാൽ ചിലയിടത്ത് ലഭിച്ചു എന്നു പറയാം. എന്താണ് കാരണം. എന്തെല്ലാം മാറ്റങ്ങളാണ് നമ്മുടെ കാലാവസ്ഥയിൽ നടക്കുന്നത്. മെറ്റ്ബീറ്റ് വെതർ ടീം തയാറാക്കിയ റിപ്പോർട്ട്

എന്താണ് ഞാറ്റുവേലകൾ?
കാലാവസ്ഥാ ശാസ്ത്രവുമായി ഞാറ്റുവേലക്ക് ബന്ധമൊന്നുമില്ലെങ്കിലും മലയാളിയുടെ കാർഷിക കലണ്ടറിൽ പ്രധാന ഇടംതന്നെയുണ്ട് ഞാറ്റുവേലകൾക്ക്. കൊമ്പൊടിച്ചു കുത്തിയാലും കിളിർക്കും എന്നാണ് തിരുവാതിര ഞാറ്റുവേലയെ കുറിച്ചുള്ള പഴമൊഴി. മലയാള മാസമായ മിഥുനം ഏഴിനാണ് തിരുവാതിര ഞാറ്റുവേല. അതായത് ജൂൺ 21 ഞായർ. ഈ വർഷം അത് ജൂൺ 22 ന്. സാധാരണ തിരിമുറിയാത്ത മഴയെന്നാണ് തിരുവാതിര ഞാറ്റുവേലയെകുറിച്ച് പറയുക. ഫലവൃക്ഷത്തൈകളും ചെടികളും നടാൻ ഏറ്റവും അനുയോജ്യമായ സമയം എന്നാണ് കർഷകർ ഇതേ കുറിച്ച് പറയുന്നത്. ഒരാഴ്ച വെയിലും ഒരാഴ്ച മഴയുമാണ് ഞാറ്റുവേലയിലെ പ്രത്യേകത.
ഞായർ (സൂര്യൻ) ന്റെ വേള (സമയം) ആണ് ഞാറ്റുവേലയായി ലോപിച്ചത്. ഭൂമിയിൽ നിന്ന് സൂര്യനെ നോക്കുമ്പോൾ ഏത് നക്ഷത്രത്തിന്റെ അടുത്താണോ ആ നക്ഷത്രത്തിന്റെ പേരിലാണ് ഞാറ്റുവേല അറിയപ്പെടുക. സൂര്യൻ തിരുവാതിര നക്ഷത്രത്തിന് അടുത്താണെങ്കിൽ തിരുവാതിര ഞാറ്റുവേല എന്നർഥം. അങ്ങനെ അശ്വതി, ഭരണി, കാർത്തിക, രോഹിണി, മകിയിരം, തിരുവാതിര തുടങ്ങിയ ഞാറ്റുവേലകളുണ്ട്. അശ്വതി മുതൽ രേവതി വരെയുള്ള ഓരോ ഞാറ്റുവേലയിലും ഏതെല്ലാം കൃഷിപ്പണികൾ ചെയ്യണം എന്നറിയാൻ വ്യക്തമായ കാർഷിക കലണ്ടറുകൾ പഴമക്കാർ തയാറാക്കിയിരുന്നു. ഒരു വർഷം ലഭിക്കുന്ന മഴയുടെ വിതരണത്തെയും സസ്യങ്ങളുടെ വളർച്ചയെയും സാമ്പ്രദായിക കൃഷി അനുഭവ പരിജ്ഞാനത്തെയും അടിസ്ഥാനമാക്കിയാണ് ഞാറ്റുവേലകൾ രൂപപ്പെടുത്തിയത്.

ഞാറ്റുവേലയും കൃഷിയും
ഞാറ്റുവേലകൾ 27 തരം 27 നക്ഷത്രങ്ങൾക്ക് 27 ഞാറ്റുവേലകളുണ്ട്. ഇതിൽ 10 എണ്ണം നന്നായി മഴ ലഭിക്കുന്നവയാണ്. എല്ലാ ഞാറ്റുവേലകളുടെയും ശരാശരി ദൈർഘ്യം പതിമൂന്നര ദിവസമാണെങ്കിൽ തിരുവാതിരയുടേത് 15 ദിവസമാണ്. ഇതിൽ ഒരാഴ്ച മഴ കിട്ടുമെന്നാണ് കർഷകരുടെ വിശ്വാസം. ജൂൺ 21 ന് തുടങ്ങുന്ന തിരുവാതിര ഞാറ്റുവേല ജൂലൈ 3 വരെയുണ്ടാകും. കുരുമുളകിന്റെ പരാഗണം ഈ സമയത്താണ്. ഇതാണ് മുൻപ് സാമൂതിരി രാജാവ് പറഞ്ഞത്. വൈദേശികർക്ക് നമ്മുടെ കുരുമുളക് കൊണ്ടുപോയാലും തിരുവാതിര ഞാറ്റുവേല കൊണ്ടുപോകാൻ കഴിയില്ലല്ലോ എന്നായിരുന്നു എന്നത് ഞാറ്റുവേലയുടെ പ്രാധാന്യം മനസിലാക്കാനാകും.
ഈ വർഷം തിരുവാതിര ഞാറ്റുവേലക്ക് എന്ത് സംഭവിച്ചു?
ജൂൺ 22 നാണ് ഇത്തവണ ഞാറ്റുവേല പിറന്നത്. ഞാറ്റുവേലകൾ പകലും രാത്രിയും പിറക്കുമെന്നാണ് ജ്യോതിഷക്കാർ പറയുന്നത്. പരമ്പരാഗത കാർഷകരും ഇതെല്ലാം അവലംബിച്ചാണ് കൃഷി ചെയ്തിരുന്നത്. ശാസ്ത്രീയമായി ഞാറ്റുവേലയും കാലാവസ്ഥയും തമ്മിൽ ബന്ധമൊന്നും തെളിയിക്കപ്പെട്ടിട്ടില്ലെങ്കിൽ പോലും വെതർ സിസ്റ്റങ്ങൾ ഈ സമയം ഒത്തുവരികയും മഴ ലഭിക്കുകയും ചെയ്യാറുണ്ട്. ഞാറ്റുവേലക്ക് സൂര്യനുമായി ബന്ധമുള്ളതിനാൽ കാലാവസ്ഥയിൽ സൂര്യന്റെ ചലനവുമായി ബന്ധമുള്ളതും സോളാർ റേഡിയേഷൻ, ഭൂമിയിൽ നിന്ന് ബഹിർഗമിക്കുന്ന ഔട്ട്‌ഗോയിങ് ലോങ് വേവ് റേഡിയേഷൻ (ഒ.എൽ.ആർ) എന്നിവയെല്ലാം ബന്ധപ്പെട്ടു ഒത്തുവരുന്നതാണ് മഴയെ സ്വാധീനിക്കുന്നത്. ഞാറ്റുവേല സീസണിൽ ഒ.എൽ.ആർ 200 എം. ഡബ്ല്യു സ്‌ക്വയറിനു താഴെ വരാറുണ്ട്. അത് നമുക്ക് മൺസൂൺ സജീവമായി നിൽക്കുന്ന സമയം കൊണ്ടാണെന്നാണ് ശാസ്ത്രം വിശദീകരിക്കുന്നത്.

എം.ജെ.ഒ തിരികെയെത്തിയില്ല, മഴയില്ലാതെ ഞാറ്റുവേല
ഏതായാലും ഈ വർഷം തിരുവാതിര ഞാറ്റുവേല തുടങ്ങിയ ജൂൺ 22 ന് കേരളത്തിൽ ഭേദപ്പെട്ട മഴയുണ്ടായിരുന്നു. പീന്നീട് മഴയുടെ അളവ് കുറഞ്ഞു. രണ്ടു നാൾ കാത്തിരുന്നിട്ടും മഴ കനത്തില്ല. ഞാറ്റുവേല തുടങ്ങുമ്പോൾ ആഗോളമഴപാത്തിയായ മാഡൻ ജൂലിയൻ ഓസിലേഷൻ അറ്റ്‌ലാന്റിക് സമുദ്രത്തിലായിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് എത്തിയത് ജൂൺ അവസാനത്തോടെയാണ് ജൂലൈ മുതൽ മഴ സജീവമാകുകയും ചെയ്തു. മെറ്റ്ബീറ്റ് വെതർ ജൂലൈ ഒന്നും രണ്ടും ആഴ്ചകളിൽ മഴ ശക്തിപ്പെടുമെന്നും പ്രവചിച്ചിരുന്നു. ഒരാഴ്ച മഴയും ഒരാഴ്ച വെയിലും എന്ന തിരുവാതിര ഞാറ്റുവേലയിൽ ഒരാഴ്ച മഴ ലഭിച്ചത് അവസാനമാണ്. സാധാരണ തുടക്കത്തിലാണ് മഴ ലഭിക്കാറുള്ളത്. ജൂലൈ 6 ന് തിരുവാതിര ഞാറ്റുവേല അവസാനിക്കുകയും പുണർതം ഞാറ്റുവേല തുടങ്ങുകയും ചെയ്തു. ഞാറ്റുവേലകൾ പകൽ പിറന്നാൽ മഴ കുറയും എന്നാണ് പഴമക്കാരുടെ വിശ്വാസം. ജൂൺ 22 ബുധനാഴ്ച രാവിലെ 11.42 നാണ് ഇത്തവണ തിരുവാതിര ഞാറ്റുവേല പിറന്നത്. ജൂലൈ 6 നു രാവിലെ 11.13 ന് പുണർതം ഞാ്റ്റുവേല തുടങ്ങി. ഇതും പകലാണ് പിറന്നത്. ഈ മാസം 20 ന് പൂയം ഞാറ്റുവേല പിറക്കുന്നതും പകലാണ്.
#MetbeatWeather

നെല്ലിക്ക കഴിച്ചാലുള്ള ഗുണങ്ങൾ

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഒന്നാണ് നെല്ലിക്ക. വിറ്റാമിൻ സി, ഇരുമ്പ്, കാൽസ്യം എന്നിവയാൽ സമ്പുഷ്ടമാണ് നെല്ലിക്ക. ആന്റിഓക്‌സിഡന്റുകള്‍ നിറഞ്ഞ നെല്ലിക്ക മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ഫലപ്രദമാണ്. ദിവസവും നെല്ലിക്ക കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം.

നെല്ലിക്ക കഴിക്കുന്നതിന്റെ ഏറ്റവും വലിയ ഗുണം അത് നിങ്ങളുടെ രോഗപ്രതിരോധ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു എന്നതാണ്. കൂടാതെ, സമ്മര്‍ദ്ദം ഒഴിവാക്കാൻ സഹായിക്കുന്ന വിവിധ ആന്റിഓക്‌സിഡന്റുകള്‍ നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്നു.

കാഴ്ച ശക്തി മെച്ചപ്പെടുത്താന്‍ നെല്ലിക്കയിലെ കരോട്ടിന്‍ സഹായിക്കുന്നു. തിമിരപ്രശ്‌നങ്ങള്‍, ഇന്‍ട്രാക്യുലര്‍ ടെന്‍ഷന്‍ എന്നിവ കുറയ്ക്കുന്നതിനും അതുപോലെ തന്നെ ചുവപ്പ്, ചൊറിച്ചില്‍ എന്നിവ തടയുന്നതിനും നെല്ലിക്ക സഹായിക്കുന്നു. ദിവസവും രാവിലെ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് രക്തസമ്മര്‍ദ്ദത്തിന്റെ തോത് നിയന്ത്രിക്കാനും സഹായിക്കുന്നു.

നെല്ലിക്ക കഴിക്കുന്നതിലൂടെ ഉദരസംബന്ധമായ പ്രശ്‌നമായ അസിഡിറ്റിയെ അകറ്റിനിര്‍ത്താവുന്നതാണ്. മലബന്ധം, അസിഡിറ്റി, അള്‍സര്‍ എന്നിവയ്ക്ക് പരിഹാരമാണ് നെല്ലിക്ക. ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിനും നെല്ലിക്ക മികച്ചതാണ്.

നെല്ലിന് താങ്ങുവില ക്വിറ്റലിന് 100 രൂപ വർധിപ്പിച്ചു

നെല്ലിന് താങ്ങുവില ക്വിറ്റലിന് 100 രൂപ വർധിപ്പിച്ചതായി കേന്ദ്ര സർക്കാർ. സോയബീൻ (മഞ്ഞ)യുടെ താങ്ങുവിലയിൽ 8.86 ശതമാനവും ധാന്യമായ ബജ്രക്ക് 4.44 ശതമാനവും താങ്ങുവിലയും വർധിപ്പിച്ചു. 2021-22 ലും നെല്ലിന് താങ്ങുവില 5.15 ശതമാനം വർധിപ്പിച്ചിരുന്നു. 1,940 രൂപയാണ് ക്വിറ്റലിന് ഉണ്ടായിരുന്നത്. ഇത് 2,040 രൂപയായി വർധിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടന്ന വാണിജ്യകാര്യ കാബിനറ്റ് യോഗത്തിന്റേതാണ് തീരുമാനം.

കാട്ടുപന്നികളെ വെടിവയ്ക്കാൻ അധികാരം ഇനി തദ്ദേശ സ്ഥാപനങ്ങൾക്ക്

തിരുവനന്തപുരം: ജനവാസമേഖലകളിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവയ്ക്കാൻ അധികാരം ഇനി തദ്ദേശ സ്ഥാപനങ്ങൾക്ക്. വന്യജീവി ചട്ടം പാലിച്ച് ഉത്തരവിറക്കാൻ തദ്ദേശ സ്ഥാപന അധ്യക്ഷനും അനുമതി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്ത് ജനവാസമേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമായതോടെയാണ് തീരുമാനം. ഇതോടെ കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള അധികാരം ചീഫ് വൈൽഡ് ലൈഫ് വാര്‍ഡനിൽ നിന്ന് തദ്ദേശ ഭരണ സമിതികളിലേക്ക് എത്തുകയാണ്. തദ്ദേശ സ്ഥാപന അധ്യക്ഷൻമാര്‍ക്ക് ഓണററി വൈൽഡ് ലൈഫ് വാര്‍ഡൻ പദവി നൽകും. അതത് പ്രദേശങ്ങളിലെ സാഹചര്യം അനുസരിച്ച് പന്നിയെ വെടിവെച്ചിടാന്‍ ഉത്തരവിടാം. ഇതിനായി തോക്ക് ലൈസന്‍സുള്ള ഒരാളെ ചുമതലപ്പെടുത്തണം. പൊലീസിനോടും ആവശ്യപ്പെടാം. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാകണം വെടിവയ്‍ക്കേണ്ടത്. കൊന്ന ശേഷം വനംവകുപ്പ് ഉദ്യോഗസ്ഥർ മഹസ്സർ തയ്യാറാക്കി പോസ്റ്റുമോർട്ടം നടത്തണം. കുരുക്കിട്ട് പിടിക്കാനോ വൈദ്യുതി വേലി കെട്ടാനോ വിഷംവയ്ക്കാനോ അനുമതിയില്ല.

ജനജീവിതത്തിനും കൃഷിക്കും ഭീഷണിയായ കാട്ടുപന്നികളെ ക്ഷുദ്രജീവിയാക്കി പ്രഖ്യാപിക്കണമെന്ന സംസ്ഥാനത്തിന്‍റെ ആവശ്യം നേരത്തെ കേന്ദ്രം നിരാകരിച്ചിരുന്നു. പകരം അപകടകാരികളായ കാട്ടുപന്നികളെ തുരത്താനോ ആവശ്യമെങ്കിൽ ഇല്ലാതാക്കാനോ സംസ്ഥാനങ്ങൾക്ക് അധികാരം ഉപയോഗിക്കാമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചു. വന്യജീവി നിയമം കര്‍ശനമായി പാലിച്ചുകൊണ്ടാകണം നടപടികൾ. ഇതുപ്രകാരം ചീഫ് വൈൽഫ് ലൈഫ് വാർഡന്‍റെ ഉത്തരവനുസരിച്ച് 2600 ലേറെ പന്നികളെ വെടിവച്ചുകൊന്നു. കൃഷിനാശം വ്യാപകമായതോടെ കേന്ദ്രനിയമ പ്രകാരം വൈൽഫ് ലൈഫ് വാ‍ർഡന്‍റെ അധികാരം പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് കൂടി നൽകണമെന്ന് കർഷക സംഘടനകളും ജനപ്രതിനിധികളും ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് സര്‍ക്കാര്‍ നടപടി. പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് കൂടി പന്നിയെ വെടിവയ്ക്കാ
നുള്ള അനുമതി ലഭിക്കുന്നത് വന്യജീവി ആക്രണം നേരിടുന്ന കർഷകർക്കും വനമേഖലയിൽ ജീവിക്കുന്നവർക്കും വലിയ ആശ്വാസമാകും. അതേസമയം അധികാരം ദുരൂപയോഗം ചെയ്യാതിരിക്കാനുള്ള ക‍ർശന നിരീക്ഷണം വനംവകുപ്പിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകണം.

മഴ: ഈ മാസം 168 കോടിയുടെ കൃഷി നാശം

ഈ ​മാ​സം പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ൽ സം​സ്ഥാ​ന​ത്ത്​ 168 കോ​ടി രൂ​പ​യു​ടെ കൃ​ഷി​നാ​ശം. വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 23,643.4 ഹെ​ക്ട​റി​ലെ കൃ​ഷി​യാ​ണ്​ മൊ​ത്തം ന​ശി​ച്ച​ത്. നെ​ല്ല്, വാ​ഴ, തെ​ങ്ങ്, ക​വു​ങ്ങ്, റ​ബ​ർ, മ​ര​ച്ചീ​നി, പ​ച്ച​ക്ക​റി​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ്​ പ്ര​ധാ​ന​മാ​യും ന​ശി​ച്ച​തെ​ന്നാ​ണ്​ കൃ​ഷി​വ​കു​പ്പ്​ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്​. ആ​ല​പ്പു​ഴ​യി​ലാ​ണ്​ വ​ലി​യ ന​ഷ്ടം. ഇ​വി​ടെ 4693 ഹെ​ക്ട​റി​ലെ കൃ​ഷി ന​ശി​ച്ചു. കൊ​യ്യാ​റാ​യ നെ​ല്ലാ​ണ്​ അ​വി​ടെ മ​ഴ​വെ​ള്ള​ത്തി​ൽ മു​ങ്ങി​പ്പോ​യ​ത്.
അ​മ്പ​ത്​ കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ ന​ഷ്ട​മാ​ണു​ള്ള​ത്. മ​ല​പ്പു​റ​ത്ത്​ 13,389 ഹെ​ക്ട​റി​ലെ കൃ​ഷി ന​ശി​ച്ചെ​ങ്കി​ലും ആ​ല​പ്പു​ഴ​യു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ൾ സാ​മ്പ​ത്തി​ക​ന​ഷ്ട​ത്തി​ൽ കു​റ​വു​ണ്ട്. ല​ക്ഷ​ത്തി​ലേ​റെ വാ​ഴ​ക​ൾ ന​ശി​ച്ച ഇ​വി​ട പ​തി​ന​ഞ്ച്​ കോ​ടി​യോ​ളം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ്​ ക​ണ​ക്കാ​ക്കി​യ​ത്. ച​ങ്ങ​രം​കു​ളം മേ​ഖ​ല​യി​ല​ട​ക്കം 243 പേ​രു​ടെ 217.40 ഹെ​ക്ട​റി​ലെ നെ​ൽ​കൃ​ഷി ന​ശി​ച്ച​തി​ൽ മാ​​ത്രം 3.26 കോ​ടി രൂ​പ​യാ​ണ്​ ന​ഷ്ടം. കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ നാ​ശം പൊ​തു​വെ കു​റ​വ്​. കോ​ട്ട​യ​ത്ത്​ വ​ലി​യ തോ​തി​ൽ റ​ബ​റും കാ​സ​ർ​കോ​ട്ട്​​ ക​ശു​വ​ണ്ടി​യും വ്യാ​പ​ക​മാ​യി നി​ലം​പൊ​ത്തി.
പ​ന്ത​ലി​ട്ട പ​ച്ച​ക്ക​റി​ക​ൾ, മ​റ്റ്​ പ​ച്ച​ക്ക​റി​ക​ൾ, ​വെ​റ്റി​ല, ജാ​തി, കൊ​ക്കോ, കു​രു​മു​ള​ക്​ എ​ന്നി​വ​യെ​ല്ലാം ന​ശി​ച്ച​വ​യി​ലു​ൾ​പ്പെ​ടും. പാ​ട​ശേ​ഖ​ര സ​മി​തി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലെ ഏ​ക്ക​റു​ക​ണ​ക്കി​ന്​ ഭൂ​മി​യി​ലെ കൃ​ഷി​യും ന​ഷ്ട​മാ​യി. 42,319 പേ​രു​ടെ വി​ള​നാ​ശ​ത്തി​ന്‍റെ ക​ണ​ക്കെ​ടു​പ്പാ​ണ്​​ കൃ​ഷി​വ​കു​പ്പ്​ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ചി​ല ജി​ല്ല​ക​ളി​ൽ ക​ണ​ക്കെ​ടു​പ്പ്​ തു​ട​രു​ന്ന​തി​നാ​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ ക​ർ​ഷ​ക​രു​ടെ എ​ണ്ണം അ​ര​ല​ക്ഷ​ത്തോ​ള​വും മൊ​ത്തം സാ​മ്പ​ത്തി​ക​ന​ഷ്ടം 200 കോ​ടി​യു​മാ​കു​മെ​ന്നാ​ണ്​ സൂ​ച​ന. ആ​ല​പ്പു​ഴ​യി​ൽ 8199ഉം ​ക​ണ്ണൂ​​രി​ൽ 5364ഉം ​കാ​സ​ർ​കോ​ട്ട്​​ 4975ഉം ​മ​ല​പ്പു​റ​ത്ത്​ 4740ഉം ​പേ​രു​ടെ കൃ​ഷി​യാ​ണ്​ ന​ശി​ച്ച​ത്. 

നമ്മുടെ ദൈനംദിന ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് മുരിങ്ങയ്ക്ക (drumstick). പ്രോട്ടീൻ, ജീവകം എ,​ ജീവകം ബി 6, ജീവകം സി, ഇരുമ്പ്, റൈബോഫ്‌ളേവിൻ, മഗ്നീഷ്യം എന്നിവയുടെ കലവറയാണ് മുരിങ്ങയ്ക്ക. ആന്റിഫംഗൽ, ആൻറിവൈറൽ, ആന്റീഡിപ്രസന്റ്, ആൻറി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ അടങ്ങിയിരിക്കുന്ന ഭക്ഷണം കൂടിയാണ് മുരിങ്ങയ്ക്ക.

1.മുരിങ്ങയ്ക്ക (drumsticks) ലൈംഗിക ആരോഗ്യം (Sexual health) വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. സിങ്കിന്റെ മികച്ച ഉറവിടമാണ് മുരിങ്ങയ്ക്ക. ഇത് ബീജസങ്കലന പ്രക്രിയ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. ലിബിഡോ (സെക്‌സ് ഡ്രൈവ് അല്ലെങ്കിൽ സെക്‌സിനോടുള്ള ആഗ്രഹം) മെച്ചപ്പെടുത്തുന്നതിനും ഉദ്ധാരണക്കുറവ് (erectile dysfunction) ചികിത്സിക്കുന്നതിനും സഹായിക്കുന്ന സംയുക്തങ്ങൾ മുരിങ്ങയ്ക്കയിൽ അടങ്ങിയിട്ടുണ്ടെന്ന് അമേരിക്കൻ ജേണൽ ഓഫ് ന്യൂറോസയൻസിൽ പ്രസിദ്ധീകരിച്ച ഒരു പഠനം വെളിപ്പെടുത്തുന്നു. 

2. രോഗപ്രതിരോധ പ്രവർത്തനത്തെയും കൊളാജൻ ഉൽപാദനത്തെയും പിന്തുണയ്ക്കുന്ന ഒരു ആന്റിഓക്‌സിഡന്റ് പോഷകമായ വിറ്റാമിൻ സിയുടെ (vitamin c) മികച്ച ഉറവിടമാണ് മുരിങ്ങയ്ക്ക. ഇതിൽ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുകയും അണുബാധകളെ ചെറുക്കാൻ പ്രാപ്തമാക്കുകയും ചെയ്യുന്നതായി യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് അഗ്രികൾച്ചർ (യുഎസ്‌ഡിഎ) വ്യക്തമാക്കി.

3. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് (blood sugar level) നിയന്ത്രിക്കാൻ മുരിങ്ങയ്ക്ക സഹായിക്കുന്നു. ഇത് പ്രമേഹസാധ്യത കുറയ്ക്കും. മാത്രമല്ല, ഭക്ഷണത്തിന് ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുന്ന ക്ലോറോജെനിക് ആസിഡ് എന്ന പിഗ്മെന്റ് മുരിങ്ങയ്ക്കയിൽ അടങ്ങിയിട്ടുണ്ട്.
4. അസ്ഥികളുടെ ആരോഗ്യത്തിന് ആവശ്യമായ കാൽസ്യം, ഫോസ്ഫറസ് എന്നിവയുടെ ഉറവിടമാണ് മുരിങ്ങയ്ക്ക. ഇത് സന്ധിവാതം തടയാനും ഓസ്റ്റിയോപൊറോസിസിനെതിരെ പോരാടാനും സഹായിക്കുന്നു. ഇത് നിങ്ങളുടെ എല്ലുകളെ ശക്തമായി നിലനിർത്തും.
5. മുരിങ്ങയ്ക്കയിലെ മറ്റൊരു പ്രധാന പോഷകമാണ് നാരുകൾ. കൂടാതെ, നിയാസിൻ, റൈബോഫ്ലേവിൻ, വിറ്റാമിൻ ബി 12 തുടങ്ങിയ മറ്റ് ബി വിറ്റാമിനുകളും അവയിലുണ്ട്. നിങ്ങൾക്ക് ഗ്യാസ്ട്രിക് പ്രശ്‌നങ്ങൾ ഇല്ലെന്ന് ഉറപ്പാക്കാൻ അവ പ്രധാനമാണ്.
6. മുരിങ്ങയ്ക്കയിൽ അടങ്ങിയിരിക്കുന്ന ആൻറിബയോട്ടിക്കുകൾ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. ഇത് രക്തത്തിലെ ഓക്സിജന്റെ അളവ് മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. 

QBO,തക്കാളി വിലയെ സ്വാധീനിക്കും വിധം

വിമാനമൊക്കെ പറക്കുന്ന അന്തരീക്ഷത്തിലെ ഭൗമോപരിതലത്തിൽ നിന്ന് രണ്ടാമത്തെ പാളിയായ സ്ട്രാറ്റോസ്ഫിയറിലെ കാറ്റിനെ തിരശ്ചീനമായി ആന്ദോലനം (ഓസിലേഷൻ ) ചെയ്യിക്കുന്ന ഒരു തരംഗമാണ് ഖാസി – ബൈനിയൽ ഓസിലേഷൻ (QBO). ഇതിനെ ഗ്രാവിറ്റി വേവ് എന്നും വിളിക്കാറുണ്ട്. ഈ ആഴ്ച അവസാനം ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദത്തിന് ഇന്ത്യൻ കരയിലേക്ക് ട്രാക്ക് പിടിക്കാൻ ഈ ഓസിലേഷൻ അനുകൂലമായേക്കും. നിലവിൽ ന്യൂനമർദം രൂപപ്പെട്ട് മ്യാൻമറിലേക്ക് പോകാനാണ് സാധ്യതയെങ്കിലും ഒരു ഗതിമാറ്റം യാത്രാമധ്യേ ഉണ്ടായേക്കും. സിസ്റ്റം ചുഴലിക്കാറ്റ് വരെ ആയേക്കാം. എങ്കിൽ ആന്ധ്രയെ ബാധിക്കും.
തക്കാളി വില 60 കടന്ന സാഹചര്യത്തിൽ ആന്ധ്രാപ്രദേശിൽ കനത്ത മഴ തക്കാളി വിലയും പെട്രോൾ വിലയും തമ്മിൽ ഓട്ടമത്സരം നടത്താനുള്ള എല്ലാ സാധ്യതയും QBO ഉണ്ടാക്കും. ഇന്ന് ബിരിയാണി ഉണ്ടാക്കാൻ 60 രൂപക്ക് തക്കാളി വാങ്ങിയവരുടെ ആത്മഗതം കൊണ്ട് പറഞ്ഞു പോയതാണ് എന്നു കരുതേണ്ട. നമ്മുടെ ജീവിത നിലവാരം മോശമാക്കാനും ഇടത്തരക്കാരെ ദരിദ്രരരാക്കാനും കാലാവസ്ഥ കൂടി കഴിയുന്ന സഹായം ചെയ്തു കൊടുക്കുന്നുണ്ട് എന്ന് മനസിലാക്കാൻ പറഞ്ഞതാണ്. ഗ്രഹണകാലത്ത് നീർക്കോലിക്കും വിഷമുണ്ടാകും എന്ന് പറയുന്നത് പോലെ . നേരത്തെ പറഞ്ഞ പോസ്റ്റിൽ മഴ പറഞ്ഞിടത്തുള്ളവർ മഴ കിട്ടിയാൽ സന്തോഷിക്കുക.
#ശുഭരാത്രി
#weathermankerala