മഴകുറഞ്ഞു; വെയിലുദിച്ചു കേരളം
ഇന്നലെ വിവിധ ജില്ലകളിൽ വെള്ളക്കെട്ടുകൾ ഉണ്ടാക്കിയ മഴകുറഞ്ഞു. ഇന്നലെ രാത്രി മുതലാണ് മഴ ശക്തി കുറഞ്ഞത്. ദീർഘമായ ഇടവേളകളാണ് കഴിഞ്ഞദിവസം രാത്രി മുതൽ കേരളത്തിൽ ഉണ്ടായത്. എന്ന വിവിധ ജില്ലകളിൽ റെഡ് അലർട്ട് ഉൾപ്പെടെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മഴ കുറയുമെന്ന് വെയിൽ ഉദിക്കും എന്നുമായിരുന്നു ഞങ്ങളുടെ നിരീക്ഷണം.
കാസർകോട്, കണ്ണൂർ, കോഴിക്കോട് , മലപ്പുറം, എറണാകുളം തുടങ്ങിയ ജില്ലകളിൽ രാവിലെ സൂര്യൻ ദൃശ്യമായി. മൂവാറ്റുപുഴയിൽ രാവിലെ മഞ്ഞ് ഉണ്ടായിരുന്നു. ഇടങ്ങളിലെല്ലാം തെളിഞ്ഞ കാലാവസ്ഥയാണ്.

കേരളത്തിന് മുകളിലേക്ക് അന്തരീക്ഷ ചുഴി എത്തിയതോടെയാണ് മഴ കുറഞ്ഞത്. ഇന്നലെ തെക്കൻ കേരളത്തിന്റെ മുകളിലായിരുന്നു അന്തരീക്ഷ ചുഴിയുടെ സാന്നിധ്യം. ഇതോടെ മഴ വടക്കൻ ജില്ലകളിലേക്കും അറബിക്കടലിന്റെ മുകളിലേക്ക് മാറി.

രാത്രിയോടെ വടക്കൻ ജില്ലകളിലെ മഴയും കുറഞ്ഞു. ദീർഘമായ ഇടവേളകൾ ലഭിച്ചു. ഇന്നും നാളെയും സമാനമായ അന്തരീക്ഷ സ്ഥിതി (weather) തുടരാനാണ് സാധ്യത. എന്നാൽ രണ്ടുദിവസത്തിനുശേഷം വീണ്ടും കേരളത്തിൽ എല്ലാ ജില്ലകളിലും മഴ ലഭിക്കാൻ അനുകൂലമായ സാഹചര്യമൊരുങ്ങും.
റെഡ് അലർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
അതിനിടെ, കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് ഉള്ളത്. ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. കണ്ണൂരിൽ സ്കൂളുകൾക്ക് മാത്രമാണ് അവധി. കാസർകോട് സ്കൂളുകൾക്കും കോളേജുകൾക്കും അവധി ബാധകമാണ്.

24 മണിക്കൂറിൽ 204.4 mm -ൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
ഓറഞ്ച് അലർട്ട്
06/08/2025: , മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
മഞ്ഞ അലർട്ട്
06/08/2025: ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്
07/08/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
08/08/2025: കണ്ണൂർ, കാസറഗോഡ്
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
Photo : സെബിൻ തെറ്റയിൽ
English Summary: Witness Kerala’s stunning shift from rain to sunshine. Dive into the diverse experiences and natural beauty that await in this captivating region.