ബൈറണ്‍ ശൈത്യ കൊടുങ്കാറ്റ്: ഗസ്സയില്‍ 14 പേര്‍ മരിച്ചു, കെട്ടിടങ്ങൾക്കുള്ളിൽ മൃതദേഹങ്ങൾ

നേരത്തെ ആക്രമണത്തില്‍ പാതി തകര്‍ന്ന കെട്ടിടങ്ങള്‍ പ്രളയത്തില്‍ തകര്‍ന്ന് 11 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. 13 വീടുകൾ. തകര്‍ന്നു. 27,000 ടെന്റുകള്‍ പൂര്‍ണമായി കാറ്റില്‍ തകര്‍ന്നു. 53,000 ടെന്റുകള്‍ക്ക് നാശനഷ്ടമുണ്ടായിട്ടുണ്ട്.

Maneesha M.K
1 min mins read

ബൈറണ്‍ ശൈത്യ കൊടുങ്കാറ്റ്: ഗസ്സയില്‍ 14 പേര്‍ മരിച്ചു, കെട്ടിടങ്ങൾക്കുള്ളിൽ മൃതദേഹങ്ങൾ

ബൈറണ്‍ ശൈത്യ കൊടുങ്കാറ്റിനെ തുടര്‍ന്ന് ഗസ്സയില്‍ പ്രളയവും ദുരിതവും തുടരുകയാണ്. ഗസ്സയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ശൈത്യ കൊടുങ്കാറ്റിനെ തുടര്‍ന്ന് 14 പേരാണ് മരിച്ചത്. വെള്ളിയാഴ്ചയോടെ കനത്ത മഴയ്ക്കും ശൈത്യക്കാറ്റിനും ശമനമായിട്ടുണ്ട്. ശൈത്യക്കാറ്റില്‍ താല്‍ക്കാലിക ടെന്റുകള്‍ തകര്‍ന്നും മറ്റും 14 പേരാണ് മരിച്ചതെന്ന് ഗസ്സ ആഭ്യന്തര, ദേശീയ സുരക്ഷാ മന്ത്രാലയങ്ങള്‍ പറഞ്ഞു. നേരത്തെ ആക്രമണത്തില്‍ പാതി തകര്‍ന്ന കെട്ടിടങ്ങള്‍ പ്രളയത്തില്‍ തകര്‍ന്ന് 11 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. 13 വീടുകൾ. തകര്‍ന്നു. 27,000 ടെന്റുകള്‍ പൂര്‍ണമായി കാറ്റില്‍ തകര്‍ന്നു. 53,000 ടെന്റുകള്‍ക്ക് നാശനഷ്ടമുണ്ടായിട്ടുണ്ട്. 15 ലക്ഷം പേരാണ് ടെന്റുകളില്‍ കഴിയുന്നത്. ഇവരുടെ ടെന്റുകളില്‍ വെള്ളം കയറി. 

ആയിരങ്ങൾ അഭയാർഥികളായി 

പ്രളയത്തിലും കൊടുങ്കാറ്റിലും ശേഷിക്കുന്ന കൃഷിയിടങ്ങളും നശിപ്പിക്കപ്പെട്ടു. കഴിഞ്ഞ ദിവസം ഒരു കുഞ്ഞ് മരിക്കുകയും ആയിരങ്ങൾ അഭയാർഥികളാവുകയും ചെയ്തു. ഗസ്സക്ക്​ അടിയന്തര സഹായം ലഭ്യമാക്കാൻ​ മടിക്കരുതെന്ന് യു എൻ ആവശ്യപ്പെട്ടു. 

വെള്ളപൊക്കം പ്രതിരോധിക്കാൻ സാധിക്കുന്നില്ല 

അതേസമയം കഴിഞ്ഞദിവസം ഖാൻ യൂനസിലെ താമസക്കാരിൽ ചിലർ ലഭ്യമായ സൗകര്യങ്ങളുപയോഗിച്ച് വെള്ളപ്പൊക്കം തടയാൻ ശ്രമിക്കുന്നുണ്ട്. മണൽച്ചാക്കുകൾ ഉൾപ്പടെ വെച്ച് ടെന്റുകളിലേക്ക് വെള്ളം കയറുന്നത് തടയാനാണ് ഇവരുടെ ശ്രമം. എന്നാൽ, ഇത് ഫലപ്രദമായില്ല. അതേസമയം, ഇസ്രായേൽ അധിനിവേശത്തെ തുടർന്നുള്ള ഇന്ധനക്ഷാമവും ഉപകരണങ്ങൾ കേടുവന്നതും മൂലം വെള്ളപ്പൊക്കവും ശൈത്യവും ഫലപ്രദമായി പ്രതിരോധിക്കാൻ സാധിക്കുന്നില്ലെന്ന് പ്രാദദേശിക ഭരണകൂടം വ്യക്തമാക്കിയിരുന്നു.

English Summary : Devastation from floods and storms has left farms destroyed, with a child lost and thousands displaced. The UN urges immediate aid for Gaza's urgent needs.