ഇന്നലെ മഴ തകർത്തു പെയ്തു, കേരളത്തിൽ ഇന്നും മഴപെയ്യും,  ഈ ജില്ലകാർക്ക് ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് ഇന്നലെ വ്യാപകമായി മഴ പെയ്തിരുന്നു. മലയോര മേഖലകളിലെല്ലാം മണിക്കൂറുകൾ നിർത്താതെ മഴ പെയ്തു. അതുകൊണ്ട് തന്നെ ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.

Maneesha M.K
1 min mins read

ഇന്നലെ മഴ തകർത്തു പെയ്തു, കേരളത്തിൽ ഇന്നും മഴപെയ്യും, 
ഈ ജില്ലകാർക്ക് ജാഗ്രതാ നിർദേശം

കേരളത്തിൽ ഇന്നും നേരിയതോ മിതമായതോ ആയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിലാണ് മഴ സാധ്യതയുള്ളത്. 16.5 മില്ലി മീറ്റർ മുതൽ 64.5 മില്ലി മീറ്റർ വരെയുള്ള മഴയാണ്  പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് ഇന്നലെ വ്യാപകമായി മഴ പെയ്തിരുന്നു. മലയോര മേഖലകളിലെല്ലാം മണിക്കൂറുകൾ നിർത്താതെ മഴ പെയ്തു. അതുകൊണ്ട് തന്നെ ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.

ശബരിമലയിലും മഴയ്ക്ക് സാധ്യത

മകരവിളക്ക് നടക്കുന്ന ഇന്ന് ശബരിമലയിലും നേരിയ മഴയ്ക്ക് ഇന്ന് സാധ്യതയുണ്ട്. പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ ആകാശം പൊതുവെ മേഘാവൃതമായിരിക്കും.ഒന്നോ രണ്ടോ തവണ നേരിയതോ മിതമായതോ ആയ മഴ സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.

English Summary : There is a possibility of light rain in Sabarimala today, where Makaravilakku is being held. The sky will be generally cloudy in Pampa, Nilakkal and Sannidhanam. The Central Meteorological Department has predicted the possibility of light to moderate rain once or twice.