അടയ്ക്കാ മരം കാണാൻ പോലുമില്ല, വിപണിയിൽ അടയ്ക്കക്ക് പൊന്നും വില

അടയ്ക്കയും അടയ്ക്കയുടെ ഉപഉൽപന്നങ്ങൾക്കും ആവശ്യക്കാർ ഏറെയായിരുന്നു. നവജാത ശിശുക്കളെ കുളിപ്പിക്കാൻ ഉപയോഗിക്കുന്ന പാള മുതൽ അടുക്കള ആവശ്യത്തിനുള്ള മുറം നിർമ്മിക്കുന്നതിന് വരെ കമുക് ആവശ്യമായിരുന്നു.

Maneesha M.K
1 min mins read

അടയ്ക്കാ മരം കാണാൻ പോലുമില്ല, വിപണിയിൽ അടയ്ക്കക്ക് പൊന്നും വില

അടയ്ക്കാ മരം അപ്രതക്ഷമായോ എന്ന ചോദ്യമാണ് പലരും ചോദിക്കുന്നത്. അടക്കയ്ക്ക് വിലകൂടിയപ്പോൾ ഇന്നത് കിട്ടാകനിയായി മാറിയിരിക്കുകയാണ്. ഇപ്പോൾ അടയ്ക്കയുടെ സീസണാണ്.എന്നാൽ മഴ വിളവെടുപ്പിനെ സാരമായി ബാധിച്ചിട്ടുണ്ട് എന്നു തന്നെ പറയാം. രോഗബാധയുടെ പേരിൽ തെക്കൻ ജില്ലകളിൽ അടയ്ക്കാ വ്യാപാരം പ്രതിസന്ധിയിലാണ്.

അടയ്ക്കയും അടയ്ക്കയുടെ ഉപഉൽപന്നങ്ങൾക്കും ആവശ്യക്കാർ ഏറെയായിരുന്നു. നവജാത ശിശുക്കളെ കുളിപ്പിക്കാൻ ഉപയോഗിക്കുന്ന പാള മുതൽ അടുക്കള ആവശ്യത്തിനുള്ള മുറം നിർമ്മിക്കുന്നതിന് വരെ കമുക് ആവശ്യമായിരുന്നു. ഇന്ന് ഈ ശീലങ്ങൾ എല്ലാം മലയാളിക്ക് നഷ്ടമായി. അടുക്കളയിൽ താരം പ്ലാസ്റ്റിക് മുറമായി. പട്ടചൂലുകൾക്ക് പകരം പ്ലാസ്റ്റിക് ചൂലുകളായി. സത്യം പറഞ്ഞാൽ കമുക് കാണാൻ പോലുമില്ലെന്നർത്ഥം. 

വെറ്റിലമുറുക്കുന്നവർക്ക് മാത്രം അടയ്ക്ക ആവശ്യം

വടക്കൻ കേരളത്തിൽ കമുക് മാത്രം കൃഷി ചെയ്യുന്ന കർഷകരുണ്ട്. അവിടെ വൃക്ഷത്തിന് ആവശ്യത്തിന് പരിചരണം ലഭിക്കുന്നതിനാൽ രോഗ ബാധ കുറവാണ്. തെക്കൻ കേരളത്തിൽ സ്ഥിതി വ്യത്യസ്തമാണ്. നാട്ടിൽ വെറ്റില മുറുക്കുന്നതിന് പ്രായമായവർ മാത്രമാണ് അടയ്ക്ക വാങ്ങുന്നത്. ബാക്കി മുഴുവൻ ഉത്തരേന്ത്യൻ പാക്ക് ഉത്പന്ന നിർമ്മാണത്തിനായി കൊണ്ടുപോവുകയാണ്.

ഒരു അടക്കയ്ക്ക് 3 രൂപ

അതേസമയം ഹൈന്ദവ ചടങ്ങുകളിൽ ദക്ഷിണയ്ക്ക് അടയ്ക്ക ഉപയോഗിച്ച് വരുന്നു എന്നത് എടുത്തു പറയേണ്ട കാര്യമാണ്. ഇന്ന് 
അടയ്ക്കക്ക് വിപണിയിൽ ഒരെണ്ണത്തിന് 3രൂപയാണ് വില. കൊട്ടടയ്ക്ക കിലോഗ്രാമിന് 300 മുതൽ 350 രൂപ വരെയാണ് വില. 

എല്ലാം ഓർമ്മകൾ മാത്രമായി

ആകാശം മുട്ടിനിൽക്കുന്ന അടയ്ക്കാ മരത്തിൽ കയറി ഒരു മരത്തിൽ നിന്ന് അടുത്ത അടയ്ക്കാ മരത്തിലേക്ക് ചാടുന്ന സാഹസികത ഇന്ന് വെറും ഓർമ്മമാത്രമാണ്. വളർന്നു വരുന്ന തലമുറയ്ക്ക് പരിചയപ്പെടുത്താൻ പോലും അടയ്ക്ക കിട്ടാനില്ല എന്നതാണ് വേദനാജനകം. 

English Summary: Discover the unique agricultural practices of North Kerala, where farmers focus on Kamuk cultivation, ensuring healthy trees and minimal disease impact.